∙‘നിവേദ്യ’ത്തിൽ എത്തിനിൽക്കുമ്പോൾപോലും കരിയറിൽ ഒരു അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നു എന്നു കേൾക്കുന്നത് വലിയ അദ്ഭുതമായിത്തോന്നുന്നു. 1995 ൽ ‘ചന്ത’ എന്ന ആദ്യ സിനിമ കഴിഞ്ഞ് 1996 ൽ രണ്ടാമത്തെ സിനിമ. പിന്നെ അഞ്ചു വർഷം നീണ്ട ഇടവേളയാണ്. 2001 ലാണ് പിന്നീടു സിനിമ ചെയ്യുന്നത്. ആ അഞ്ചു വർഷം എന്തു

∙‘നിവേദ്യ’ത്തിൽ എത്തിനിൽക്കുമ്പോൾപോലും കരിയറിൽ ഒരു അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നു എന്നു കേൾക്കുന്നത് വലിയ അദ്ഭുതമായിത്തോന്നുന്നു. 1995 ൽ ‘ചന്ത’ എന്ന ആദ്യ സിനിമ കഴിഞ്ഞ് 1996 ൽ രണ്ടാമത്തെ സിനിമ. പിന്നെ അഞ്ചു വർഷം നീണ്ട ഇടവേളയാണ്. 2001 ലാണ് പിന്നീടു സിനിമ ചെയ്യുന്നത്. ആ അഞ്ചു വർഷം എന്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙‘നിവേദ്യ’ത്തിൽ എത്തിനിൽക്കുമ്പോൾപോലും കരിയറിൽ ഒരു അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നു എന്നു കേൾക്കുന്നത് വലിയ അദ്ഭുതമായിത്തോന്നുന്നു. 1995 ൽ ‘ചന്ത’ എന്ന ആദ്യ സിനിമ കഴിഞ്ഞ് 1996 ൽ രണ്ടാമത്തെ സിനിമ. പിന്നെ അഞ്ചു വർഷം നീണ്ട ഇടവേളയാണ്. 2001 ലാണ് പിന്നീടു സിനിമ ചെയ്യുന്നത്. ആ അഞ്ചു വർഷം എന്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙‘നിവേദ്യ’ത്തിൽ എത്തിനിൽക്കുമ്പോൾപോലും കരിയറിൽ ഒരു അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നു എന്നു കേൾക്കുന്നത് വലിയ അദ്ഭുതമായിത്തോന്നുന്നു. 1995 ൽ ‘ചന്ത’ എന്ന ആദ്യ സിനിമ കഴിഞ്ഞ് 1996 ൽ രണ്ടാമത്തെ സിനിമ. പിന്നെ അഞ്ചു വർഷം നീണ്ട ഇടവേളയാണ്. 2001 ലാണ് പിന്നീടു സിനിമ ചെയ്യുന്നത്. ആ അഞ്ചു വർഷം എന്തു ചെയ്യുകയായിരുന്നു? 

 

ADVERTISEMENT

ആ സമയങ്ങളിൽ ദൂരദർശനുവേണ്ടി കുറേയധികം പാട്ടുകൾ ചെയ്തു. സീരിയലുകളുടെ പാട്ടുകൾ. അന്നു സീരിയലുകളുടെ ടൈറ്റിൽ സോങ്സ് വളരെ പോപ്പുലറായിരുന്ന കാലമാണ്. അങ്ങനെ കുറേ ടൈറ്റിൽ സോങ്സ് എനിക്കു ചെയ്യാൻ പറ്റി. അതെല്ലാം വലിയ ഹിറ്റുകളായിരുന്നു. ‘സൂര്യപുത്രി’ സീരിയലിന്റെ ‘താമരപ്പൂ മാലയിട്ടു...’ പോലുള്ള ഒരുപാടു പാട്ടുകൾ ആ സമയത്തു ചെയ്യാൻ പറ്റി. 

ഈ സമയങ്ങളിലൊക്കെ ഞാൻ എന്നെത്തന്നെ തിരയുകയായിരുന്നു. അല്ലെങ്കിൽ എന്നെ കുറേക്കൂടി കണ്ടിഷൻ ചെയ്തെടുക്കുകയായിരുന്നു. സിനിമാസംഗീതത്തിന് ഒരു സംഗീതസംവിധായകൻ എന്താണു ചെയ്യേണ്ടത് അല്ലെങ്കിൽ അയാളുടെ കർമപദ്ധതി എന്താണ്, അയാൾ ഏതു രീതിയിലാണ് വ്യത്യസ്തനാകുന്നത് എന്നൊക്കെ. ആ കാലത്തു സംഗീതം ചെയ്തുകൊണ്ടിരുന്ന ജോൺസൺ മാസ്റ്ററും രവീന്ദ്രൻ മാസ്റ്ററും ഔസേപ്പച്ചൻ ചേട്ടനും വിദ്യാസാഗർജിയിൽനിന്നുമൊക്കെ വ്യത്യസ്തമായൊരു ധാര എങ്ങനെ എനിക്കുണ്ടാക്കാൻ പറ്റുമെന്നാണു ചിന്തിച്ചത്. എനിക്കു വ്യത്യസ്തമായ കാഴ്ചപ്പാടുണ്ട്. പക്ഷേ, അതെങ്ങനെ പ്രായോഗികമായി കൊണ്ടുവരാമെന്നാണ് എന്നോടു ഞാൻ നിരന്തരം ചോദിച്ചിരുന്നത്. ഒരു കടങ്കഥപോലെ വന്ന അതിനെ എനിക്കൊന്നു പൊളിക്കാൻ പറ്റിയത് ഈ സീരിയൽ പാട്ടുകളിലൂടെയാണ്. 

 

∙നമ്മൾ നമ്മളെ അടയാളപ്പെടുത്തിയ കാലമാണ്. ആത്മവിശ്വാസം ഉണ്ടാക്കിയെടുത്ത കാലം... 

ADVERTISEMENT

 

അതെ. 

 

∙പാട്ടുകാരൻ എന്ന നിലയിലാണ് എം.ജയചന്ദ്രനെ എല്ലാവരും ആദ്യകാലത്തു തിരിച്ചറിഞ്ഞിട്ടുണ്ടാവുക. സിനിമയിലല്ല, അങ്ങയെ സ്നേഹിക്കുന്നവരോ അടുത്തറിയുന്നവരോ അങ്ങനെയായിരുന്നിരിക്കാം. കർണാടകസംഗീതത്തിൽ ഇത്രയധികം അടിത്തറയുള്ളൊരാൾ, സർവകലാശാലാ കലോത്സവങ്ങളിൽ ഇത്രയധികം സമ്മാനങ്ങൾ കിട്ടിയ ഒരാൾ... മാത്രമല്ല, സിനിമയിൽ ആദ്യം വന്നതുപോലും പാട്ടുകാരനായിട്ടാണ്. 1992 ൽ ‘വസുധ’ എന്ന സിനിമയിൽ പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് സംഗീതം നൽകിയ ‘താഴമ്പൂക്കുടിലിന്റെ...’ എന്ന പാട്ട്. എസ്.രമേശൻ നായരുടെ രചന. അന്ന് അതു ചെയ്യുമ്പോഴും ഞാനൊരു പാട്ടുകാരനാകുമെന്നോ ഭാവിയിൽ ഒരുപാടു പേരെക്കൊണ്ടു പാടിക്കുമെന്നോ എന്തായിരുന്നു മനസ്സിന്റെ ഉള്ളിൽ? 

ADVERTISEMENT

 

പിന്നണിഗായകനാകണം എന്നുതന്നെയായിരുന്നു ആദ്യം എന്റെയും അമ്മയുടെയും ആഗ്രഹം. പക്ഷേ, മുന്നോട്ടുപോയപ്പോഴേക്കും എനിക്ക് ഒരുപാടു കുറവുകളുണ്ടെന്ന് എനിക്കു മനസ്സിലായി. അതിനുള്ളിൽ ഞാൻ കുറേ കഷ്ടപ്പെടും. സംഗീതസംവിധായകന്റെ ഈണത്തെ പാട്ടുകാരൻ പാടി മോശമാക്കാൻ പാടില്ല. അതിന് ആ സംഗീതസംവിധായകൻ സമ്മതിക്കുകയുമില്ല. ഞാനാണെങ്കിലും സമ്മതിക്കില്ല. ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ ഞാൻ എന്നെത്തന്നെ എങ്ങനെ പാടിപ്പിക്കും എന്നു സ്വയം ചോദിച്ചിരുന്ന ചോദ്യമാണ്. നൂറിൽ 30 മാർക്ക് കൊടുക്കാനേ എന്നിലെ ഗായകനു ഞാൻ കൊടുക്കാൻ സാധ്യതയുള്ളൂ. 

പിൽക്കാലത്തു പല പാട്ടുകൾ ചെയ്യുമ്പോഴും സംവിധായകർ പറഞ്ഞിട്ടുണ്ട്, ‘ഇതു ജയൻ തന്നെ പാടിക്കോളൂ’ എന്ന്. ‘എന്നിലുള്ള സംഗീതസംവിധായകന് എന്നിലുള്ള പാട്ടുകാരനെ പാടിക്കാൻ താൽപര്യമില്ല’ എന്നാണ് അപ്പോഴൊക്കെ ഞാൻ പറയാറുള്ളത്. അങ്ങനെ ധാരാളം പാട്ടുകൾ ഞാൻ മാറ്റിയിട്ടുണ്ട്. 

 

∙ആ തോന്നൽ ഇപ്പോഴുമുണ്ടോ, എനിക്കു പാട്ടിനൊരു പരിമിതിയുണ്ടെന്ന്...? 

 

തീർച്ചയായും. 

 

∙അതു വളരെ പോസിറ്റീവായൊരു ചിന്താഗതിയാണ്, അവനവനെ തിരിച്ചറിയുക എന്നത്. എങ്കിൽപോലും ഒരു സംസ്ഥാന അവാർഡ് അതിന്റെ പേരിലും കിട്ടിയിട്ടുള്ളയാളാണ്. ‘നോട്ട’ത്തിലെ ‘മെല്ലെ മെല്ലെ...’ എന്ന അസാധ്യമായൊരു ഗാനത്തിനാണ് പാട്ടുകാരനുള്ള അവാർഡ് എം.ജയചന്ദ്രനു കിട്ടിയത്. ഉപകരണങ്ങളുടെയൊന്നും പിൻബലമില്ലാത്ത ആ പാട്ട് അത്ര എളുപ്പമുള്ളൊരു പാട്ടു പോലുമല്ല... 

 

അത് അമ്മയുടെ ആഗ്രഹത്തിന്റെ സഫലീകരണമായാണു ഞാൻ കാണുന്നത്. ചില സ്വപ്നങ്ങൾ സഫലീകരിക്കും; പ്രത്യേകിച്ച് അച്ഛനമ്മമാരുടെ അത്ര തീവ്രമായ ആഗ്രഹങ്ങൾ മക്കളിലൂടെ സഫലീകരിക്കുന്നതു കാലങ്ങളായി കണ്ടിട്ടുള്ള കാര്യമാണ്. എന്റെ ജീവിതത്തിൽ അതിനുള്ള ഉത്തമ ഉദാഹരണമായി ഈ അവാർഡ് പറയാൻ പറ്റും. 

 

∙സംഗീതസംവിധാനത്തിലേക്ക് എം.ജയചന്ദ്രനെ കൊണ്ടുവരുന്നതും പെരുമ്പാവൂർ സാറിന്റെ വാത്സല്യത്തിലൂടെത്തന്നെയാണ്; വിശാലമായ അർഥത്തിൽ അതിനൊരു അവസരം തന്നതു ദേവരാജൻ മാഷാണെങ്കിലും. പെരുമ്പാവൂർ സാർ മദ്രാസിലേക്കു സഹായിയായി കൊണ്ടുപോവുകയും അവിടെവച്ച് വളരെ ആകസ്മികമായി ഗിരീഷ് പുത്തഞ്ചേരിയെ കാണുകയുമൊക്കെയായിരുന്നു. വളരെ വിസ്മയകരമായൊരു ദിവസമായാണ് അതു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ആദ്യത്തെ സിനിമയിൽ സഹായിയായി പോകുന്ന ദിവസംതന്നെ സ്വതന്ത്ര സംഗീതസംവിധായകനാകാനുള്ള അവസരം വളരെ പെട്ടെന്നു കിട്ടുകയാണ്. ഒരു പരിചയവുമില്ലാത്തൊരു കോഴിക്കോട്ടുകാരൻ വന്നിട്ട് ‘നീയാരാടാ, എന്നെ നിനക്കറിയുമോ’ എന്നൊക്കെ ചോദിക്കുന്ന ആ ഗിരീഷ് പുത്തഞ്ചേരി സ്റ്റൈൽ... ഒട്ടും പ്രതീക്ഷിക്കാത്ത ആ സന്ദർഭം എങ്ങനെയായിരുന്നു ഉൾക്കൊണ്ടത്? 

 

ഗിരീഷേട്ടനെ ആദ്യം കാണുമ്പോഴേക്ക് ‘ഇയാളെന്തു മനുഷ്യൻ’ എന്നൊക്കെ തോന്നുന്ന തരത്തിലാണ് അനുഭവപ്പെട്ടത്. പക്ഷേ, അദ്ദേഹത്തിന്റെ രചനകളോട് എനിക്കു വളരെയധികം ഇഷ്ടമുണ്ടായിരുന്നു. അതുകൊണ്ട് ഗിരീഷേട്ടൻ എന്തെങ്കിലുമൊക്കെ പറഞ്ഞാലും അതു വലിയ കാര്യമാക്കാറില്ല. ദേവരാജൻ മാഷെപ്പോലെയാണു ഗിരീഷേട്ടൻ പലപ്പോഴും. ഗിരീഷേട്ടനുമായി ആദ്യം ഒത്തുപോകാൻ കുറച്ചു ബുദ്ധിമുട്ടി. പക്ഷേ, ഗിരീഷേട്ടനെ മനസ്സിലാക്കി വന്നതോടെ, എന്റെയൊരു ചേട്ടൻ എന്ന രീതിയിലായി. ഗിരീഷേട്ടനു ഞാൻ അനിയൻ എന്ന നിലയിലും. പലപ്പോഴും എന്റെ നെറുകിൽ തൊട്ട് അനുഗ്രഹിച്ചിട്ടുണ്ട് അദ്ദേഹം. അതെനിക്കു വലിയൊരു ശക്തിയായി തോന്നാറുണ്ട്. 

ഗിരീഷേട്ടനാണ് ആദ്യമായി എനിക്കൊരു സിനിമ തന്നത്. സംവിധായകൻ സുനിലിനോടു പറഞ്ഞു: ‘ഇത് അവൻ ചെയ്യട്ടെ’. ഞാൻ പെരുമ്പാവൂർ സാറിനോട്, ‘ഞാൻ ചെയ്തോട്ടെ’ എന്നു ചോദിച്ചു. ഒരു ഗുരുനാഥൻ എങ്ങനെ ആയിരിക്കണം ഉത്തമ ഉദാഹരണമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കാര്യം പോലും ഓർക്കാതെ അദ്ദേഹം പറഞ്ഞു, ‘നീ ചെയ്യ്. നീ നന്നായിട്ടു വാ’. ഈയിടെയും ഞാൻ ചെയ്ത പാട്ടിനെക്കുറിച്ച് അദ്ദേഹം വിളിച്ച് ‘ആ പാട്ട് നന്നായിരിക്കുന്നു, വളരെ വ്യത്യസ്തമാണ്’ എന്നു പറഞ്ഞു. കാലം മുന്നോട്ടു പോകുമ്പോൾ ശിഷ്യന്റെ സർഗസംഭാവനകൾക്കൊപ്പം സഞ്ചരിക്കുന്ന ഗുരുനാഥനാണ് അദ്ദേഹം. 

 

∙ഗിരീഷ് പുത്തഞ്ചേരിയുമായുള്ള പാരസ്പര്യത്തിൽ നിങ്ങൾ തമ്മിലുള്ള ഏറ്റവും വലിയ ചരിത്രമാണ് എം.ജയചന്ദ്രന്റെ സിനിമാജീവിതം അടയാളപ്പെടുത്തിയ ഒരു അച്ഛൻ ഗാനവും ഒരു അമ്മഗാനവും. ‘ബാലേട്ട’നിലെ ‘ഇന്നലെ എന്റെ നെഞ്ചിലെ...’യും ‘മാടമ്പി’യിലെ ‘അമ്മമഴക്കാറിനു കൺനിറഞ്ഞു...’വും. രണ്ടും എഴുതിയതു ഗിരീഷാണ്. രണ്ടിലും നിങ്ങളുടെ രണ്ടു പേരുടെയും ജീവിതവുമായി ആത്മബന്ധമുണ്ട്. പലപ്പോഴും അതിനെക്കുറിച്ചു പറയുമ്പോൾ വിങ്ങുന്നതായി തോന്നിട്ടുണ്ട്. തീർച്ചയായും കേൾവിക്കാരിലും അതുണ്ട്. ഇപ്പോൾ ഈ വിങ്ങൽ പങ്കുവയ്ക്കാൻ പുത്തഞ്ചേരിപോലുമില്ല. ഈ ഒരു അവസ്ഥ എങ്ങനെയാണു മനസ്സിലുള്ളത്? 

 

അച്ഛനും അമ്മയും ഏതൊരാൾക്കും പരമാനന്ദത്തിന്റെ പ്രതീകങ്ങളാണല്ലോ. അവരിൽനിന്നാണല്ലോ നമ്മൾ വരുന്നത്? അവരില്ലെങ്കിൽ നമ്മളില്ല. സൂക്ഷ്മശരീരത്തിലായാലും സ്ഥൂലശരീരത്തിലായാലും അങ്ങനെതന്നെയാണ്. ഇപ്പോൾ അവരുടെ നേരിട്ടുള്ള സാന്നിധ്യം ഇല്ല എന്നു മാത്രമേ ഞാൻ വിചാരിക്കുന്നുള്ളൂ. ആത്മീയസാന്നിധ്യമായി എന്റെ ഓരോ ദിവസങ്ങളിലും അവരുണ്ട്. അതെനിക്ക് അനുഭവിക്കാൻ പറ്റുന്നുണ്ട്. അവർ രണ്ടു പേരെയും ഓർക്കാതെ ഒരു ഈണവും ഇതുവരെ സൃഷ്ടിച്ചിട്ടില്ല. അവർ ഉണ്ടായിരുന്നപ്പോഴും ഇപ്പോഴും. അതൊരു വലിയ ശക്തിതന്നെയാണ്. മുന്നോട്ടു പോകാനുള്ള ഏറ്റവും വലിയ ഉന്തലാണ് അവരുടെ അനുഗ്രഹം. ആ അനുഗ്രഹത്തെയാണു നമ്മൾ ഗുരുത്വം എന്നു പറയുന്നത്. മാതാപിതാഗുരുദൈവം എന്നതിനു ഞാൻ കാണുന്നത് മാതാവിനെയും പിതാവിനെയും ഗുരുവിനെയും ദൈവത്തെപ്പോലെ കാണുക എന്നാണ്. അല്ലാതെ അവർക്കിടയിൽ വലുപ്പച്ചെറുപ്പമില്ല. നമ്മുടെ മുന്നിൽത്തന്നെ ദൈവങ്ങളുണ്ട്. അവരുടെ അനുഗ്രഹം ദൈവം നേരിട്ടുവന്ന് അനുഗ്രഹിക്കുന്നതായി കരുതാം. 

 

∙അതുപോലെതന്നെ അനുഗ്രഹം തന്ന ഒരാളാണു പുത്തഞ്ചേരി... 

 

അതെ. 

 

∙അദ്ദേഹത്തിന്റെ അവസാന ഗാനങ്ങളിലൊന്ന്, ‘പിന്നെ എന്നോടൊന്നും പറയാതെ പകൽപ്പക്ഷി...’ എന്ന ‘ശിക്കാറി’ലെ ഗാനം നിങ്ങൾ രണ്ടു പേരും ചേർന്നു സൃഷ്ടിച്ചതാണ്. വല്ലാത്തൊരു പാരസ്പര്യമാണ് നിങ്ങൾ തമ്മിൽ. ഇതുപോലെ മറ്റൊരു വ്യക്തിത്വമാണു ജി.ദേവരാജൻ. അദ്ദേഹം ഒരാളെ അംഗീകരിക്കുന്നതും വാത്സല്യത്തോടെ കൊണ്ടുനടക്കുന്നതുമൊക്കെ വളരെ അപൂർവമാണ്. അതേ സമയം അദ്ദേഹത്തിന്റെ ഉള്ളിൽ അതുപോലൊരു മനസ്സുണ്ടെന്നും ഒരുപാടു പേർക്കറിയാം. അദ്ദേഹത്തിന്റെ ഒരു പാട്ടിന് (‘എന്റെ പൊന്നുതമ്പുരാനി’ലെ ‘സുഭഗേ... സുഭഗേ...’) 21–ാമത്തെ വയസ്സിൽ കണ്ടക്ടറായി താങ്കളെ നിർത്താൻ തോന്നിയെങ്കിൽ ഇതൊരു പുലിയാണെന്ന് ദേവരാജൻ മാഷിന് അന്നേ മനസ്സിലായിട്ടുണ്ട്. ആ ദിവസത്തെ അനുഭവം എങ്ങനെയായിരുന്നു? 

 

സാധാരണ ദേവരാജൻ മാസ്റ്റർ സ്റ്റുഡിയോയിൽ പോയിക്കഴിഞ്ഞാൽ ഒന്നും സംസാരിക്കാറില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ജോലിയിൽ വ്യാപൃതനായിരിക്കും. എന്നോടു പറഞ്ഞത്, ‘നീ വന്ന് നോക്കിനിൽക്കൂ’ എന്നാണ്. ഇതിന്റെയൊക്കെ അർഥങ്ങൾ പിന്നീടാണു മനസ്സിലാകുന്നത്. To observe എന്നാണ്. Ovservance ൽനിന്നാണ് പുതിയൊരു മേഖലയിലേക്കു നമ്മുടെ മനസ്സു പോകുന്നത്. അതുപോലെ Curious ആവുക. മാസ്റ്റർ എപ്പോഴും പറയും, ‘എന്തുകൊണ്ട് അത്, എന്തിനത്, എങ്ങനെ അത് എന്നൊക്കെ ചിന്തിക്കാൻ പറ്റുകയാണെങ്കിൽ കുറേ കാര്യങ്ങൾ നമുക്കുതന്നെ കണ്ടുപിടിക്കാൻ പറ്റും’ എന്ന്. 

‘ഇതൊക്കെ നോക്കി കണ്ട് നിക്ക്’ എന്നാണു മാസ്റ്റർ പറഞ്ഞത്. നോക്കി, കണ്ട്, നിക്ക് എന്ന ആ മൂന്നു വാക്കിൽ ഒരു കലാകാരന്റെ ജീവിതമുണ്ട്. 

 

∙ഒരു പല്ലവി, അനുപല്ലവി, ചരണം പോലെ അല്ലേ? 

 

അതെയതെ. ഒരു പൂർണരൂപമുണ്ടതിൽ. 

ഞാൻ സ്റ്റുഡിയോയിൽ എല്ലാം ശ്രദ്ധിച്ചുനിന്നു. പക്ഷേ, കണ്ടക്ട് ചെയ്യാൻ വിളിക്കുമെന്നു ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല. പെട്ടെന്നാണു മാസ്റ്റർ പറയുന്നത്, ‘ആ, നീയാണിന്ന് അസിസ്റ്റന്റ് കണ്ടക്ടർ’. വൺ, ടു, ത്രീ, ഫോർ പറയാൻ പറഞ്ഞു. വൺ, ടു, ത്രീ, ഫോർ പോലും ഞാൻ നേരത്തേ പറഞ്ഞിട്ടില്ല. കൈയൊക്കെ വിറയ്ക്കുന്നുണ്ടായിരുന്നു. യേശുദാസ് സാറും അവിടെ നിൽക്കുന്നുണ്ട്. വയലാർ സാർ എഴുതി യേശുദാസ് സാർ പാടുന്ന ദേവരാജൻ മാസ്റ്ററുടെ ഒരു പാട്ട്... അതൊരു വലിയ ഭാഗ്യമല്ലേ? അതിനു കണ്ടക്ട് ചെയ്യാൻ പറ്റുകയെന്നത് ഈ തലമുറയിൽ ആർക്കും കിട്ടാത്തൊരു അനുഭവമാണ്. ജോൺസേട്ടന് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ജോൺസേട്ടനെ കൊണ്ടുവന്നതു ദേവരാജൻ മാസ്റ്ററാണ്. 

 

∙ആകസ്മികമായ മറ്റൊരനുഭവം, ജയേട്ടനെ അത്രയൊന്നും അടുത്തു പരിചയമില്ലാത്ത അലക്സ് കടവിൽ എന്നൊരാളാണ് ആദ്യകാലത്ത് താങ്കൾക്കുവേണ്ടി ഒരുപാടു സിനിമക്കാരോടു പറഞ്ഞിട്ടുള്ളത് എന്നതാണ്. സ്കൂൾ ഓഫ് ഡ്രാമയിൽ ശ്രീ. രഞ്ജിത്തിന്റെ കൂടെയൊക്കെ പഠിച്ചിട്ടുള്ളയാളാണ്. അദ്ദേഹം ഇപ്പോൾ നമ്മുടെ കൂടെയില്ല. പെരുമ്പാവൂർ സാർ, ദേവരാജൻ മാഷ്, ഗിരീഷേട്ടൻ, അലക്സ് കടവിൽ... ഇവരെല്ലാം നമ്മളറിയാതെ നമ്മളെ ഏറ്റെടുത്തു എന്നത് ജയേട്ടന്റെ ജീവിതത്തിലെ വലിയ അനുഗ്രഹങ്ങളാണ്. അങ്ങനെയുള്ള വേറെയും ജീവിതയാദൃശ്ചികതകളുണ്ടോ? 

 

തീർച്ചയായും അലക്സേട്ടൻ വലിയൊരു പിന്തുണയും പ്രചോദനവുമായിരുന്നു. ‘രജപുത്രൻ’ എന്ന സിനിമ ചെയ്യുന്നു. ശ്രീ. രഞ്ജിത്തിന്റേതാണു തിരക്കഥ. രാവിലെ ‘നിറവാവോ...’ എന്ന പാട്ട് എടുക്കാൻ തുടങ്ങുകയാണ്. ഹരിഹരൻ സാറൊക്കെ വന്നിട്ടുണ്ട്. പൂജ കഴിഞ്ഞുള്ള റെക്കോർഡിങ്ങാണ്. ഞാൻ വളരെയധികം ആഗ്രഹിച്ച് ചെയ്യുകയാണ്. ഓർക്കസ്ട്ര വന്നു, നൊട്ടേഷൻസ് പറഞ്ഞുതുടങ്ങി. സ്വതന്ത്ര സംഗീതസംവിധാനരംഗത്തു സജീവമായി കാൽ വയ്ക്കുന്നതിന്റെ സന്തോഷം എന്റെ ഉള്ളിലുണ്ട്. 

റെക്കോർഡിങ്ങിന്റെ നടുക്കുവച്ച് ശ്രീ. രഞ്ജിത്ത് ഇറങ്ങിപ്പോയി. എനിക്ക് എന്താണെന്നു മനസ്സിലായില്ല. പാട്ട് റെക്കോർഡ് ചെയ്ത് കേൾക്കാൻപോലും നിൽക്കാതെ ഞാൻ പുറത്തേക്കോടി. ശ്രീ. രഞ്ജിത്ത് സിഗരറ്റ് വലിച്ച് നിൽക്കുന്നുണ്ടവിടെ. എന്റടുത്ത് അദ്ദേഹം പറഞ്ഞു: ‘ഇതൊന്നും ശരിയാവില്ല. ഇത് എ.ആർ.റഹ്മാന്റെ ഏതോ പാട്ടുപോലെയൊക്കെ ഇരിക്കുന്നു. നിന്നിൽനിന്ന് ഉദ്ദേശിക്കുന്നത് ഇതൊന്നുമല്ല. നീ ഇങ്ങനെയൊക്കെയാണു ചെയ്യുന്നതെങ്കിൽ നിനക്കു മുന്നോട്ടു വരാൻ പറ്റില്ല’. 

എനിക്കു ഭയങ്കര സങ്കടമായി. ഒരു അടി കിട്ടിയതുപോലത്തെ അനുഭവമായിരുന്നു. നിറഞ്ഞ കണ്ണുകളോടെയാണു ഞാൻ സ്റ്റുഡിയോയിലേക്കു മടങ്ങിപ്പോകുന്നത്. എന്റെ അമ്മ അവിടെ ഉണ്ടായിരുന്നു. അമ്മയുടെയടുത്ത് ഉണ്ടായ സംഭവം ഞാൻ പറഞ്ഞു. അമ്മ പറഞ്ഞു: ‘അതൊന്നും വിഷമിക്കേണ്ട. അതെല്ലാം ഒരു കുഴപ്പവുമില്ല’. 

ഇത്തരം അവസ്ഥകളിലൊക്കെ ഞാൻ അലക്സേട്ടനെ ഓർക്കും. അദ്ദേഹം എപ്പോഴും പറയാറുണ്ട്: ‘ജയൻ, നിങ്ങൾക്കൊരു ടാലന്റ് ഈശ്വരൻ തന്നിട്ടുണ്ട്. അതിൽ വിശ്വസിച്ച് മുന്നോട്ടുപോവുക. പലരും പല രീതിയിൽ പറയുകയും പ്രവർത്തിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരിക്കാം. പക്ഷേ, അതൊന്നും ജയൻ കണക്കിലെടുക്കേണ്ട ആവശ്യമില്ല. ജയൻ ജയനിൽ വിശ്വസിക്കുക’. ആ വാക്കുകൾ ഇപ്പോഴും എന്റെ ചെവിയിലുണ്ട്. 

 

(തുടരും) 

 

ഈ അഭിമുഖത്തിന്റെ പൂർണരൂപം മനോരമ മ്യൂസിക്കിന്റെ യുട്യൂബ് പേജിലൂടെ വിഡിയോയിൽ കാണാൻ ഇതോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. 

https://www.youtube.com/watch?v=KO-qNSv0t1s