'എന്തോ എന്നെ ഇഷ്ടമാണ് എല്ലാവർക്കും' എന്ന മോഹൻലാൽ ഡയലോഗ് അതിന്റെ എല്ലാ രസികത്വത്തോടും കൂടി യോജിക്കുന്ന വ്യക്തിയാണ് റിമി ടോമി. ഗായിക, അവതാരക, വ്ലോഗർ, ഇൻഫ്ലുവൻസർ എന്നിങ്ങനെ റിമി കൈവച്ച മേഖലകളിലെല്ലാം സ്വതസിദ്ധമായ ശൈലിയിലൂടെ മലയാളികളുടെയെല്ലാം ഇഷ്ടം നേടിയെടുത്തിട്ടുണ്ട് റിമി. മുടി പോണി ടെയിൽ കെട്ടി,

'എന്തോ എന്നെ ഇഷ്ടമാണ് എല്ലാവർക്കും' എന്ന മോഹൻലാൽ ഡയലോഗ് അതിന്റെ എല്ലാ രസികത്വത്തോടും കൂടി യോജിക്കുന്ന വ്യക്തിയാണ് റിമി ടോമി. ഗായിക, അവതാരക, വ്ലോഗർ, ഇൻഫ്ലുവൻസർ എന്നിങ്ങനെ റിമി കൈവച്ച മേഖലകളിലെല്ലാം സ്വതസിദ്ധമായ ശൈലിയിലൂടെ മലയാളികളുടെയെല്ലാം ഇഷ്ടം നേടിയെടുത്തിട്ടുണ്ട് റിമി. മുടി പോണി ടെയിൽ കെട്ടി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'എന്തോ എന്നെ ഇഷ്ടമാണ് എല്ലാവർക്കും' എന്ന മോഹൻലാൽ ഡയലോഗ് അതിന്റെ എല്ലാ രസികത്വത്തോടും കൂടി യോജിക്കുന്ന വ്യക്തിയാണ് റിമി ടോമി. ഗായിക, അവതാരക, വ്ലോഗർ, ഇൻഫ്ലുവൻസർ എന്നിങ്ങനെ റിമി കൈവച്ച മേഖലകളിലെല്ലാം സ്വതസിദ്ധമായ ശൈലിയിലൂടെ മലയാളികളുടെയെല്ലാം ഇഷ്ടം നേടിയെടുത്തിട്ടുണ്ട് റിമി. മുടി പോണി ടെയിൽ കെട്ടി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'എന്തോ, എന്നെ ഇഷ്ടമാണ് എല്ലാവർക്കും' എന്ന മോഹൻലാൽ ഡയലോഗ് അതിന്റെ എല്ലാ രസികത്വത്തോടും കൂടി യോജിക്കുന്ന വ്യക്തിയാണ് റിമി ടോമി. ഗായിക, അവതാരക, വ്ലോഗർ, ഇൻഫ്ലുവൻസർ എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം സ്വതസിദ്ധമായ ശൈലിയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട് റിമി. മുടി പോണി ടെയിൽ കെട്ടി, വട്ടപ്പൊട്ടും കുത്തി വേദിയിൽ മാലപ്പടക്കത്തിന് തീ കൊടുത്തതു പോലെ പാടിയും വർത്തമാനം പറഞ്ഞും റിമി ടോമി എന്ന ഗായിക മാറ്റി മറിച്ചത് അതുവരെയുണ്ടായിരുന്ന ഗായികാ സങ്കൽപങ്ങളെയായിരുന്നു. മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന പാട്ടും പാടി റിമി ടോമി മലയാളികളുടെ നിത്യവർത്തമാനങ്ങളുടെ ഭാഗമായിട്ട് 20 വർഷമാകുകയാണ്. കടന്നു വന്ന വഴികളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും പുതിയ തീരുമാനങ്ങളെക്കുറിച്ചും ചലച്ചത്രപിന്നണിഗാനരംഗത്ത് 20 വർഷം പിന്നിടുന്ന വേളയിൽ റിമി ടോമി മനസ്സു തുറക്കുന്നു. മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്.  

ഇത്ര വർഷമായോ?

ADVERTISEMENT

സിനിമയിൽ പാടിയിട്ട് 20 വർഷമായെന്നു പറയുമ്പോൾ ഞാൻ ആലോചിക്കുന്നത് എത്ര ചെറുതാണ് നമ്മുടെ ജീവിതം എന്നാണ്. ഇനി ഒരു 20 വർഷം കൂടി കഴിഞ്ഞാൽ തീർന്നില്ലേ ജീവിതം?! ആരെങ്കിലുമൊക്കെ ഇതിനെക്കുറിച്ച് പറയുമ്പോഴാണ് ഞാൻ ചിന്തിക്കുന്നത്. അല്ലാതെ, ഇത്ര വർഷങ്ങൾ പോയതൊന്നും എന്നെ ബാധിച്ചിട്ടില്ല. എന്നെ പ്രേക്ഷകർ എല്ലാ ദിവസവും കാണുന്നു. അന്നു മുതൽ ഇന്നു വരെ ഞാൻ അവർക്കു മുൻപിലുണ്ട്. എന്റെ പതിനെട്ടാമത്തെ വയസിലാണ് ഞാൻ ചിങ്ങമാസം പാടുന്നത്. ഇപ്പോൾ 20 വർഷം കഴിഞ്ഞു എന്നു പറയുമ്പോൾ എത്ര പെട്ടെന്നാണ് ദിവസങ്ങൾ ഓടിപ്പോയതെന്നു തോന്നുകയാണ്. ചിങ്ങമാസം ഇന്നലെ പാടിയ പോലൊരു ഫീലാണ് എനിക്ക്. 

നാദിർഷ തന്ന ചിങ്ങമാസം

ചിങ്ങമാസത്തിന്റെ റെക്കോർഡിങ് നടന്നത് ചെന്നൈയിലായിരുന്നു. ഈ പാട്ടിലേക്ക് എന്നെ വിളിക്കുമ്പോൾ ഞാനൊരു ഗൾഫ് ട്രിപ്പിലാണ്. എന്റെ ആദ്യത്തെ ഗൾഫ് പരിപാടിയായിരുന്നു അത്. ഏഞ്ചൽ വോയ്സിനൊപ്പമായിരുന്നു ആ ഗൾഫ് പര്യടനം. ദുബായ് ഷോയുടെ ഇടയിൽ എനിക്ക് നാദിർഷക്കയുടെ കോൾ വന്നു. അന്ന് ഇന്നത്തെ പോലെ മൊബൈൽ ഇല്ല. നാദിർഷക്ക എങ്ങനെയോ ഏഞ്ചൽ വോയ്സിന്റെ മാനേജർ ജോയി ചേട്ടൻ വഴിയാണ് എന്നെ ബന്ധപ്പെടുന്നത്. 'സിനിമയിൽ പാടാനൊരു ഓഫറുണ്ട്... നാട്ടിൽ വന്നാൽ ഉടനെ ലാൽ ജോസ് സാറിനെ പോയി കാണണം' എന്നു നാദിർഷക്ക എന്നോടു പറഞ്ഞു. സത്യത്തിൽ അന്നു തന്നെ നാട്ടിലേക്ക് പോരാനാണ് ഇക്ക ആവശ്യപ്പെട്ടത്. പക്ഷേ, ഷോ പൂർത്തിയാക്കാതെ എനിക്ക് മടങ്ങാനാകില്ലായിരുന്നു. അങ്ങനെ ഷോ പൂർത്തിയാക്കി നാട്ടിലെത്തിയ അന്നു തന്നെ കൊച്ചിയിൽ പോയി ലാൽ ജോസ് സാറിനെ കണ്ടു. ഒരു മെലഡിയും ഒരു ഫാസ്റ്റ് നമ്പറുമാണ് അദ്ദേഹത്തിന്റെ മുമ്പിൽ പാടിയത്. 'ശബ്ദം ഇഷ്ടമായി... പക്ഷേ, ഞാനല്ല, വിദ്യാജി (വിദ്യാസാഗർ) ആണ് തീരുമാനമെടുക്കേണ്ടത്. ചെന്നൈയിൽ പോയി ഓഡിഷൻ ചെയ്തു നോക്കാൻ താൽപര്യമുണ്ടെങ്കിൽ പോയി നോക്കൂ' എന്നായിരുന്നു ലാൽ ജോസ് സർ പറഞ്ഞത്. അങ്ങനെയാണ് ഞാനും പപ്പയും കൂടി ചെന്നൈയിൽ പോയതും പാടി നോക്കിയതും. 

ആദ്യ പ്രതിഫലം 2000 രൂപ

ADVERTISEMENT

വിദ്യാജിയുടെ മുമ്പിൽ ഓഡിഷന് ഇരിക്കുമ്പോൾ ഈ പാട്ട് സിനിമയിൽ വരുമെന്നൊന്നും ഉറപ്പില്ല. കുറെ പേർ എനിക്കു മുമ്പ് ഈ പാട്ട് പാടാനായി വന്നിട്ടുണ്ടായിരുന്നു. ഞാനും പാടി. ഇറങ്ങാൻ നേരത്ത് വണ്ടിക്കൂലി എന്ന നിലയിൽ 2000 രൂപ തന്നു. എന്റെ ശബ്ദം ഈ പാട്ടിൽ വരുമെന്ന് ഉറപ്പായിട്ടുണ്ടായിരുന്നില്ല. അവിടെ വരെ വന്നു പാടിയതിന്റെ പേരിലൊരു ചെറിയ പ്രതിഫലം. പിന്നീട് നാട്ടിൽ വന്നതിനു ശേഷമാണ് എന്റെ ശബ്ദത്തിലാണ് ആ പാട്ട് വന്നിട്ടുള്ളതെന്ന് അറിഞ്ഞത്. അന്നൊന്നും സിനിമയിൽ പാടണമെന്ന് വലിയ ആഗ്രഹമില്ല. കുഞ്ഞിലെ മുതൽ പാട്ടുകാരി ആകണമെന്നേയുള്ളൂ. പള്ളിയിൽ ഒരു ധ്യാനത്തിന് ഞാൻ പാടുന്നതു കണ്ടിട്ടാണ് എന്നെ ഏയ്ഞ്ചൽ വോയ്സ് വിളിക്കുന്നത്. 16 വയസു മുതൽ ഞാൻ നിലത്തു നിന്നിട്ടില്ല. ഗാനമേളകളുടെ ഒരു കാലമായിരുന്നു അത്. ഉറങ്ങാൻ പോലും നേരമില്ലാത്ത പോലെ പ്രോഗ്രാമുകളായിരുന്നു. ഞാനും ചെറിയ പ്രായം. 

ഗാനമേളയിലെ റിമി ടോമി ഇഫക്ട്

എന്റെ ക്യാരക്ടർ എങ്ങനെയാണോ അതുപോലെ തന്നെ സ്റ്റേജിലും ഞാൻ പെരുമാറി. ആ സമയത്ത് ഞാൻ അങ്ങനെ ടിവി കാണാറില്ല. ആരുടെയെങ്കിലും സ്റ്റേജ് ഷോ കുത്തിയിരുന്നു കണ്ട് അതു നോക്കി പഠിച്ചിട്ടില്ല. ഞാനെങ്ങനെയാണോ, എന്റെ സ്വഭാവം എങ്ങനെയാണോ അത് അങ്ങനെ തന്നെ അവതരിപ്പിച്ചു. പാടുന്ന പാട്ടുകളുടെ സ്വഭാവം അനുസരിച്ചാണ് വേദിയിൽ അവതരിപ്പിക്കുക. ലളിതഗാനത്തിന് കോട്ടയം ജില്ലയിൽ മൂന്നു തവണ ഒന്നാം സ്ഥാനം ഞാൻ നേടിയിട്ടുണ്ട്. പക്ഷേ, ഗാനമേളയിലേക്ക് വന്നപ്പോൾ ഫാസ്റ്റ് നമ്പർ പാടുന്നതും ഡാൻസ് കളിക്കുന്നതും ആളുകൾക്ക് വെറൈറ്റി ആയി തോന്നി. അങ്ങനെയാണ് ഞാൻ ഫാസ്റ്റ് നമ്പറിന്റെ ആളായി രജിസ്റ്റർ ചെയ്യപ്പെട്ടത്. കൂടാതെ, ആദ്യമായി സിനിമയിൽ പാടിയത് ചിങ്ങമാസം പോലൊരു പാട്ടും. അതോടെ ഞാൻ മൊത്തത്തിൽ ഫാസ്റ്റ് നമ്പറിന്റെ ആളാണെന്ന പേരു വീണു. 'കണ്ണനായാൽ രാധ വേണം' എന്ന പാട്ടാണ് സിനിമയിൽ എനിക്ക് ആദ്യമായി കിട്ടിയ മെലഡി. 'അരപ്പവൻ പൊന്നു കൊണ്ട്', 'ചിലും ചിലും താളമായ്', 'കൊഞ്ചി കൊഞ്ചി ചിരിച്ചാൽ' അങ്ങനെ വളരെ കുറച്ചു മെലഡികൾ മാത്രമേ എനിക്ക് സിനിമയിൽ കിട്ടിയിട്ടുള്ളൂ. അതിൽ നിന്നുള്ള ചെറിയ മാറ്റമായിരുന്നു എന്റെ യുട്യൂബ് ചാനലിൽ ചെയ്ത 'സുജൂദല്ലേ' എന്ന ഗാനം. സത്യത്തിൽ യുട്യൂബ് എനിക്ക് വലിയ പ്ലാറ്റ്ഫോമായി. കാരണം ഫാസ്റ്റ് നമ്പറിന്റെ ആളാണെന്ന ലേബൽ മാറ്റാൻ എനിക്ക് ഇതിലൂടെ കഴിയുന്നുണ്ട്. 

ഇനി ഒറിജിനൽ ടോണിലുള്ള പാട്ടുകൾ മാത്രം

ADVERTISEMENT

എന്റെ ശബ്ദം കൂടി മാറ്റിക്കൊണ്ടാണ് ഞാൻ ഈ ഫാസ്റ്റ് നമ്പറുകൾ പാടിക്കൊണ്ടിരുന്നത്. ആ പാട്ടിനു ചേരുന്ന ടോണിലേക്ക് ശബ്ദം മാറ്റി പാടുമ്പോൾ നല്ല സ്ട്രെയ്ൻ ആണ്. അതുവഴി തൊണ്ടയ്ക്ക് കുറെ പ്രശ്നങ്ങൾ ഉണ്ടായി. ഇപ്പോഴാണ് ഞാൻ എനിക്ക് പറ്റുന്ന പാട്ടുകളേ പാടുന്നുള്ളൂ എന്ന തീരുമാനമെടുത്തത്. സ്റ്റേജിൽ എല്ലാ പാട്ടുകളും പാടും. അതല്ലാതെ റെക്കോർഡിങ്ങിനു വിളിക്കുമ്പോൾ എനിക്ക് പറ്റാത്ത പാട്ടുകൾ അതായത് എന്റെ ഒറിജിനൽ ശബ്ദത്തിൽ അല്ലാത്ത പാട്ടുകൾ പാടുന്നില്ലെന്ന തീരുമാനം എടുക്കേണ്ടി വന്നു. നമ്മുടേതല്ലാത്ത ശബ്ദത്തിൽ വലിയ എനർ‍‍‍‍‍‍‍ജിയിൽ പാടുന്നതു വഴി വോക്കൽ കോഡിനുണ്ടാകുന്ന പ്രശ്നങ്ങൾ ആദ്യകാലങ്ങളിൽ അത്ര ശ്രദ്ധിച്ചിരുന്നില്ല. ഒരു സമയത്ത് എനിക്ക് പ്രശ്നങ്ങളുണ്ടായി. ചെറിയൊരു സർജറിക്ക് വിധേയയാകേണ്ടി വന്നു. എങ്കിലും സ്റ്റേജിൽ ഫാസ്റ്റ് നമ്പർ പാടുമ്പോൾ അതിനു യോജിച്ച ശബ്ദം കൊടുത്തില്ലെങ്കിൽ ആ പാട്ട് ഏൽക്കില്ല. അതറിയാം. എങ്കിലും, സ്റ്റേജ് ഷോ ഒഴിച്ചുള്ള റെക്കോർഡിങ്ങുകളിൽ ഇനിയെങ്കിലും എനിക്ക് എന്റെ ഒറിജിനൽ ടോണിൽ പാട്ടുകൾ പാടണം. ഇത്രയും കാലമായില്ലേ... ഇനിയെങ്കിലും ഞാൻ അങ്ങനെ ചെയ്യണ്ടേ?! അതുകൊണ്ട് ചിലപ്പോൾ അവസരങ്ങൾ കുറഞ്ഞെന്നു വരും. എന്നാലും സാരമില്ല. നമ്മുടെ സംതൃപ്തിയാണല്ലോ ഏറ്റവും വലുത്. 

ടെലിവിഷനിലെ വായാടി

പിന്നണിഗാനരംഗത്ത് വന്ന അതേസമയത്തു തന്നെ ടെലിവിഷനിലും അവതാരകയാകാൻ എനിക്ക് അവസരം ലഭിച്ചു. ഡും ഡും പീ പീ എന്ന പരിപാടി. ആ പരിപാടിയിലൂടെ ഞാൻ എന്ന അവതാരക ശ്രദ്ധിക്കപ്പെട്ടു. എന്റെ വർത്തമാനവും ചിരിയും ബഹളവും എല്ലാം പ്രേക്ഷകർ ശ്രദ്ധിച്ചു. അച്ചടി ഭാഷ സംസാരിക്കുന്ന അവതാരകർക്കിടയിലേക്കാണ് തനി പാലാ ശൈലിയിൽ വർത്തമാനം പറഞ്ഞ് ഞാനെത്തുന്നത്. ചിങ്ങമാസം പാടി ഹിറ്റായി നിൽക്കുന്നതു കൊണ്ടു കൂടിയായിരുന്നു എനിക്ക് അവസരം ലഭിച്ചത്. ആ പരിപാടി ശ്രദ്ധിക്കപ്പെട്ടതോടെ മറ്റു ചാനലുകളിൽ നിന്ന് അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. സിൽവർ സ്റ്റോം സഫാരി എന്ന പരിപാടിയാണ് പിന്നീട് ഞാൻ ചെയ്തത്. അത് ഒരുപാട് എപ്പിസോഡുകൾ പോയി. അതുവഴി പ്രേക്ഷകർക്ക് ഇടയിൽ ഞാൻ പരിചിതയായി. ആളുകൾ എന്നെ ഇഷ്ടപ്പെടാൻ തുടങ്ങിയതും വിമർശിക്കാൻ തുടങ്ങിയതുമെല്ലാം ആ പരിപാടിയിലൂടെയാണ്. 2013ലാണ് ഞാൻ മഴവിൽ മനോരമയിൽ എത്തുന്നത്. ആദ്യം ചെയ്തത് വെറുതെയല്ല ഭാര്യ എന്ന പരിപാടിയായിരുന്നു. പിന്നീട് ഒന്നും ഒന്നും മൂന്നും, സൂപ്പർ ഫോറും എല്ലാം സംഭവിച്ചു. 

ഞാൻ ചെയ്ത പരിപാടികളിൽ ഏറെ വ്യത്യസ്തമാർന്ന സമീപനമായിരുന്നു സൂപ്പർ ഫോറിലേത്. ഒട്ടും പ്രതീക്ഷാതെ ഞാനും വിധുവും ജ്യോത്സ്നയും സിത്താരയും ജഡ്ജിങ് പാനലിൽ എത്തി. അതും കോവിഡ് സമയത്ത്! എങ്ങനെയാകും പ്രേക്ഷകർ സ്വീകരിക്കുക എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ, ഞങ്ങൾ നാലു പേരും നല്ല ജെല്ലായി. ഞങ്ങളുടെ വർത്തമാനവും കൗണ്ടറും തഗ് മറുപടികളും പ്രേക്ഷകർ ഏറ്റെടുത്തു. സൂപ്പർ ഫോറിനു ശേഷം മഴവിൽ മനോരമയിലെ ഏറ്റവും പുതിയ പരിപാടിയിലും ഞാനുണ്ട്. സൂപ്പർ കുടുംബം എന്നാണ് പരിപാടിയുടെ പേര്. 

മേക്കോവറുകൾക്ക് തുടക്കമിട്ട ഫോട്ടോഷൂട്ട്

മേക്കോവറിന്റെ തുടക്കം വനിതയുടെ ഒരു ഫോട്ടോഷൂട്ടിൽ നിന്നാണ്. എബ്രിഡ് ഷൈൻ ആയിരുന്നു ഫൊട്ടോഗ്രഫർ. ആ സമയത്ത് എനിക്ക് തടിയുണ്ട്. എങ്കിലും മേക്കപ്പ് ചെയ്ത്, മുടിയുടെ സ്റ്റൈൽ മാറ്റി പുതിയൊരു ലുക്കിൽ എന്നെ കണ്ടപ്പോൾ എല്ലാവർക്കും അതിശയമായി. പിന്നീട് വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലേക്ക് വന്നപ്പോഴാണ് മേക്കപ്പ് ആർടിസ്റ്റിന്റെ എൻട്രി. പല വേഷങ്ങൾ ഇടാൻ തുടങ്ങുന്നു. അതിനൊപ്പം ചെറുതായി മെലിയാനുള്ള പരിശ്രമവും ആരംഭിച്ചിരുന്നു. മെലിഞ്ഞു തുടങ്ങിയപ്പോൾ പലരും അഭിനന്ദിച്ചു. അങ്ങനെ ആത്മവിശ്വാസമായി. ആ യാത്ര ഇവിടെയെത്തി നിൽക്കുന്നു. പലരും എന്നോടു പറയാറുണ്ട്, അവർ ഫിറ്റ്നസിൽ ശ്രദ്ധിക്കാൻ തുടങ്ങിയതിനു കാരണം ഞാനാണെന്ന്! മുപ്പതു കഴിഞ്ഞല്ലോ.... നാൽപ്പതു കഴിഞ്ഞല്ലോ എന്നൊരു ചിന്തയൊന്നും ഇപ്പോൾ സ്ത്രീകൾക്കില്ല. അവർ കാലത്തിനൊത്ത് മാറുന്നുണ്ട്. 

എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാൻ കഴിയില്ല

ഈ കാലത്തിനിടയിൽ സമൂഹത്തിന്റെ മനോഭാവവും ചിന്താരീതികളും ഒരുപാട് മാറി. ഇപ്പോൾ പാടാൻ വരുന്ന കുട്ടികളെ പെർഫോർമർ ആക്കുന്നതിനു കൂടിയാണ് പരിശീലിപ്പിക്കുന്നത്. തൊണ്ണൂറു ശതമാനം ആളുകളും കാലത്തിനൊപ്പം മാറി. പിന്നെയുള്ള 10 ശതമാനത്തെ നമുക്ക് മാറ്റാൻ പറ്റില്ല. അത് അവരുടെ ഇഷ്ടങ്ങളാണല്ലോ. എത്ര പോപ്പുലർ ആയിട്ടുള്ള ആളാണെങ്കിലും ഹേറ്റേഴ്സ് ഉണ്ടാവും. ആരെയും പൂർണമായും ആരും അംഗീകരിക്കില്ലല്ലോ. എല്ലാവരാലും അംഗീകരിക്കപ്പെടുന്നവർ വളരെ ചുരുക്കമാണ്. അങ്ങനെയുള്ളവർ ഭാഗ്യം ചെയ്തവരാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തി ജീവിക്കാൻ കഴിയില്ല. എല്ലാവർക്കും വേണ്ടി ഞാൻ മാറിയിരുന്നുവെങ്കിൽ എനിക്ക് ഇത്രയും സന്തോഷം ലഭിക്കുമായിരുന്നില്ല. 

എന്റെ സന്തോഷങ്ങൾ എന്റെ തീരുമാനം

എന്റെ ഏറ്റവും വലിയ ആഗ്രഹം കുറെ സ്ഥലങ്ങൾ കാണണമെന്നതാണ്. വർഷത്തിൽ രണ്ടു സ്ഥലങ്ങളിലേക്കെങ്കിലും യാത്ര പോകണമെന്നുണ്ട്. വ്ലോഗിങ് ചെയ്യുന്നതുകൊണ്ട് ആ സ്ഥലത്തെ കാഴ്ചകൾ വിഡിയോ ആക്കാനും പറ്റും. യാത്രാപരിപാടികൾ കാണാൻ എനിക്കെന്നും ഇഷ്ടമായിരുന്നു. പരിചയമില്ലാത്ത സ്ഥലങ്ങളിൽ പോകുന്നതും അവിടത്തെ കാര്യങ്ങൾ കണ്ട് അതിന്റെ വിഡിയോ തയാറാക്കുന്നതുമെല്ലാം ഇപ്പോൾ ഞാനേറെ ആസ്വദിക്കുന്നു. പിന്നെ, ഇത്രയും വർഷം കൊണ്ട് കുറെ ആളുകളെ പരിപാടികളിലൂടെ ചിരിപ്പിക്കാൻ കഴിഞ്ഞു. പല ടെൻഷനിലും സങ്കടങ്ങളിലും ഇരിക്കുന്നവർക്ക് എന്റെ ഒന്നും ഒന്നും മൂന്നും പോലുള്ള പരിപാടികളോ വ്ലോഗോ ഒക്കെ കണ്ടിട്ട് ഒരു സന്തോഷം ലഭിക്കുന്നു എന്നു പറഞ്ഞു കേൾക്കുമ്പോൾ വലിയ സംതൃപ്തിയാണ്. ചിലർക്ക് പ്രചോദനമാകുന്നത് മേക്കോവറും വർക്കൗട്ടും ഒക്കെയാണ്. ഇതൊക്കെയാണ് എന്റെയും സന്തോഷം. പിന്നെ, എന്നെക്കൊണ്ടു ചെയ്യാൻ കഴിയുന്ന സഹായങ്ങൾ എന്റെ വരുമാനത്തിൽ നിന്നു ഞാൻ ചെയ്യുന്നുമുണ്ട്. ഇത്രയൊക്കെയല്ലേ ഒരു ജീവിതത്തിൽ നമുക്ക് ചെയ്യാൻ പറ്റൂ. 

English Summary: Exclusive interview with singer Rimi Tomy