കേട്ട ഗാനം മധുരം, കേൾക്കാത്തത് അതി മധുരം... ജയചന്ദ്രഗീതങ്ങൾക്കായി മലയാളിയുടെ കാത്തിരിപ്പ് എന്നും ഇങ്ങനെയൊരു പ്രതീക്ഷയിലാണ്. ആ കാത്തിരിപ്പുകളൊന്നും വെറുതെയല്ല എന്നു തെളിയിക്കാറുണ്ട് അദ്ദേഹത്തിന്റെ ഓരോ പാട്ടും. മോഹിപ്പിക്കുന്ന ഈണങ്ങളിലൂടെ മലയാളിയെ പാട്ടിലാക്കിയ എം.ജയചന്ദ്രന്റെ പാട്ടു പ്രേമം

കേട്ട ഗാനം മധുരം, കേൾക്കാത്തത് അതി മധുരം... ജയചന്ദ്രഗീതങ്ങൾക്കായി മലയാളിയുടെ കാത്തിരിപ്പ് എന്നും ഇങ്ങനെയൊരു പ്രതീക്ഷയിലാണ്. ആ കാത്തിരിപ്പുകളൊന്നും വെറുതെയല്ല എന്നു തെളിയിക്കാറുണ്ട് അദ്ദേഹത്തിന്റെ ഓരോ പാട്ടും. മോഹിപ്പിക്കുന്ന ഈണങ്ങളിലൂടെ മലയാളിയെ പാട്ടിലാക്കിയ എം.ജയചന്ദ്രന്റെ പാട്ടു പ്രേമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേട്ട ഗാനം മധുരം, കേൾക്കാത്തത് അതി മധുരം... ജയചന്ദ്രഗീതങ്ങൾക്കായി മലയാളിയുടെ കാത്തിരിപ്പ് എന്നും ഇങ്ങനെയൊരു പ്രതീക്ഷയിലാണ്. ആ കാത്തിരിപ്പുകളൊന്നും വെറുതെയല്ല എന്നു തെളിയിക്കാറുണ്ട് അദ്ദേഹത്തിന്റെ ഓരോ പാട്ടും. മോഹിപ്പിക്കുന്ന ഈണങ്ങളിലൂടെ മലയാളിയെ പാട്ടിലാക്കിയ എം.ജയചന്ദ്രന്റെ പാട്ടു പ്രേമം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേട്ട ഗാനം മധുരം, കേൾക്കാത്തത് അതി മധുരം... ജയചന്ദ്രഗീതങ്ങൾക്കായി മലയാളിയുടെ കാത്തിരിപ്പ് എന്നും ഇങ്ങനെയൊരു പ്രതീക്ഷയിലാണ്. ആ കാത്തിരിപ്പുകളൊന്നും വെറുതെയല്ല എന്നു തെളിയിക്കാറുണ്ട് അദ്ദേഹത്തിന്റെ ഓരോ പാട്ടും. മോഹിപ്പിക്കുന്ന ഈണങ്ങളിലൂടെ മലയാളിയെ പാട്ടിലാക്കിയ എം.ജയചന്ദ്രന്റെ പാട്ടു പ്രേമം  കുട്ടിക്കാലത്തു തന്നെ തുടങ്ങിയതാണ്. അന്നു തൊട്ടിന്നോളം സ്വന്തം പ്രാണനോടൊട്ടി നിന്ന പ്രിയ ഗാനങ്ങളെക്കുറിച്ചുളള ഓർമ്മകൾ അദ്ദേഹം മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു.

 

ADVERTISEMENT

‘ഓര്‍മ്മ വയ്ക്കുമ്പോൾ തൊട്ട് എന്റെ വീടിനെന്നും മധുരമായേതോ പാട്ടിന്റെ ഈണമായിരുന്നു. വീട്ടിലെല്ലാവരും പാടും. അച്ഛന്‍ പാടും, അമ്മ പാടും രണ്ടാളും ചേര്‍ന്നു പാടും. ‘ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍ പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു’ എന്ന പാട്ടു കേള്‍ക്കുമ്പോഴൊക്കെ ഞാനെന്റെ അച്ഛനെയും അമ്മയെയും ഓര്‍ക്കും. അവരെപ്പോഴും പാടുന്ന ഒരു പാട്ടായിരുന്നു അത്. സുഹൃദ് സദസ്സിലൊന്നിച്ചും പാടും ചില പാട്ടുകള്‍. 

 

എന്റെ അമ്മാവനായ ജയമ്മാമൻ ആഴ്ചയിലൊരിക്കൽ തിരുവനന്തപുരത്തു വരുമ്പോൾ എന്റെ വീട്ടിലാണു താമസിക്കുക. അദ്ദേഹം വരുമ്പോൾ തന്നെ എനിക്ക് ആഘോഷമാണ്. ആ സമയം പഴയ എല്‍പി റെക്കോര്‍ഡുകളൊക്കെ കേള്‍ക്കും. അങ്ങനെ കേട്ടു കേട്ടു വലിയ ഹരമായി മാറിയ പാട്ടാണ്, ‘കരിനീലക്കണ്ണുള്ള പെണ്ണേ നിന്റെ കവിളത്തു ഞാനൊന്നു നുള്ളി...’ ശ്രീകുമാരന്‍ തമ്പിസാറും ദക്ഷിണാമൂര്‍ത്തി സ്വാമിയും ചേര്‍ന്നൊരുക്കിയ ലളിതഗാനം. അതിന്റെ താളം കേട്ടപ്പോള്‍ ഏതോ ഒരു പാത്രത്തില്‍ കൊട്ടുന്നുണ്ടെന്നാണ്   കുട്ടിയായ എനിക്ക് തോന്നിയത് .പിന്നീട്  തിരുവനന്തപുരത്ത് യേശുദാസ് സാറിന്റെ ഗാനമേള കാണാനിടയായപ്പോഴാണ് തബലയാണതെന്ന് മനസ്സിലായത്. പില്‍ക്കാലത്ത് ഹരിഹരന്‍ സാറിനെ നേരിട്ടു കണ്ടപ്പോള്‍ അദ്ദേഹത്തിനും ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ഇതാണെന്നു പറയുകയുണ്ടായി.  

 

ADVERTISEMENT

സ്‌കൂള്‍ യുവജനോത്സവങ്ങൾക്കു പുറമെ തിരുവനന്തപുരത്തു ചൈല്‍ഡ് വെല്‍ഫെയര്‍ നടത്തുന്ന യുവജനതോസവം മറ്റു  ലളിതഗാന മത്സരങ്ങളിലൊക്കെയും ഞാന്‍ പങ്കെടുക്കുമായിരുന്നു. അന്നൊക്കെ സ്‌കൂള്‍ യുവജനോത്സവത്തില്‍ ലളിത ഗാനമായി സിനിമാപ്പാട്ടും പാടാം. ബിച്ചുതിരുമല ജയവിജയ ടീം ഒരുക്കിയ ‘ഹൃദയം ദേവാലയം’ രണ്ടു മൂന്നുതവണ പാടി ഒന്നാം സമ്മാനം വാങ്ങിയിട്ടുണ്ട്. വലിയ  ഇഷ്ടമായിരുന്നു ആ പാട്ടിനോട്. 

 

‘ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍...’ ക്ലാസില്‍ അധ്യാപകര്‍ പാടാന്‍ പറഞ്ഞാലുടന്‍ പാടുന്ന പാട്ടാണിത്. സംഘഗാന മത്സരങ്ങൾക്കും ചാടി കയറി പേരു കൊടുക്കും. ‘ആ ദിവ്യനാമം അയ്യപ്പാ’ എന്ന പാട്ടാണ് അക്കാലത്തെ സ്ഥിരം നമ്പര്‍... പ്രാക്ടീസൊന്നും ചെയ്യില്ല. പെട്ടന്നു  രണ്ടു മൂന്നു കൂട്ടുകാരെ വിളിച്ചു തട്ടിക്കൂട്ടുന്നതാണ്. ‘അയ്യനയ്യപ്പ സ്വാമിയേ നീയല്ലാതില്ലൊരു ശരണം’ എന്ന വരി മാത്രം കൂട്ടുകാരെ കൊണ്ട് പാടിക്കും. ബാക്കിയൊക്കെ ഞാന്‍ തന്നെ. ഫസ്റ്റ് എന്തായാലും ഞങ്ങള്‍ തന്നെ വാങ്ങും. വേറെ അധികം ഗ്രൂപ്പുകളൊന്നുമുണ്ടാവില്ല.

 

ADVERTISEMENT

‘ഉണ്ണികളേ ഒരു കഥ പറയാം... ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം...’ യൗവനത്തില്‍ ട്രെയിന്‍ യാത്രയിലെന്നും കൂട്ടായിരുന്ന പാട്ടാണ്. അമ്മ ആദ്യമായി വാങ്ങിത്തന്ന വാക്ക്മാനില്‍ തിരിച്ചും മറിച്ചും ഇതു തന്നെ കേട്ടിരുന്നു ഒരു കാലത്ത്. മൂന്നോ നാലോ പ്രാവശ്യം ആ കസെറ്റു മാറ്റി വാങ്ങിയിട്ടുണ്ട്. ഈ പാട്ടിന്റെ സന്തോഷ ഭാവത്തിലുള്ള വേര്‍ഷനേക്കാള്‍ ദുഃഖ ഭാവമായിരുന്നു എനിക്കിഷ്ടം. യാത്ര എന്നു പറയുമ്പോള്‍ തന്നെ ഓര്‍മ്മവരുന്നതു ഈ പാട്ടാണ്. 

 

 

അക്കാലത്തെ മറ്റൊരു ഇഷ്ടമായിരുന്നു ഒഎന്‍വി സാറെഴുതിയ ‘ചമ്പകപുഷ്പ സുവാസിതയാമം...’ യവനിക എന്ന ചിത്രത്തില്‍ എംബി ശ്രീനിവാസ് സർ ഈണം നൽകിയ പാട്ട്. അമ്മയ്ക്കും ഞാനിതു പാടി കേൾക്കാൻ വലിയ ഇഷ്ടമായിരുന്നു. ഇടക്കിടെ അത് പാടെടാ എന്നു പറയും. മലേഷ്യയിലുള്ള അമ്മയുടെ ആങ്ങള, ഉണ്ണിമാമന്റെ മകന്റെ കല്യാണം തിരുവനന്തപുരത്തു വച്ചു നടത്തിയപ്പോള്‍ ഞാന്‍ ഈ പാട്ടു പാടി. അന്ന് ഒരു 17-18 വയസ്സുണ്ടാവും. ആ പാട്ടാണ് ഇപ്പോള്‍ യുട്യൂബിലൊക്കെ ഉള്ളത്. പിന്നെയൊരു പാട്ട്... ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍...’ ഒഎന്‍വി സര്‍ എഴുതി ദേവരാജന്‍ മാസ്റ്റര്‍ സംഗീതം ചെയ്ത പാട്ട്. എന്നും ഒരു പ്രത്യേക ഇഷ്ടമാണ് ഈ പാട്ടിനോടും.

 

ലഗ് ജാ ഗലേ.. യൗവനത്തില്‍ വല്ലാതെ മോഹിപ്പിച്ചിരുന്നവയാണ് മദന്‍മോഹന്‍ജിയും ലതാജിയുമായുള്ള പാട്ടുകള്‍... ഏറ്റവും അധികം ഇഷ്ടപ്പെട്ട സംഗീതഞ്ജരായിരുന്നു മദന്‍മോഹന്‍ ജിയും ഇളയരാജ സാറും... ഇളയരാജ സാറിന്റെ ‘പൂവൈ സെമ്പൂവൈ.. ഉന്‍ വാസം വരും...’ വീട്ടിലെപ്പോഴും ഈ പാട്ട് വയ്ക്കും. രാജാ സര്‍ എന്നു പറഞ്ഞാല്‍ വട്ടായിരുന്നു എനിക്ക്. മാഗസിനില്‍ വരുന്ന അദ്ദേഹത്തിന്റെ ഫോട്ടോയെല്ലാമെടുത്ത് എന്റെ മുറിയില്‍ ഒട്ടിച്ചു വയ്ക്കും. അമ്മ പറയും ഇവന് വട്ടാണ് ഇളയരാജ എന്നു പറഞ്ഞാല്‍. അദ്ദേഹത്തിന്റെ നത്തിങ്ങ് ബട്ട് വിന്റ്, ഹൗ ടു നെയിം ഇറ്റ്. എന്ന ആല്‍ബമൊക്കെ നിരന്തരം എന്റെ മുറിയിലങ്ങനെ പാടും.

 

തേരി ആംഖോം കെ സിവാ ദുനിയാ മേം രഖാ ക്യാ ഹെ. നിന്റെ കണ്ണുകളല്ലാതെ ലോകത്ത് സുന്ദരമായത് വേറെയെന്തുണ്ട്. ആഹാ! പ്രണയിക്കാതിരിക്കാനാവുമോ റഫി സാര്‍പാടിയ ഈപാട്ടു കേട്ടാൽ.

 

ഉന്നൈ കാണാത കണ്ണൂം കണ്ണല്ല. ഉന്നൈ എണ്ണാതനെഞ്ചം നെഞ്ചല്ല. എന്ന പാട്ടും അന്നത്തെ യൗവന സ്വപ്നങ്ങളില്‍ പ്രണയം നിറച്ചിരുന്നു.

 

അനഘ സങ്കല്‍പ ഗായികേ മാനസ... മണി വിപഞ്ചികാവാദിനീ നിന്നുടെ മൃദു കരാംഗുല സ്പര്‍ശനാലിംഗന മദലഹരിയിലെന്റെ കിനാവുകള്‍..., പവിഴം പോല്‍ പവിഴാധരം പോല്‍ പനി നീര്‍ പൊന്‍മുകുളം പോല്‍... അക്കാലത്തേറെ മൂളി നടന്ന മലയാളം സിനിമാ ഗാനങ്ങളാണ്. അങ്ങനെ ആ കാലത്തെ പ്രണയ സുരഭിലമാക്കിയ എത്രയെത്ര പാട്ടുകള്‍.

 

പാട്ടിലെ സാഹിത്യഭംഗിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സ് പാടുന്നത് വയലാർ സാറെഴുതിയ ചക്രവര്‍ത്തിനി തന്നെയാണ്. ചക്രവർത്തി നിനക്കു ഞാനെന്റെ ശില്‍പ ഗോപുരം തുറന്നു, പുഷ്പ പാദുകം പുറത്തു വച്ചു നീ നഗ്നപാദയായ് അകത്തു വരൂ... സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ താലമേന്തി വരവേല്‍ക്കും... പഞ്ചലോഹ മണിമന്ദിരങ്ങളില്‍ മണ്‍വിളക്കുകള്‍ പൂക്കും.. അങ്ങനെ വന്നു വന്നു നമ്മള്‍ വേറൊരു ലോകത്തെത്തും. ദേവരാജന്‍ മാസ്റ്ററുടെ സംഗീതം കൂടിയാവുമ്പോഴേക്കും വരികള്‍ അമൃതം പോലെ മധുരിക്കുന്നു. സാഹിത്യ ഭംഗി അത്രയേറെയുണ്ട് ഈ പാട്ടില്‍. 

 

 

പി.ഭാസ്‌ക്കരന്‍ മാസ്‌റ്ററുടെ പാട്ടുകള്‍. എക്കാലത്തും ഞാന്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകനാണ്. സുന്ദര സ്വപ്നമേ നീയെനിക്കേകിയ വര്‍ണച്ചിറകുകള്‍ വീശി.. പ്രത്യുഷ നിദ്രയില്‍ ഇന്നലെ ഞാനൊരു ചിത്ര പതംഗമായ് മാറി....

 

 

ശ്രീകുമാരന്‍ തമ്പി സാറിന്റെ ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊരാവണിതെന്നലായ് മാറി. അതിലെ തന്നെ മനോഹരമായ അനുപല്ലവിയുണ്ട്, നീയുറങ്ങുന്ന നിരാലംബശയ്യില്‍ നിര്‍നിദ്രമീ ഞാനൊഴുകീ. എത്ര കേട്ടാലും മതി വരാത്ത പാട്ടുകളിലൊന്നാണത്. പ്രണയത്തിന്റെ അവസാന വാക്ക് എന്ന പോലെയാണ് എനിക്കതു കേള്‍ക്കുമ്പോഴൊക്കെ തോന്നാറുള്ളത്.

 

ഗിരീഷേട്ടനെഴുതിയ ‘ഒരു രാത്രി കൂടി വിടവാങ്ങവേ... ഒരു പാട്ടുമൂളി  വെയില്‍ വീഴവേ... പതിയെ പറന്നെന്‍ അരികില്‍ വരും അഴകിന്റെ തൂവലാണു നീ...’

 

അതു പോല തന്നെ ഇഷ്ടമുള്ള അദ്ദേഹത്തിന്റെ വരികളാണ് ‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദ നിസ്വനം... പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊന്‍വേണുവൂതുന്ന മൃദു മന്ത്രണം...’

 

ഇനി സംഗീതത്തിന്റെ കാര്യം പറയുകയാണെങ്കില്‍ എനിക്കെന്നും വിസ്മയമായി തോന്നിയിട്ടുള്ളത് സലില്‍ദായുടെ ഈണങ്ങളാണ്.  

സാഗരമേ ശാന്തമാക നീ... നമുക്ക് പ്രവചിക്കാനാവാത്ത ഒരു ഗതിയാണ് അദ്ദേഹത്തിന്റെ പാട്ടുകൾക്ക്. നമ്മള്‍ നേരത്തേ കേട്ടിട്ടില്ലാത്ത എന്തോ ഒന്നാണത്.

 

 

അതുപോലെ തന്നെ ഇഷ്ടമുണ്ട് കേളീ നളിനം വിടരുമോ എന്ന പാട്ടിനോടും. ശ്യാമ മേഘമേ നീയെന്‍ പ്രേമ ദൂതുമായ് ദൂരേ പോയ് വരൂ..., വളരെ താളാത്മകമായ, കിളിയേ കിളി കിളിയേ നീലാഞ്ജന പൈങ്കിളിയേ...,  മനയ്ക്കലെ തത്തേ മറക്കുട തത്തേ ഈ പാട്ടുകളുടെ  ട്യൂണെല്ലാം ഇതുവരെ അറിയാത്ത ഒരനുഭൂതിയുണ്ടാക്കുന്നുണ്ട്. സലിൽ ചൗധരിയുടെ തന്നെ, നിന്നെ ഞാന്‍ എന്തു വിളിക്കും എന്ന പാട്ടും ഒരു വിസ്മയ സംഗീത ധാരയാണ്.

വേറെ ആരില്‍ നിന്നും കേള്‍ക്കാത്ത ഒന്നാണ് അദ്ദേഹത്തിന്റെ പാട്ടുകളുണ്ടാക്കുന്ന ആനന്ദം. ഞാനെന്നെന്നും എന്റെ ആത്മാവിനോടു കെട്ടിപ്പിടിച്ചിരിക്കുയാണ് അദ്ദേഹത്തിന്റെ പാട്ടുകളെയെല്ലാം.

 

എം ബി ശ്രീനിവാസൻ സാറും  വികാരോഷ്മളമായ എത്രയെത്രയോ പാട്ടുകൾ സമ്മാനിച്ചു. നഷ്ട വസന്തത്തിന്‍ തപ്ത നിശ്വാസമേ..., കൃഷണ തുളസീ കതിരുകള്‍ ചൂടിയൊരശ്രു കുടീരം ഞാന്‍..., പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു... എത്ര സ്‌നേഹാര്‍ദ്രമാണ് ഈ പാട്ടുകളെല്ലാം. ഊഷ്മളമായ വികാരം കൊണ്ടുകാലത്തിനുമപ്പുറത്തേക്കും പാടുന്ന പാട്ടുകള്‍.

 

എപ്പോള്‍ കേട്ടാലും കരഞ്ഞു പോവുന്നൊരു പാട്ടുണ്ട്. സത്യന്‍ അന്തിക്കാട് സര്‍ എഴുതിയ ‘ഓ മൃദുലേ, ഹൃദയ മുരളിയിലൊഴുകി വാ...’ എം.ജി.രാധാകൃഷ്ണന്‍ ചേട്ടന്റെ സംഗീതം. കേള്‍ക്കുമ്പോള്‍ തന്നെ ഒരു നഷ്ടം തോന്നും. നമ്മള്‍ ചിലപ്പോള്‍ അനുഭവിക്കാത്ത ഒരു നഷ്ടം, അതുപോലൊരു നഷ്ടം നമുക്കും വരുമെന്നു തോന്നും. പറഞ്ഞറിയിക്കാന്‍ പറ്റാത്തൊരു വികാരമാണ് ഈ പാട്ടിന്. കേള്‍ക്കുമ്പോള്‍ വലിയ സങ്കടത്തിലേക്കു കൊണ്ടു പോകുന്നതിനാല്‍ തന്നെ അധികം കേള്‍ക്കാന്‍ ആഗ്രഹിക്കാറില്ല.

 

 

ഡോള്‍ഫിന്‍ ബാര്‍ എന്ന സിനിമക്കായി ‘ഓ മൃദുലേ...’ പുനരാവിഷ്‌ക്കരിക്കാന്‍ ഒരവസരം എനിക്കുണ്ടായി. എംജി രാധാകൃഷ്ണന്‍ ചേട്ടന് ആദരമര്‍പ്പിച്ചുകൊണ്ട് ആ പാട്ടു ചെയ്തു. സുദീപാണ് പാടിയത്.

 

ബാബുക്കയുടെ പാട്ടുകൾ കേൾക്കുമ്പോഴൊക്കെ ആ നിമിഷം ജീവിതം ധന്യമായി എന്നെനിക്ക് തോന്നാറുണ്ട്. അതങ്ങനെയാണ്. ബാബുക്കയുടെ പാട്ട് വെറും പാട്ടല്ല. സംഗീതത്തിന്റെ ആത്മാവിഷ്ക്കാരം എന്നൊക്ക പറയുന്നതു പോലെയാണത്. ആ പാട്ടുകളെക്കുറിച്ചു വാക്കുകളില്‍ അഭിപ്രായം പറയാനോ വിലയിരുത്താനോ സാധിക്കില്ല. 

 

‘സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരെ...’, ‘പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ...’, ‘തേടുന്നതാരെയീ ശൂന്യതയിൽ...’, ‘ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ...’ ഇതെല്ലാം അദ്ദേഹത്തിന്റെ ശബ്ദത്തിൽ തന്നെ കേൾക്കണം. പ്രത്യേകിച്ചൊരു അനുഭൂതിയാണത്. നമുക്ക് കിട്ടിയ വലിയ വരദാനങ്ങളിലൊന്നാണ് ആ അനുഭൂതി. കാലമിത്ര കഴിഞ്ഞിട്ടും ബാബുക്കയെക്കുറിച്ചു ഞാന്‍ സംസാരിക്കുന്നു. എല്ലാവരും സംസാരിക്കുന്നു . അദ്ദേഹത്തെ വിട്ടൊരു മലയാള സിനിമാ സംഗീതത്തെക്കുറിച്ചു നമുക്കു ചിന്തിക്കാൻ പറ്റില്ല. അദ്ദേഹം കൊണ്ടുവന്ന സംഗീത ധാരയും അതിലെ വികാരങ്ങളും മറ്റുള്ളവര്‍ക്കാര്‍ക്കും കൊണ്ടുവരാന്‍ പറ്റാത്ത ജനുസ്സാണ്. അതിനെ ഞാനേറെ ഇഷ്ടപ്പെടുന്നു. ഈയൊരു ധന്യത ജീവിതത്തിൽ പല കാലങ്ങളില്‍ പല നിമിഷങ്ങളിലും എനിക്കു കിട്ടിയിട്ടുണ്ട്. അതെല്ലാം ബാബുക്ക സമ്മാനിച്ചതാണ്.

 

ഞാന്‍ ചെയ്ത പാട്ടുകളില്‍ ഏറെ അഭിനന്ദനങ്ങള്‍ നേടിത്തന്നൊരു പാട്ടാണ് ‘എന്നു നിന്റെ മൊയ്തീനി’ലെ ‘കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു എന്നത്’. പാട്ടിന് ഏറ്റവും ഹൃദ്യമായൊരു അഭിനന്ദനം കിട്ടിയത് ഗംഗൈ അമരൻ സാറിൽ നിന്നുമാണ്. ഈ പാട്ടിന് ദേശീയ അവാര്‍ഡ് സമ്മാനിച്ച ശേഷം രാത്രി നടന്ന പാര്‍ട്ടിക്കിടെയാണ് ഗംഗൈ അമരന്‍ സാറിനെ ഞാനാദ്യമായി കാണുന്നത്.അദ്ദേഹം ജൂറിയിലുണ്ടായിരുന്നു. കണ്ടയുടനെ ഞാന്‍ അദ്ദേഹത്തിന്റെ കാലു തൊട്ടു നമസ്‌ക്കരിച്ചു. അദ്ദേഹത്തിന്റെ ഗാനരചനയും സിനിമകളുമെല്ലാം ഇഷ്ടപ്പെടുന്ന ഒരു ആരാധകനാണ് ഞാൻ. മൊയ്തീന്‍–കാഞ്ചനമാല ബന്ധത്തിലെ വൈകാരികത മുഴുവന്‍ നാലു മിനുട്ടുള്ള ഒരു പാട്ടില്‍ കൊണ്ടു വന്നതിനാണ് അവാര്‍ഡ് തന്നതെന്നു അദ്ദേഹം പറഞ്ഞു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു നിമിഷമായിരുന്നു അത്. ആദ്യമായി കാണുമ്പോൾ തന്നെ അദ്ദേഹത്തിൽ നിന്നും ഈ വിധം മനോഹരമായ വാക്കുകൾ കേട്ടപ്പോൾ ദേശീയ അവാര്‍ഡിനു മുകളില്‍ എന്തോ കിട്ടിയ പോലെയാണ് എനിക്കു തോന്നിയത്.

 

‘സൂഫിയും സുജാതയും’ എന്ന സിനിമയിലെ ‘വാതുക്കല് വെളളരി പ്രാവ്’ മലയാളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കവര്‍ വേര്‍ഷന്‍ വന്ന പാട്ടാണ്. ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തതിനാല്‍ മലയാളികളല്ലാത്തവര്‍ കൂടി കണ്ടു പ്രശംസക്കുകയുണ്ടായി. കൊല്‍ക്കത്തയില്‍ നിന്നും അമൃത്‌സറില്‍ നിന്നും ഒക്കെ വിളി വന്നു. എങ്ങനെയോ നമ്പറൊക്കെ തപ്പിപ്പിടിച്ചു വിളിച്ചതാണ്. പാട്ടും പശ്ചാത്തല സംഗീതവുമെല്ലാം ഇഷ്ടമായെന്നു പറഞ്ഞു.

 

ലോക്ഡൗണ്‍ സമയത്ത് എല്ലാവരും പാട്ടിനെ ഏറ്റെടുത്തു ആഘോഷമാക്കുക തന്നെ ചെയ്തു. ലോക്ഡൗണിന്റെ മുഷിച്ചിലില്‍ നിന്നും ഒരു മുക്തി നൽകാൻ ഈ പാട്ടിനായതിൽ സന്തോഷമുണ്ട്. എ.ആര്‍ റഹ്മാന്‍ സാറിന്റെ സഹോദരി എ.ആര്‍ രഹാനയും അഭിനന്ദിക്കാൻ വിളിച്ചിരുന്നു. അവർ വളര താത്പര്യത്തോടെ ഒരു അഭിമുഖം എടുക്കുകയുമുണ്ടായി.

 

ഒരു സംഗീതസംവിധായകന് സ്വന്തം പാട്ടുകളില്‍ തൃപ്തിയുണ്ടാവുമോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. എനിക്കിതേ വരെ അങ്ങനെയൊന്നും  തോന്നിയിട്ടില്ല. തൃപ്തിയും സംതൃപ്തിയുമൊക്കെ കുറച്ചകലെയായാണ് എനിക്കു തോന്നിയിട്ടുള്ളത്. ഒരു പാട്ടുണ്ടാക്കിയാല്‍ അപ്പോള്‍ നല്ലതാണെന്നു തോന്നിയാലും പിന്നെ കേള്‍ക്കുമ്പോള്‍ അവിടെ നന്നാക്കാമായിരുന്നു, ഇവിടെ നന്നാക്കാമായിരുന്നു എന്നു തോന്നിക്കൊണ്ടേയിരിക്കും. അതിനാൽ തന്നെ എന്റെ പാട്ടുകള്‍ അധികം കേള്‍ക്കാറില്ല. കാറിൽ യാത്ര ചെയ്യുമ്പോള്‍ റേഡിയോയിലോ മറ്റോ ഉണ്ടെങ്കിലേ കേള്‍ക്കാറുള്ളൂ. 

 

ഞാൻ ചെയ്തതിൽ സംതൃപ്തി തോന്നിയത് ഒരേയൊരു പാട്ടിനെക്കുറിച്ചു മാത്രമാണ്. ‘മാടമ്പി’ എന്ന ചിത്രത്തിനായി ഗിരീഷേട്ടന്‍ എഴുതിയ ‘അമ്മമഴക്കാറിനു കണ്‍ നിറഞ്ഞു... ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു’. ഈ പാട്ടെനിക്ക് സംതൃപ്തി തരുന്നു. എന്റെ അമ്മയ്ക്കായി ഞാനുണ്ടാക്കിയ ഈണമാണിത്. അമ്മക്കായി ഞാൻ സമർപ്പിച്ച പാട്ട്’. എം.ജയചന്ദ്രൻ പറഞ്ഞു നിർത്തി.