മുൻമന്ത്രിയും ഇപ്പോൾ കണ്ണൂർ എംഎൽഎയുമായ രാമചന്ദ്രൻ കടന്നപ്പള്ളി നല്ല ഒന്നാന്തരം പാട്ടുകാരനാണെന്നത് നാട്ടിൽ പാട്ടാണ്. മുന്നിലൊരു മൈക്കും കേൾക്കാൻ നാലാളുമുണ്ടെങ്കിൽ കടന്നപ്പള്ളി പാടിയിരിക്കും അതുറപ്പ്. രാഷ്ട്രീയ തിരക്കൊഴിഞ്ഞു കടന്നപ്പള്ളി വീട്ടിലെത്തിയാൽ വീട് പതിയെ കലയുടെ താളത്തിലേക്കു

മുൻമന്ത്രിയും ഇപ്പോൾ കണ്ണൂർ എംഎൽഎയുമായ രാമചന്ദ്രൻ കടന്നപ്പള്ളി നല്ല ഒന്നാന്തരം പാട്ടുകാരനാണെന്നത് നാട്ടിൽ പാട്ടാണ്. മുന്നിലൊരു മൈക്കും കേൾക്കാൻ നാലാളുമുണ്ടെങ്കിൽ കടന്നപ്പള്ളി പാടിയിരിക്കും അതുറപ്പ്. രാഷ്ട്രീയ തിരക്കൊഴിഞ്ഞു കടന്നപ്പള്ളി വീട്ടിലെത്തിയാൽ വീട് പതിയെ കലയുടെ താളത്തിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻമന്ത്രിയും ഇപ്പോൾ കണ്ണൂർ എംഎൽഎയുമായ രാമചന്ദ്രൻ കടന്നപ്പള്ളി നല്ല ഒന്നാന്തരം പാട്ടുകാരനാണെന്നത് നാട്ടിൽ പാട്ടാണ്. മുന്നിലൊരു മൈക്കും കേൾക്കാൻ നാലാളുമുണ്ടെങ്കിൽ കടന്നപ്പള്ളി പാടിയിരിക്കും അതുറപ്പ്. രാഷ്ട്രീയ തിരക്കൊഴിഞ്ഞു കടന്നപ്പള്ളി വീട്ടിലെത്തിയാൽ വീട് പതിയെ കലയുടെ താളത്തിലേക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻമന്ത്രിയും ഇപ്പോൾ കണ്ണൂർ എംഎൽഎയുമായ രാമചന്ദ്രൻ കടന്നപ്പള്ളി നല്ല ഒന്നാന്തരം പാട്ടുകാരനാണെന്നത് നാട്ടിൽ പാട്ടാണ്. മുന്നിലൊരു മൈക്കും കേൾക്കാൻ നാലാളുമുണ്ടെങ്കിൽ കടന്നപ്പള്ളി പാടിയിരിക്കും അതുറപ്പ്. രാഷ്ട്രീയ തിരക്കൊഴിഞ്ഞു കടന്നപ്പള്ളി വീട്ടിലെത്തിയാൽ വീട് പതിയെ കലയുടെ താളത്തിലേക്കു മാറും... 

 

ADVERTISEMENT

 

 

പാട്ടിന്റെ വഴി... 

 

ADVERTISEMENT

 

പാട്ടോർമകളെക്കുറിച്ചു ചോദിച്ചാൽ കടന്നപ്പള്ളി കുട്ടിക്കാലത്തേക്കു പോകും. പാണപ്പുഴ എടമന യുപി സ്കൂളിലെ ശങ്കരൻ മാഷാണ് സംഗീതത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്നത്. അക്കാലത്ത് നാട്ടിലെ ഏതുപരിപാടി ആരംഭിക്കണമെങ്കിലും രാമചന്ദ്രന്റെ പ്രാർഥന കൂടിയേ തീരൂ. സ്കൂളിൽ ദേശഭക്തി ഗാനങ്ങൾ ആലപിക്കുന്നതും രാമചന്ദ്രൻ തന്നെ. പാട്ടുപാടാൻ അറിയുന്നതു കൊണ്ടാണ് അന്ന് സാഹിത്യ സമാജം സെക്രട്ടറി ആയതുതന്നെ. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. അതൊരു നഷ്ടബോധമായി കടന്നപ്പള്ളിയുടെ ഉള്ളിൽ എന്നുമുണ്ട്. 

 

രാമചന്ദ്രൻ കടന്നപ്പള്ളി ഭാര്യ സരസ്വതി, മകൻ മിഥുൻ, മരുമകൾ ബിജി എന്നിവർക്കൊപ്പം.

 

ADVERTISEMENT

 

പ്രസംഗത്തിനു പകരം പാട്ട്... 

 

 

‘കുറിവരച്ചാലും കുരിശുവരച്ചാലും’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ കൂടുതലായും കടന്നപ്പള്ളി വേദികളിൽ പാടുന്നത്. മതസൗഹാർദത്തിനു ശക്തി പകരുന്ന സന്ദേശമാണ് ഇതിലെ വരികൾക്ക് എന്നതു തന്നെയാണ് കാരണം. കോളജിൽ പഠിക്കുമ്പോൾ വോട്ട് ചോദിച്ചതും പാട്ടുപാടിയാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും കടന്നപ്പള്ളി വോട്ടുചോദിച്ചതും ജയിച്ചതും പാട്ടുപാടിത്തന്നെ. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് എംഎൽഎമാരുടെ പരിശീലന പരിപാടിയിലും കടന്നപ്പള്ളിയുടെ പാട്ടു തന്നെയാണ് മുഖ്യ ആകർഷണം.   

 

 

 

ലോകം മുഴുവൻ സുഖം പകരട്ടെ... 

 

 

കോവിഡിൽ വിറങ്ങലിച്ചു നിൽക്കുന്ന ലോകത്തിനു സാന്ത്വനം പകരാൻ ഇതിലും നല്ല വരികൾ വേറെ ഏതാണെന്ന് കടന്നപ്പള്ളി ചോദിക്കുന്നു. ഹൃദയസ്പർശിയായ ഈ വരികൾ കേട്ടാൽ സകല അണുക്കളും മടിച്ചുനിൽക്കുമെന്നും കടന്നപ്പള്ളി അടിവരയിടുന്നു. സ്കൂളുകളിലും ആശുപത്രികളിലും നടക്കുന്ന  പരിപാടികളിൽ കടന്നപ്പള്ളി പാടുന്നത് ഈ ഗാനം തന്നെയാണ്. 

 

 

 

അമ്മ മധുരം... 

 

 

രാമചന്ദ്രനെന്നാൽ ജീവനായിരുന്നു പാർവതിയമ്മയ്ക്ക്. മകനും അമ്മയാണെല്ലാം. നീളൻകുപ്പായത്തിന്റെ പോക്കറ്റിൽ എപ്പോഴും കൊണ്ടുനടക്കുന്ന അമ്മയുടെ ചിത്രത്തിനോടൊപ്പം കടന്നപ്പള്ളി മൂളുന്ന പാട്ട് ‘അമ്മ മഴക്കാറിനു കൺ നിറഞ്ഞു’ എന്നതാണ്. ‘പാട്ടുപാടി ഉറക്കാം ഞാൻ...’ എന്ന താരാട്ട് പാട്ടും കടന്നപ്പള്ളിയുടെ അമ്മയോർമയാണ്. 

 

 

 

കട്ടയ്ക്കു കൂടെയുണ്ട്... 

 

 

ഭാര്യ സരസ്വതിയും ആള് ചില്ലറക്കാരിയല്ല. പാട്ടിൽ ഭർത്താവിനു പൂർണ പിന്തുണകൊടുക്കന്നതോടൊപ്പം അത്യാവശ്യം നന്നായി പാടുകയും ചെയ്യും സരസ്വതി ടീച്ചർ. പ്രിയതമയുടെ പാട്ടിനു കടന്നപ്പള്ളി നൂറിൽ നൂറ് മാർക്കും കൊടുക്കും. 

 

 

 

അച്ഛനാണ് അക്ഷരം... 

 

 

 

എഴുപത്തേഴിന്റെ നിറവിലും കടന്നപ്പള്ളിയുടെ ശബ്ദത്തിനു പതിനേഴിന്റെ അഴകാണ്. സംസ്കൃത പണ്ഡിതനായിരുന്ന അച്ഛൻ പി.വി.കൃഷ്ണൻ ഗുരുക്കളുടെ സ്വാധീനമാണ് കടന്നപ്പള്ളിയുടെ അക്ഷരസ്ഫുടതയ്ക്കു പിന്നിൽ. വാക്കുകൾ നന്നായി ഉച്ചരിക്കും. ലഹരിവസ്തുക്കൾ ഉപയോഗിക്കില്ല. രാത്രി എത്രവൈകി വീട്ടിലെത്തിയാലും ഉറങ്ങുന്നതിനു മുൻപ് ഉപ്പുവെള്ളം കവിൾകൊള്ളും. കടന്നപ്പള്ളിയുടെ ശബ്ദമാധുര്യത്തിനു പിന്നിലെ സീക്രട്ട് ഇതുതന്നെയാണ്.   

 

 

 

വരയിലും തെളിഞ്ഞു... 

 

 

ഗാന്ധിയൻ ആദർശങ്ങളെ മുറുകെപ്പിടിക്കുന്ന രാഷ്ട്രീയ നേതാവാണ് രാമചന്ദ്രൻ കടന്നപ്പള്ളി. അതുകൊണ്ടുതന്നെ, ഒരു പേനയും പേപ്പറും കിട്ടിയാൽ കടന്നപ്പള്ളി ആദ്യം വരയ്ക്കുന്നതും ഗാന്ധിജിയെ തന്നെയാണ്. അതും നിമിഷങ്ങൾക്കൊണ്ട്. 

 

 

 

കലയുടെ മാണിക്യം... 

 

 

കടന്നപ്പള്ളി മാത്രമല്ല, കണ്ണൂർ തോട്ടട ജവാഹർ കോളനിയിലെ ‘മാണിക്യ’ വീട്ടിൽ പല കലകളുടെ കുടുംബസംഗമമാണ്. മകൻ മിഥുൻ പ്രമുഖ ഡ്രമ്മറാണ്. വർഷങ്ങളായി അവിയൽ ബാൻഡിലെ പ്രധാന മുഖം. മിഥുന്റെ ഭാര്യ ബിജി ആകട്ടെ ഒന്നാന്തരമൊരു നർത്തകിയും. കടന്നപ്പള്ളിയുടെ ഭാര്യ സരസ്വതിയും തരക്കേടില്ലാത്ത പാട്ടുകാരിയാണ്. എല്ലാവരും കൂടിയാൽ ഒരു സകലകലാ കുടുംബം. അപ്പോഴും മാണിക്യയുടെ പൂമുഖത്തു നിന്നു കടന്നപ്പള്ളി പാടും ‘ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...’