സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി മോശം കമന്റുകൾ പറയുന്ന മലയാളികളുടെ ആക്രമണങ്ങൾ നിരവധി തവണ നേരിട്ടുള്ള വ്യക്തിയാണ് ഗായിക സയനോര ഫിലിപ്പ്. ഇത്തവണ താരം സൈബർ ആക്രമണത്തിന് വിധേയയായത് സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്ത ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ്. തനിക്കെതിരെ ഉയർന്ന മോശം കമന്റുകൾക്ക് അതേ

സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി മോശം കമന്റുകൾ പറയുന്ന മലയാളികളുടെ ആക്രമണങ്ങൾ നിരവധി തവണ നേരിട്ടുള്ള വ്യക്തിയാണ് ഗായിക സയനോര ഫിലിപ്പ്. ഇത്തവണ താരം സൈബർ ആക്രമണത്തിന് വിധേയയായത് സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്ത ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ്. തനിക്കെതിരെ ഉയർന്ന മോശം കമന്റുകൾക്ക് അതേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി മോശം കമന്റുകൾ പറയുന്ന മലയാളികളുടെ ആക്രമണങ്ങൾ നിരവധി തവണ നേരിട്ടുള്ള വ്യക്തിയാണ് ഗായിക സയനോര ഫിലിപ്പ്. ഇത്തവണ താരം സൈബർ ആക്രമണത്തിന് വിധേയയായത് സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്ത ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ്. തനിക്കെതിരെ ഉയർന്ന മോശം കമന്റുകൾക്ക് അതേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി മോശം കമന്റുകൾ പറയുന്ന മലയാളികളുടെ ആക്രമണങ്ങൾ നിരവധി തവണ നേരിട്ടുള്ള വ്യക്തിയാണ് ഗായിക സയനോര ഫിലിപ്പ്. ഇത്തവണ താരം സൈബർ ആക്രമണത്തിന് വിധേയയായത് സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്ത ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ്. തനിക്കെതിരെ ഉയർന്ന മോശം കമന്റുകൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കുകയാണ് സയനോര. ഏത് വസ്ത്രം ചൂണ്ടിക്കാണിച്ചാണോ സദാചാരവാദികൾ വിമർശിച്ചത് അതേ വസ്ത്രം ധരിച്ചിരിക്കുന്ന ചിത്രമാണ് സയനോര പിന്നീടു പോസ്റ്റ് ചെയ്തത്. മറ്റുള്ളവരുടെ ജീവിതത്തിൽ കയറി അഭിപ്രായം പറയുന്ന മലയാളികളുടെ സ്വഭാവം കപട പുരോഗമന ചിന്തകളുടെ സൃഷ്ടിയാണെന്നു സയനോര പറയുന്നു.  ഇത്തരത്തിലുള്ള കമന്റുകൾ തന്റെ ജീവിതത്തെ അശേഷം ബാധിക്കുന്നില്ലെന്നും ഇനിയും നേരം വെളുത്തിട്ടില്ലാത്തവർക്ക് മാറിചിന്തിക്കാനുള്ള സമയമായെന്നും മാത്രമേ തനിക്കു പറയാനുള്ളൂ എന്നും സയനോര മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

ADVERTISEMENT

 

ആ വൈറൽ വിഡിയോ

 

ഭാവന, രമ്യ നമ്പീശൻ, ശില്പ ബാല, മൃദുല മുരളി എന്നിവരോടൊപ്പം ഞാനും ചേർന്നു ചെയ്ത ഒരു ഡാൻസ് വിഡിയോ ആയിരുന്നു അത്. അവർ എന്റെ പ്രിയപ്പട്ട സുഹൃത്തുക്കളാണ്. ഞങ്ങൾ സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് എന്റെ വീട്ടിൽ ഒത്തുചേർന്നതാണ്. ഞങ്ങൾ കുറേ കാലത്തിനു ശേഷമാണ് ഇങ്ങനെയൊന്നു കൂടിയത്. ഭാവനയുടെയും മൃദുലയുടേയുമൊക്കെ വിവാഹങ്ങൾക്ക് ഒരുമിച്ചു കണ്ടതിനു ശേഷം ഞങ്ങൾക്കു കാണാൻ അധികം സാഹചര്യങ്ങൾ ഒത്തുവന്നില്ല. അങ്ങനെയാണ് ഒരു കൂടിച്ചേരൽ നടത്താൻ തീരുമാനിച്ചത്. അതിനിടയിൽ വളരെ തമാശയ്ക്കു ചെയ്ത വിഡിയോയാണ് അത്. പെട്ടെന്നു തീരുമാനിച്ച് സ്റ്റെപ്പുകളിട്ടു ചെയ്തതാണ്. അപ്പോൾ ധരിച്ചിരിക്കുന്നത് കുട്ടിയുടുപ്പാണോ അപ്പിയറൻസ് നന്നായിട്ടുണ്ടോ എന്നൊന്നും നോക്കിയില്ല.  വിഡിയോ നന്നായിട്ടുണ്ടല്ലോ എന്നു തോന്നിയപ്പോൾ അത് പോസ്റ്റ് ചെയ്യാം എന്നു കരുതി. അത് പോസ്റ്റ് ചെയ്തത് ഒരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല.  സുഹൃത്തുക്കൾ എല്ലാം വലിയ പിന്തുണയാണ് നൽകിയത്. രമ്യ പറഞ്ഞത് വളരെ പോസിറ്റീവ് ആയി ഇതിനെ എടുക്കുന്ന ഒരുപാട് പേര് ഉണ്ട് എന്നാണ്.  മനുഷ്യർ പഠിച്ചുവച്ച കാര്യങ്ങൾ മറന്നേ മതിയാകൂ. അവർ സ്വയം മനസിലാക്കുകയാണ് വേണ്ടത്. അവർ പറയുന്നതൊന്നും ഞങ്ങളുടെ കൂട്ടുകെട്ടിനെയോ ജീവിതത്തെയോ ബാധിക്കുന്നില്ല.

ADVERTISEMENT

 

 

 

സദാചാരവാദികളും വിമർശനങ്ങളും

ADVERTISEMENT

 

 

ഞാൻ ഇപ്പോൾ ഈ വിമർശനങ്ങളൊന്നും ശ്രദ്ധിക്കാറില്ല എന്നുള്ളതാണു സത്യം. ഞാൻ എന്റെ മകളോടൊപ്പം ശാന്തസുന്ദരമായ ഒരു ലോകത്താണ് ജീവിക്കുന്നത്. അവിടെ ഞാൻ സന്തോഷവതിയാണ്. പാട്ടുപാടുക, പാട്ടുകേൾക്കുക, എഴുതുക ഇതൊക്കെയാണ് ഇപ്പോൾ ചെയ്യുന്നത്. അതിനൊപ്പം വീട്ടിലെ കാര്യങ്ങളും നോക്കുന്നു. സോഷ്യൽ മീഡിയ എന്റെ ജീവിതത്തെ ബാധിക്കുന്നതല്ല. ഈ ഒരു ധൈര്യം ഞാൻ നേടിയെടുത്തതാണ്. നമ്മെ സമൂഹം പേടിച്ചു ജീവിക്കാൻ ആണ് പഠിപ്പിച്ചിരിക്കുന്നത്. തടിയുള്ളവരെ അപഹസിക്കുക, എന്താ ഇങ്ങനെ തടിച്ചിരിക്കുന്നത് അല്ലെങ്കിൽ മെലിഞ്ഞിരിക്കുന്നത് എന്നൊക്കെ പറയുക ഇതാണ് സമൂഹം എല്ലാവരെയും പഠിപ്പിക്കുന്നത്. ഇതു കേൾക്കുന്നവർക്ക് ഒരു അപകർഷതാബോധം ഉണ്ടാകും. ഞാനും അത്തരത്തിൽ ഒരാൾ ആയിരുന്നു. പക്ഷേ വളരെ അടുത്താണ് ഞാൻ ഇത്തരം ചിന്തകളിൽ നിന്നും പുറത്തു വന്നത്. ഇപ്പോൾ ആളുകൾ പറയുന്ന വിമർശനങ്ങളോ മോശം കമന്റുകളോ എന്നെ ബാധിക്കാറില്ല. ആളുകൾക്ക് എന്നെ എത്തരത്തിൽ വേണമെങ്കിലും കാണാം അത് അവരുടെ സ്വാതന്ത്ര്യമാണ്. എന്റെ ജീവിതം എന്റെ മാത്രമാണ്, അത് എന്റെ ഇഷ്ടത്തിനു ജീവിക്കാൻ ആണ് എനിക്ക് ആഗ്രഹം.

 

 

ഇതുതന്നെയാണ് മറുപടി

 

 

വൈറലായ ആ വിഡിയോയിൽ ഉള്ള വസ്ത്രം ധരിച്ച ചിത്രം തന്നെയാണ് ഞാൻ പിന്നീട് പോസ്റ്റ് ചെയ്തത്. എന്റെ ജീവിതം, എന്റെ ശരീരം, എന്റെ വഴി അതായിരുന്നു ഹാഷ് ടാഗ്. ഇപ്പോഴും എനിക്ക് അതാണ് പറയാൻ ഉള്ളത്. എന്റെ കാലുകൾ കണ്ടതിൽ ആർക്കാണ് പ്രശ്നമുള്ളത്? എന്റെ കാൽ തടിച്ചാലും കറുത്തിരുന്നാലും അത് എന്റെ മാത്രം പ്രശ്നമാണ്. എത്രകാലമായി കേരളത്തിലെ സ്ത്രീകൾ ഇങ്ങനെ മറ്റുള്ളവരുടെ താല്പര്യത്തിനനുസരിച്ചു ജീവിക്കുന്നു.  ഭർത്താവ്, അച്ഛൻ അല്ലെങ്കിൽ സഹോദരൻ അവരുടെ ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കാനാണ് സ്ത്രീകളെ പരുവപ്പെടുത്തി എടുക്കുന്നത്. ഒന്നെങ്കിൽ വസ്ത്രത്തിന് ഇറക്കം കുറഞ്ഞുപോയി എന്ന് പറയും അല്ലെങ്കിൽ ഷാൾ ധരിക്കാൻ പറയും. നമ്മുടെ സമൂഹത്തിൽ സ്ത്രീ ശരീരത്തിനെ ഒരു ലൈംഗിക വസ്തുവായി മാത്രം കാണുന്ന ആളുകൾ ആണ് കൂടുതൽ. മാറുമറയ്ക്കാതെ നടക്കുന്ന കാലത്ത് സ്ത്രീകളെ കാണുമ്പോൾ ഇത്തരത്തിൽ ആയിരുന്നോ ആളുകൾക്കു തോന്നിയിരുന്നത്? തലമുറകളായി വന്ന മാറ്റങ്ങളെ അംഗീകരിക്കാൻ ഇപ്പോഴും ആളുകൾക്കു മടിയാണ്. എന്തിനാണ് ഇങ്ങനെ പൊതിഞ്ഞു വയ്ക്കുന്നത്.  സ്ത്രീകളുടെ തുടയോ ഷോൾഡറോ കഴുത്തോ കണ്ടുപോയാൽ എന്താണ് കുഴപ്പം. അത് നോക്കുന്നവരുടെ മാത്രം കുഴപ്പമാണ് എന്നേ എനിക്കു പറയാനുള്ളൂ. 

 

 

അതെ, ഞാൻ അമ്മയാണ്

 

 

അമ്മ ആകുന്നതോടെ ഒരു സ്ത്രീ ഒരു വ്യക്തി അല്ലാതെ ആകുമോ? ആ വ്യക്തിയ്ക്ക് അവരുടേതായ ഇഷ്ടങ്ങളും ഉണ്ടാകില്ലേ, അമ്മയാകുന്നതോടെ അതെല്ലാം ഉപേക്ഷിക്കണം എന്നു പറയേണ്ട കാര്യമുണ്ടോ? എന്നോടുള്ള ഇഷ്ടം കൊണ്ട് ചില അമ്മമാർ കമന്റിട്ടത് "മോളെ നീ ഒരു അമ്മയല്ലേ ഇങ്ങനെ വേഷം ധരിക്കാൻ പാടുണ്ടോ, നിന്നെ ഞങ്ങൾക്കു വളരെ ഇഷ്ടമാണ് എന്നാണ്". എനിക്ക് അവരെയും വളരെ ഇഷ്ടമാണ്. പക്ഷേ എനിക്കും ഇഷ്ടങ്ങളില്ലേ. കണ്ണാടിക്കു മുന്നിൽ നിന്നു നോക്കുമ്പോൾ നന്നായിട്ടുണ്ട് എന്നു സ്വയം തോന്നുന്ന വസ്ത്രം ധരിക്കുക എന്നുള്ളതു നമുക്ക് ആത്മവിശ്വാസം തരുന്ന കാര്യം കൂടിയാണ്. എന്റെ കാല് കറുത്തതാണ്, തടിച്ചതാണ് എന്നൊക്കെ പറയുന്നവരോട് എനിക്ക് സഹതാപം മാത്രമേ ഉള്ളൂ, ശരിക്കും അവർ ഇത്തരത്തിലുള്ള മാനസികാവസ്ഥയിൽ നിന്നും പുറത്തുവരണം എന്നാണു പറയാനുള്ളത്. നമുക്ക് പറയാൻ മറ്റെന്തെല്ലാം വലിയ കാര്യങ്ങളുണ്ട്. സമൂഹമാധ്യമങ്ങൾ മറ്റെന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാൻ നമുക്ക് ഉപയോഗിക്കാം. മറ്റുള്ളവരെ കുറ്റം പറയുന്നവർ സ്വയം സ്നേഹിക്കുന്നുണ്ടോ? അവർ എങ്ങനെയാണ് ഇരിക്കുന്നത് എന്ന് സ്വയം നോക്കുന്നുണ്ടോ. നമ്മൾ നമ്മളോട് സ്നേഹവും സത്യവും ഉള്ളവരായിരിക്കുക, സ്വയം കൂടുതൽ സ്നേഹിക്കുക. ഞാൻ എന്നെ ഒരുപാടു സ്നേഹിക്കുന്നുണ്ട്. "സയനോര നീ എന്തെല്ലാം ബുദ്ധിമുട്ടുകൾ തരണം ചെയ്തു വന്നവളാണ് നിനക്ക് ഇഷ്ടമുള്ളതുപോലെ നീ ജീവിക്കു, നീ എങ്ങനെയാണോ അങ്ങനെ തന്നെ നിന്നെ സ്നേഹിക്കൂ" എന്ന് ഞാൻ എന്നോട് തന്നെ പറയാറുണ്ട്.

 

 

വേർതിരിവ് വേണ്ട തുല്യത മതി

 

 

വിമർശിക്കുന്ന ആളുകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാലങ്ങളായി നമ്മുടെ സമൂഹത്തിലെ ആളുകൾ അങ്ങനെയായാണ്. അവർ ഒരു ചതുരക്കളത്തിനുള്ളിലുള്ള ആളുകളാണ്. അവർക്ക് അങ്ങനെ ചിന്തിക്കാനേ കഴിയൂ. കാരണം അവർ കണ്ടു വളർന്ന കുടുംബത്തിൽ 'അമ്മ അവരുടെ സ്വപ്നങ്ങളെല്ലാം ഉപേക്ഷിച്ച് അച്ഛൻ പറയുന്നതിനനുസരിച്ച് ജീവിക്കുന്നവൾ ആണ്. പെൺകുട്ടികൾ മുറ്റമടിക്കാനും വീട്ടുജോലി ചെയ്യാനും മാത്രമുള്ളതാണ്. സന്ധ്യക്കു ശേഷം പുറത്തുപോകാൻ പാടില്ല, ആൺകുട്ടികൾ പുറത്തുപോയി എല്ലാവരുമായി സഹകരിക്കും. ഇതൊക്കെയാണ് നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട്. പെൺകുട്ടികൾക്കു സന്ധ്യകഴിഞ്ഞാൽ പുറത്തുപോയാൽ എന്താണ് കുഴപ്പം? എല്ലാവരും മനുഷ്യരാണ്, ആണോ പെണ്ണോ ട്രാൻസ്ജെൻഡറോ എന്ന വ്യത്യാസം എന്തിനാണ്. എല്ലാവർക്കും സ്വന്തം സ്വാതന്ത്ര്യമുണ്ട്. പുരുഷന്മാർ സ്ത്രീകൾക്കു സ്വാതന്ത്ര്യം കൊടുക്കേണ്ട ആവശ്യമില്ല സ്വാതന്ത്ര്യം അവർക്ക് ഉള്ളതാണ്. ഒരു കാര്യത്തിലും വേർതിരിവ് കാണിക്കേണ്ട കാര്യമില്ല. മറ്റുള്ളവരെ അവരുടെ രീതിയിൽ ജീവിക്കാൻ വിടുകയാണ് ചെയ്യേണ്ടത്. ഒരു പത്തുകൊല്ലം മുൻപ് ഞാൻ ഇങ്ങനെയൊന്നും ആയിരുന്നില്ല. പക്ഷേ എന്റെ സ്വാതന്ത്ര്യത്തിനനുസരിച്ച് ജീവിക്കാൻ ഞാൻ ഇപ്പോൾ പഠിച്ചു.

 

 

ഇതെന്റെ അവകാശം

 

 

മാറ് മറയ്ക്കാനായി സമരം ചെയ്ത ഒരു സ്ത്രീസമൂഹം ഇവിടെ ഉണ്ടായിരുന്നു. അപ്പോൾ അതിനു മുൻപ് എങ്ങനെയായിരുന്നു അവരുടെ വസ്ത്രധാരണം എന്ന് ഊഹിക്കാമല്ലോ. എന്താണ് അപ്പോൾ കേരളത്തിലെ സംസ്കാരം? പിന്നെ കാലം മാറുന്നതിനനുസരിച്ച് വേഷവിധാനങ്ങൾ മാറിവന്നതാണ്.  കാലഘട്ടത്തിനനുസരിച്ച് ജീവിക്കുക എന്നുള്ളതാണ് ചെയ്യേണ്ടത്. എന്റെ വീട്ടിൽ എന്ത് തരം വസ്ത്രം ധരിക്കാനും എനിക്ക് അവകാശമുണ്ട്. അത് ചിലപ്പോൾ ഞാൻ എന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ക്കുകയും ചെയ്യും. അത് എന്റെ അവകാശമാണ്. അതു കാണാൻ താല്പര്യമില്ലാത്തവർ കാണാതിരിക്കുക. എനിക്ക് ഈ വിമർശനങ്ങൾ ഒരു പ്രശ്നമേയല്ല. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സന്തോഷമായി എല്ലാവരും ജീവിക്കണം എന്നാണ് ഞാൻ പറയുന്നത്. ഞാൻ ആ വിഡിയോയിൽ ധരിച്ചതു സാധാരണ വീട്ടിൽ ധരിക്കുന്ന വേഷമാണ്. അത് വിഡിയോയിൽ കാണിച്ചത് ഒരു തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. ഞാൻ അങ്ങനെ വിചാരിക്കാത്തിടത്തോളം അതിനെ ചോദ്യം ചെയ്യാൻ മറ്റൊരാൾക്ക് അവകാശമില്ല.

 

 

ഞാന്‍ എന്നെ സ്നേഹിക്കുന്നു

 

 

ഞാൻ  മാത്രമല്ല നമ്മുടെ നാട്ടിലെ ഭൂരിഭാഗം പെൺകുട്ടികളും ബോഡിഷെയ്മിങ് നേരിടുന്നുണ്ട്. കറുത്ത് തടിച്ച പെൺകുട്ടികളെ ആർക്കും വേണ്ട. വെളുത്തു മെലിഞ്ഞ സുന്ദരിയായ സ്ത്രീകളെ മാത്രമേ മലയാളികൾക്ക് ആവശ്യമുള്ളു. അത്തരത്തിൽ അല്ലാത്തവർ സ്ഥിരമായി അധിക്ഷേപത്തിനു വിധേയരാകാറുണ്ട്.  ഇത് നല്ല പ്രവണതയാണെന്ന് തോന്നുന്നുണ്ടോ? എന്നെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതി. എന്റെ ശരീരം എന്നെ ബുദ്ധിമുട്ടിക്കാത്തിടത്തോളം മറ്റുള്ളവർ വിഷമിക്കേണ്ട കാര്യമില്ല. ഞാൻ എന്താണോ അതേപടി എന്നെ സ്വീകരിക്കുന്നവർ സ്വീകരിച്ചാൽ മതി. എല്ലാവരും ഇപ്പോൾ തടി കുറയ്ക്കാനുള്ള ഓട്ടത്തിൽ ആണ്. ഞാനും യോഗ ഒക്കെ ചെയ്യുന്നുണ്ട് അത് പക്ഷേ തടി കുറയ്ക്കാനല്ല എനിക്ക് സമാധാനത്തിനു വേണ്ടിയാണ്. മനുഷ്യൻ എന്നാൽ ശരീരം മാത്രമല്ല. എനിക്ക് ഒരിക്കലും ഒരാളെ കണ്ട ഉടനെ സ്നേഹിക്കാൻ പറ്റില്ല. അവരോട് അടുത്തിടപഴകി അവരുടെ ഉള്ളു കണ്ടാൽ മാത്രമേ അവർ എങ്ങനെയുള്ളവരാണ് എന്നു മനസ്സിലാകൂ. ബാഹ്യമായ കാഴ്ച്ചയിൽ മാത്രമല്ല ഒരാളുടെ യഥാർഥ സൗന്ദര്യം ഉള്ളത്. അങ്ങനെ വിചാരിച്ചിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു പക്ഷേ ഞാൻ അതിൽനിന്നൊക്കെ പരിണമിച്ച് ഇവിടെ വരെയെത്തി. എന്റെ തെറ്റുകളിൽ നിന്ന് ഞാൻ ഒരുപാട് പഠിച്ചു. ഇപ്പോൾ സമൂഹം എന്തു പറയുന്നു എന്നു നോക്കിയിട്ടല്ല ഞാൻ ജീവിക്കുന്നത്. മറ്റുള്ളവർ എന്നെപ്പറ്റി എന്തു വിചാരിക്കണം എന്നുള്ളത് അവരുടെ ചോയ്സ് ആണ്. അത് എന്റെ കുഴപ്പമല്ല. എന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും മറ്റാർക്കുവേണ്ടിയും ത്യജിക്കാൻ ഞാൻ തയ്യാറല്ല. 

 

 

ഞാൻ പോസിറ്റീവ്

 

 

ആദ്യമൊക്കെ സമൂഹമാധ്യമത്തിലെ ചില കമന്റുകൾ വായിക്കുമ്പോൾ എനിക്കു വിഷമം തോന്നിയിരുന്നു. ഒരിക്കൽ എന്റെ മകളെപ്പറ്റിപോലും വളരെ മോശം കമന്റുകൾ വന്നു. ഞാൻ അതിനെതിരെ ഒരുപാട് പൊരുതുകയും ചെയ്തു. ഞാൻ ആ ഒരു മാനസിക അവസ്ഥയിൽ നിന്നും വളരെയധികം മാറി. അത്തരം ചിന്തകളിൽ നിന്നും പുറത്തുവന്നു. ഇതൊക്കെ ആലോചിച്ച് വിഷമിച്ച് ജീവിതം നെഗറ്റീവ് ആക്കി എന്റെയും എന്റെ മകളുടെയും ജീവിതം കഷ്ടത്തിലാക്കാൻ എനിക്കു താല്പര്യമില്ല. ഞാൻ സോഷ്യൽ മീഡിയയിൽ എന്ത് ചെയ്താലും അത് എന്റെ അവകാശമാണ്. ആരും എന്നെ ഇഷ്ടപ്പെടാൻ വേണ്ടിയല്ല അതൊന്നും ചെയ്യുന്നത്. ഇതാണ് ഞാൻ, മറ്റുള്ളവരെ സന്തോഷിപ്പിച്ച് അവർക്ക് ഇഷ്ടമുള്ളത് മാത്രം ചെയ്ത് ജീവിക്കാൻ എനിക്ക് കഴിയില്ല. മറ്റുള്ളവരെ കടന്നാക്രമിക്കുന്ന ഈ സാമൂഹികവ്യവസ്ഥയോട് എനിക്കു താല്പര്യമില്ല. എനിക്ക് ഇപ്പോൾ മറ്റുള്ളവരോട് ദേഷ്യം തോന്നാറില്ല, കാരണം അവർ ഈ സാമൂഹിക വ്യവസ്ഥിതിയുടെ സൃഷ്ടികൾ ആണ്. അവരെ അങ്ങനെയാക്കുന്ന അവസ്ഥയോടാണ് എനിക്കു വിയോജിപ്പ്.

 

 

ആദ്യം സ്വയം സ്നേഹിക്കട്ടെ

 

 

വിഡിയോയ്ക്കു താഴെ ഒരുപാട് പോസിറ്റീവ് മെസ്സേജുകൾ വന്നിട്ടുണ്ട്. അത് തരുന്ന എനർജി വളരെ വലുതാണ്. നമ്മുടെ സമൂഹം മാറിത്തുടങ്ങിയിട്ടുണ്ട് എന്നുതന്നെയാണ് തോന്നുന്നത്. നെഗറ്റീവ് കമന്റിടുന്നവരോടു ദേഷ്യമില്ല, അവരെ ഓർക്കുമ്പോൾ ചിരി വരുന്നു. അയ്യോ ഇപ്പോഴും ഇത്തരത്തിലുള്ള ആളുകൾ ഉണ്ടല്ലോ എന്നാണ് ഞാൻ ചിന്തിക്കുന്നത്. പക്ഷേ നമ്മുടെ യുവതലമുറ ഒരുപാടു മാറിയിട്ടു‍‌ണ്ട്. മാതാപിതാക്കളെല്ലാം അവരുടെ കുട്ടികളെ സ്വയം സ്നേഹിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടത്. അവർ കറുത്തതോ തടിച്ചതോ ആയിക്കൊള്ളട്ടെ അവരെ അവരായി അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യേണ്ടത് ആദ്യമായി അവർ തന്നെയാണ്. അല്ലെങ്കിൽ സമൂഹത്തെ നേരിടാൻ അവർക്കു ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഞാൻ എന്റെ ഒൻപത് വയസ്സുള്ള മകളോട് ഇതെല്ലം പറയാറുണ്ട്. "മോളെ മമ്മ ഒരു ട്രൗസർ ഇട്ട് ഡാൻസ് കളിച്ചതിനു ആളുകൾ എന്തൊക്കെയോ പറയുന്നുണ്ട്" അവൾ പറയുന്നത് "ഹൗ റൂഡ്, ഹൗ മീൻ ഓഫ് ദെം, അവരല്ലല്ലോ മമ്മ ഏതു വേഷം ധരിക്കണം എന്നു തീരുമാനിക്കേണ്ടത് എന്നാണ്.    

 

 

ശാന്തം, സ്വസ്ഥം

 

 

ഇത്തരം ആക്ഷേപങ്ങൾ‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഒന്നാമത് എനിക്ക് അതിനുള്ള സമയമോ എനർജിയോ ഇല്ല. എനിക്ക് പോസിറ്റീവ് ആയ എന്തെല്ലാം കാര്യങ്ങൾ ചെയ്യാനുണ്ട്. സന്തോഷമായി ശാന്തമായി ഇരിക്കാൻ മറ്റുള്ളവരെ സമ്മതിക്കുക എന്നുള്ളതാണ് എല്ലാവരും ചെയ്യേണ്ടത്. "live and let live" ഇതാണ് എനിക്കു പറയാനുള്ളത്. എന്റെ ശരീരത്തെ ഞാൻ സ്നേഹിക്കുന്നു. എന്റെ ശരീരത്തെ ഒരു ലൈംഗിക വസ്തുവായി ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അത് എന്റെ തെറ്റല്ല. എന്റെ നഖം മുതൽ മുടി വരെ ഓരോ ഇഞ്ചും ഞാൻ സ്നേഹിക്കുന്നു.