‘സൂഫിയും സുജാതയും’ എന്ന സംഗീതാത്മക പ്രണയ ചിത്രത്തിലൂടെ ലക്ഷക്കണക്കിനു ഖൽബുകളിലേയ്ക്ക് എം.ജയചന്ദ്രൻ കൂടു തുറന്നു വിട്ട വെള്ളരിപ്രാവ് ഇപ്പോൾ പുതിയ ആകാശങ്ങൾ തേടി പറന്നുയരുകയാണ്. ആസ്വാദകരിൽ പലർക്കും അത് എത്ര ആവർത്തി കേട്ടു എന്നു പോലും നിശ്ചയമില്ല. ആ ഈണത്തിനും ഈരടികൾക്കും വർണിക്കാനാകാത്ത എന്തോ ഒരു

‘സൂഫിയും സുജാതയും’ എന്ന സംഗീതാത്മക പ്രണയ ചിത്രത്തിലൂടെ ലക്ഷക്കണക്കിനു ഖൽബുകളിലേയ്ക്ക് എം.ജയചന്ദ്രൻ കൂടു തുറന്നു വിട്ട വെള്ളരിപ്രാവ് ഇപ്പോൾ പുതിയ ആകാശങ്ങൾ തേടി പറന്നുയരുകയാണ്. ആസ്വാദകരിൽ പലർക്കും അത് എത്ര ആവർത്തി കേട്ടു എന്നു പോലും നിശ്ചയമില്ല. ആ ഈണത്തിനും ഈരടികൾക്കും വർണിക്കാനാകാത്ത എന്തോ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സൂഫിയും സുജാതയും’ എന്ന സംഗീതാത്മക പ്രണയ ചിത്രത്തിലൂടെ ലക്ഷക്കണക്കിനു ഖൽബുകളിലേയ്ക്ക് എം.ജയചന്ദ്രൻ കൂടു തുറന്നു വിട്ട വെള്ളരിപ്രാവ് ഇപ്പോൾ പുതിയ ആകാശങ്ങൾ തേടി പറന്നുയരുകയാണ്. ആസ്വാദകരിൽ പലർക്കും അത് എത്ര ആവർത്തി കേട്ടു എന്നു പോലും നിശ്ചയമില്ല. ആ ഈണത്തിനും ഈരടികൾക്കും വർണിക്കാനാകാത്ത എന്തോ ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സൂഫിയും സുജാതയും’ എന്ന സംഗീതാത്മക പ്രണയ ചിത്രത്തിലൂടെ ലക്ഷക്കണക്കിനു ഖൽബുകളിലേയ്ക്ക് എം.ജയചന്ദ്രൻ കൂടു തുറന്നു വിട്ട വെള്ളരിപ്രാവ് ഇപ്പോൾ പുതിയ ആകാശങ്ങൾ തേടി പറന്നുയരുകയാണ്. ആസ്വാദകരിൽ പലർക്കും അത് എത്ര ആവർത്തി കേട്ടു എന്നു പോലും നിശ്ചയമില്ല. ആ ഈണത്തിനും ഈരടികൾക്കും വർണിക്കാനാകാത്ത എന്തോ ഒരു മാന്ത്രികതയുണ്ടെന്നാണ് തർക്കമില്ലാതെ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. വാതിൽക്കൽ കുറുകുന്ന വെള്ളരിപ്രാവില്‍ പ്രണയത്തിന്റെ എല്ലാ ഭാവവും കലർത്തി ബി.കെ.ഹരിനാരായണൻ കോറിയിട്ട വരികളിലൂടെ ജയചന്ദ്ര ഈണം പ്രേക്ഷക ഹൃദയങ്ങളെ ഒന്നാകെ തൊട്ടു. നിത്യ മാമ്മൻ, അർജുൻ കൃഷ്ണൻ, സിയ ഉൽ ഹഖ് എന്നീ യുവനാദങ്ങൾ ഒന്നിലൊന്നായി അലിഞ്ഞൊഴുകിയപ്പോൾ പാട്ട് വർണനകൾക്കപ്പുറം സഞ്ചരിച്ചു. പ്രണയം പറഞ്ഞ വെള്ളരിപ്രാവിന്റെ പാട്ടു വിശേഷങ്ങളുമായി എം.ജയചന്ദ്രൻ മനോരമ ഓൺലൈനിനൊപ്പം. 

 

ADVERTISEMENT

പാട്ട് പറന്നുയരുന്നു

 

ഒരു ദിവസം സൂഫിയും സുജാതയും ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു എന്നെ വിളിച്ച് ചിത്രത്തെക്കുറിച്ചു സംസാരിക്കുകയും പാട്ടുകൾ ഞാൻ ചെയ്യണമെന്നു പറയുകയുമുണ്ടായി. സൂഫിയും സുജാതയും ഒരു സംഗീതാത്മക പ്രണയചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. പിന്നെ സംവിധായകൻ ഷാനവാസ്‌ കഥ വിശദമാക്കി. ആ നിമിഷം മുതൽ ആണ് ഞാൻ ചിത്രത്തിന്റെ ഭാഗമായത്. സൂഫി സംഗീതം ഖവാലിയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഞാൻ കഴിഞ്ഞ കുറേക്കാലമായി മഹാരഥന്മാരായ ഖവാലി സംഗീതജ്ഞരുടെ പാട്ടുകൾ കേൾക്കുമായിരുന്നു. അതൊക്കെ മനസ്സിൽ മായാതങ്ങനെ കിടക്കുന്നുമുണ്ട്. സൂഫി എല്ലാത്തിലും ഈശ്വരനെ കാണുകുയും സ്വയം മറന്നു ഈശ്വരനിലേക്ക് ലയിക്കുകയും ചെയ്യുന്ന ഗ്രാവിറ്റി ഇല്ലാത്ത അവസ്ഥയാണ്. അതിനനുയോജ്യമായാണ് പാട്ടൊരുക്കിയത്. അത് അപ്പൂപ്പൻ താടി പോലെ ഇങ്ങനെ വായുവിൽ പാറിപ്പറന്നു നടക്കുകയാണ്. പാട്ടിന്റെ ഈണം ശ്രദ്ധിച്ചാൽ മനസ്സിലാകും. അതിൽ കടുപ്പമില്ല. വളരെ ലളിതമാണ്.. 

 

ADVERTISEMENT

ഹരിനാരായണന്റെ വെള്ളരിപ്രാവ്

 

സുജാതയ്ക്ക് സൂഫിയോടും സൂഫിക്ക് സുജാതയോടും ഉള്ളത് ഒരു ശാരീരികമായ അഭിലാഷമോ പ്രണയമോ അല്ല. അത് തികച്ചും ആത്മീയമാണ്. സൂഫി ആ രീതിയിലാണ് സുജാതയെ സമീപിക്കുന്നത്. സുജാതയാകട്ടെ ഒന്നും സംസാരിക്കാനാകാതെ വീർപ്പുമുട്ടി നിൽക്കുകയാണ്. ഓരോ നോട്ടത്തിലൂടെയുമാണ് അവൾ പ്രണയം പറയുന്നത്. സുജാതയുടെ ജീവിതത്തിന്റെ വാതിലിൽ ഒരു വെള്ളരിപ്രാവ്‌ വന്നു മുട്ടുന്നു എന്നു തുടങ്ങിയാലോ എന്ന് ഹരി നാരായണൻ ചോദിച്ചപ്പോൾ എനിക്കത് വളരെ മനോഹരമായി തോന്നി. സംസാരിക്കാനാകാത്ത അവളുടെ ജീവിതത്തിന്റെ വാതിൽക്കൽ വെള്ളരിപ്രാവ്‌ വാക്ക് കൊണ്ടു മുട്ടുന്നതുപോലെയാണ് സൂഫി അവളുടെ ജീവിതത്തിൽ എത്തുന്നത്. അങ്ങനെ പാട്ടിന്റെ ഓരോ വരിയും വളരെ സുന്ദരമായി ഹരി എഴുതി. 

 

ADVERTISEMENT

ആൺ–പെൺ സ്വരങ്ങളിലേയ്ക്ക്

 

ഞാൻ വളരെ ഇഷ്ട്ടപ്പെടുന്ന ഒരു ഗായകൻ ആണ് രവിശങ്കർ. ഈ പാട്ട് ചിട്ടപ്പെടുത്തിയതിനു ശേഷം ഒരു ദിവസം ഞങ്ങൾ രണ്ടുപേരും ചേർന്ന് ഹരിപ്പാടേക്ക് ഒരു യാത്ര പോയി. ആ യാത്രക്കിടയിൽ ഞാൻ രവിയോട് ഈ പാട്ടു ചെയ്തതിനെക്കുറിച്ചു പറയുകയും ട്രാക്ക് രവിയെ കേൾപ്പിക്കുകയും ചെയ്തു. രവിക്ക് അത് ഒരുപാട് ഇഷ്ട്ടമായി. പാട്ട് ആരെക്കൊണ്ടാണ് പാടിപ്പിക്കുന്നത് എന്ന് രവി എന്നോടു ചോദിച്ചു. ഞാൻ പറഞ്ഞു ഇതുവരെ കേൾക്കാത്ത ഒരു ശബ്ദമായിരിക്കണം എന്ന്. അപ്പോൾ രവിയാണ് എന്നോട് നിത്യ മാമ്മനെക്കുറിച്ചു പറഞ്ഞത്. ഈ അടുത്ത കാലത്ത് കൈലാസ് മേനോന്റെ ‘നീ ഹിമ മഴയായ് വരൂ’ എന്ന ഗാനം പാടിയത് ആ കുട്ടിയാണെന്നും പറഞ്ഞു. ഞാൻ അപ്പോൾ തന്നെ ആ പാട്ട് കേൾക്കുകയും എനിക്ക് ഇഷ്ട്ടമാവുകയും ചെയ്തു. അങ്ങനെ രവി നിത്യ മാമ്മനോട് സംസാരിക്കുകയും നിത്യ എന്നെ വിളിക്കുകയും ചെയ്തു. നിത്യ സ്റ്റുഡിയോയിൽ വന്നു പാടി തുടങ്ങിയപ്പോൾ ചിത്രത്തിലെ സുജാത എന്ന കഥാപാത്രവുമായിട്ടും ആ കഥാതന്തുവുമായിട്ടും ബന്ധപ്പെടുത്താം എന്ന് എനിക്കു തോന്നി. അങ്ങനെ നിത്യ പാടുകയും എനിക്കത് ഇഷ്ടമാവുകയും ചെയ്തു.  വലിയ രീതിയിൽ എഫോർട്ട് എടുത്താണ് നിത്യ പാടിയത്. 

 

പാട്ടിന്റെ ഇടയിലെ മൗല മൗല എന്ന ഭാഗം സൂഫി സംഗീതവുമായി സാമ്യമുള്ളതാണ്. ആ രീതിയിൽ നന്നായി പാടാൻ കഴിവുള്ള കേരളത്തിലെ ഏറ്റവും മികച്ച ഗായകൻ ആണ് സിയ ഉൽ ഹഖ്. ഞാൻ സിയയെ വിളിക്കുകയും അദ്ദേഹം വന്ന് അതിമനോഹരമായി അത് പാടുകയും ചെയ്തു. ഹമ്മിങ് ഉൾപ്പെടെ പാട്ടുകളുടെ വിവിധ ഭാഗങ്ങളിൽ സിയ പങ്കുചേർന്നു. ഞങ്ങൾ രണ്ടു പേരും തമ്മിൽ വലിയ ഒരു ആത്മബന്ധവുമുണ്ട് ഇപ്പോൾ. പാട്ടിന്റെ ചരണങ്ങളിൽ ഉള്ള ആൺ സ്വരം അർജുൻ കൃഷ്ണന്റേതാണ്. അവൻ അവിശ്വസനീയമാം വിധത്തല്‍ കഴിവുള്ള ആളാണ്. പക്ഷേ മുൻനിരയിലേയ്ക്ക് അധികം കാണാറില്ല. അർജുനെ അടയാളപ്പെടുത്തുന്ന രീതിയിൽ ഏതെങ്കിലും ഒരു പാട്ട് അവനു കൊടുക്കണമെന്ന് ഞാൻ പലപ്പോഴും ആലാചിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഞാൻ വിജയ് ബാബുവിനോടു പറഞ്ഞു എനിക്ക് അർജുനെ കൊണ്ട് പാടിപ്പിച്ചാൽ കൊള്ളാമെന്നുണ്ടെന്ന്. ചേട്ടന് ആരെയാണോ ഇഷ്ട്ടം അവരെ കൊണ്ടു പാടിപ്പിച്ചോളു എന്നു പറഞ്ഞ് വിജയ് എല്ലാ പിന്തുണയും നൽകി. അങ്ങനെ അർജുൻ വന്ന് അതിഗംഭീരമായി പാടി. 

 

കരിയറിലെ ഒരേട്

 

പാട്ട് ഹിറ്റായതിൽ ഒരുപാട് സന്തോഷമുണ്ട്. ഇപ്പോൾ അതൊരു വികാരയമിട്ടാണ് ആളുകൾ കാണുന്നത്. യഥാർത്ഥത്തിൽ എന്റെ കരിയറിൽ തന്നെ ഇത്രയും വിപുലമായ പ്രതികരണം ലഭിച്ചിട്ടുള്ള മറ്റൊരു പാട്ട് ഇല്ല എന്നു പറയാം. കോലക്കുഴൽ വിളി കേട്ടോ,  ഇന്നലെ എന്റെ നെഞ്ചിലെ, അമ്മ മഴക്കാറ്, കാറ്റേ കാറ്റേ, കാത്തിരുന്നു എന്നിങ്ങനെയുള്ള ഓരോ പാട്ടും ഓരോ കാലത്ത് വലിയ തരംഗമായിട്ടുണ്ട്. സംഗീത ജീവിതത്തിൽ ഇത് എന്റെ ഇരുപത്തിയഞ്ചാം വർഷമാണ്. ഇക്കാലയളവിൽ ഇത്രയേറെ തരംഗം സൃഷ്ട്ടിച്ച ഒരുപാട് ഗാനങ്ങൾ ചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷം. അത് വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്. കഴിഞ്ഞ ദിവസം എന്റെ ഭാര്യ പ്രിയ എന്നോടു പറഞ്ഞു നമ്മുടെ വെള്ളരി പ്രാവ് ഇങ്ങനെ പുതിയ ആകാശങ്ങളിൽ പാറി പറന്നു നടക്കുകയാണല്ലോ എന്ന്.

 

ദേശവും ഭാഷയും കടന്നുള്ള അഭിനന്ദനം

 

പലരും ഈ പാട്ട് പാടിയും ചുവടു വച്ചും സംഗീതോപകരണങ്ങൾ വായിച്ചും മറ്റും നിരവധി വിഡിയോകൾ അയച്ചിട്ടുണ്ട്. അതൊക്ക കാണുമ്പോൾ ഒത്തിരി സന്തോഷം. ഗോപി സുന്ദർ, ഷാൻ റഹ്മാൻ, അഫ്സൽ യൂസഫ് തുടങ്ങി ഒരുപാട് പേർ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തു. എ.ആർ റഹ്മാന്റെ സഹോദരി കഴിഞ്ഞ ദിവസം വിളിക്കുകയും വളരെ സന്തോഷത്തോടെ എന്നോട് സംസാരിക്കുകയും ചെയ്തു. പാട്ടിനു ദേശീയ പുരസ്കാരം നേടാനാകും എന്ന പ്രതീക്ഷ പങ്കുവച്ച് അവർ ഈ പാട്ടിനെക്കുറിച്ച് സമൂഹ മാധ്യമത്തിൽ എഴുതുകയും ചെയ്തു. കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി എനിക്കു പരിചയം പോലുമില്ലാത്ത ഒരുപാട് പേർ വിളിച്ചു പ്രശംസിച്ചു. അതിൽ മലയാളികൾ അല്ലാത്ത നിരവധി പേർ ഉൾപ്പെടുന്നു. എന്റെ നമ്പർ എങ്ങനെ കണ്ടെത്തി എന്നു പോലും അറിയില്ല. ദേശത്തിന്റെയും ഭാഷയുടെയും അതിർവരമ്പുകൾ കടന്ന് ഒരു ജനതയുടെ ആത്മഗീതം എന്ന നിലയിലേക്ക് ഈ പാട്ട് മാറി എന്നറിയുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു.

 

 

English Summary: Music director M Jayachandran open up about ‘Vathikkalu Vellaripravu’ Song from the movie Sufiyum Sujatayum