കെ.എസ്.ചിത്രയ്ക്കു പിറന്നാൾ മംഗളങ്ങൾ നേർന്ന് മലയാളികളുടെ പ്രിയഗായകനും ചിത്രയുടെ സുഹൃത്തും സഹപ്രവർത്തകനുമായ ജി.വേണുഗോപാൽ. ചിത്രയുമായി വർഷങ്ങൾ നീണ്ട ആഴമേറിയ അടുപ്പവും സൗഹൃദവുമുണ്ട് വേണുഗോപാലിന്. കലാലയ കാലത്തു തുടങ്ങിയ പരിചയം പിന്നണി ഗാനരംഗത്തേയ്ക്ക് എത്തിയപ്പോഴും അതേ ശോഭയോടെ നിലനിന്നു. ഇരുവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.എസ്.ചിത്രയ്ക്കു പിറന്നാൾ മംഗളങ്ങൾ നേർന്ന് മലയാളികളുടെ പ്രിയഗായകനും ചിത്രയുടെ സുഹൃത്തും സഹപ്രവർത്തകനുമായ ജി.വേണുഗോപാൽ. ചിത്രയുമായി വർഷങ്ങൾ നീണ്ട ആഴമേറിയ അടുപ്പവും സൗഹൃദവുമുണ്ട് വേണുഗോപാലിന്. കലാലയ കാലത്തു തുടങ്ങിയ പരിചയം പിന്നണി ഗാനരംഗത്തേയ്ക്ക് എത്തിയപ്പോഴും അതേ ശോഭയോടെ നിലനിന്നു. ഇരുവരും ഒരുമിച്ച് നിരവധി പാട്ടുകളുടെ പിന്നണിയിൽ സ്വരമായി. കൂടെ പാടുന്നയാളെ എല്ലാ പിന്തുണയും നൽകി പ്രോത്സാഹിപ്പിക്കുന്ന സ്നേഹഗായികയാണ് ചിത്രയെന്ന് വേണുഗോപാൽ നിസംശയം പറയുന്നു. വാനമ്പാടിയുടെ ജന്മദിനത്തിൽ പ്രിയ സുഹൃത്തിനെ, സഹപ്രവർത്തകയെ ഓർക്കുകയാണ് ജി. വേണുഗോപാൽ.

ADVERTISEMENT

കോളജിലെ സംഗീത കൂട്ടായ്മ

ചിത്രയുമായി ദീർഘകാലത്തെ പരിചയവും അടുപ്പവുമുണ്ട്. കലാലയ കാലഘട്ടത്തിൽ ഞാനും ഗായകൻ ശ്രീനിവാസ്, സംവിധായകൻ ടി.കെ.രാജീവ്‌ കുമാർ എന്നിങ്ങനെ കുറച്ചുപേർ അടങ്ങിയ ഒരു സംഗീത കൂട്ടായ്മ ഉണ്ടായിരുന്നു. ബ്ലൂ ബേർഡ്സ് എന്നായിരുന്നു ഞങ്ങളുടെ ഓർക്കസ്ട്രയുടെ പേര്.അന്ന് ഞങ്ങൾ എല്ലാവരും ചേർന്ന് വിവിധ കോളജുകളിൽ സംഗീത പരിപാടികൾ നടത്തിയിരുന്നു. എൻജിനിയറിങ് കോളജിലും യൂണിവേഴ്സിറ്റി കോളജിലുമൊക്കെ പരിപാടികൾക്കായി പോകുമായിരുന്നു. അന്ന് ഇടയ്ക്ക് ഞങ്ങൾക്കൊപ്പം പാടാൻ ചിത്രയും ചേച്ചി ബീനയും അരുന്ധതിയുമുൾപ്പെടെയുള്ള ഗായകരും എത്തിയിരുന്നു. ചിത്ര ഞങ്ങൾ എല്ലാവരേക്കാളും മികവുറ്റ ഗായികയായിരുന്നു. 

ADVERTISEMENT

ഫാസ്റ്റ് ലേണർ ചിത്ര

പിന്നണി ഗാനരംഗത്തേക്ക് എത്തിയപ്പോഴും ഞാനും ചിത്രയും ഒരുമിച്ച് പല യുഗ്മഗാനങ്ങളും പാടി. അതുപോലെ സ്റ്റേജ് പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. ചിത്രയ്ക്കൊപ്പം ഡ്യുയറ്റ് പാടാൻ പോയാലും പ്രത്യേകിച്ച് യാതൊരു തയ്യാറെടുപ്പുകളുടെയും ആവശ്യമില്ല. കാരണം ചിത്ര എല്ലാം പഠിച്ചൊരുങ്ങിയാണ് വരാറുള്ളത്. അഥവാ കൂടെയുള്ള ആൾക്ക് തെറ്റിയാലും പറഞ്ഞു തന്നു സഹായിക്കും. ചിത്ര വളരെ ഫാസ്റ്റ് ലേണർ ആണെന്നു പറയാം. വേഗത്തിൽ പഠിക്കുകയും പഠിപ്പിച്ചു തരികയും ചെയ്യും.

ADVERTISEMENT

സന്തോഷ ജന്മദിനം

ഞങ്ങൾ തമ്മിൽ വലിയ സൗഹൃദവുമുണ്ട്. ചിത്രയും ഞാനും എന്റെ സഹോദരിയും കസിൻ സുജാതയുമൊക്കെ ഒരുകാലത്ത് ഒരുമിച്ചു പാടിയിരുന്നു. അന്നൊക്കെ എല്ലാവരും പരസ്പരം കാണുകയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ പക്ഷേ അതിനുള്ള സാഹചര്യങ്ങൾ കുറവാണ്. കാരണം റെക്കോർഡിങ് സ്റ്റുഡിയോകളിൽ വച്ചുള്ള കണ്ടുമുട്ടലുകൾ വിരളമാണ്. ഇന്ന് ഈ പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ട ചിത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു. ആയുരാരോഗ്യ സൗഖ്യത്തോടെ ഇനിയും ഒരുപാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. ജന്മദിനാശംസകൾ ചിത്ര!

English Summary: G Venugopal conveys his wishes to K S Chithra on her birthday