രവിചന്ദ്ര എന്ന ചിത്രത്തിനു വേണ്ടി ഉപേന്ദ്ര കുമാർ സംഗീതസംവിധാനം നിർവഹിച്ച് 1980ൽ പുറത്തിറങ്ങിയ ‘സത്യഭാമേ’ എന്ന ഗാനം അക്കാലത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു. രാജ്കുമാർ ആണ് ഈ ഗാനം പാടി അഭിനയിച്ചിരിക്കുന്നത്. കന്നഡ സിനിമാ പ്രേമികൾക്കു മാത്രം പരിചിതമായിരുന്ന ഗാനം 42 വര്‍ഷങ്ങള്‍ക്കിപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘രവിചന്ദ്ര’ എന്ന ചിത്രത്തിനു വേണ്ടി ഉപേന്ദ്ര കുമാർ സംഗീതസംവിധാനം നിർവഹിച്ച് 1980ൽ പുറത്തിറങ്ങിയ ‘സത്യഭാമേ’ എന്ന ഗാനം അക്കാലത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു. രാജ്കുമാർ ആണ് ഈ ഗാനം പാടി അഭിനയിച്ചിരിക്കുന്നത്. കന്നഡ സിനിമാ പ്രേമികൾക്കു മാത്രം പരിചിതമായിരുന്ന ഗാനം 42 വര്‍ഷങ്ങള്‍ക്കിപ്പുറം യുവഹൃദയങ്ങളിൽ നിറയുകയാണ്, സഞ്ജിത് ഹെഗ്ഡെ എന്ന ഇരുപത്തിനാലുകാരനിലൂടെ. സത്യഭാമയെക്കുറിച്ച് ഇപ്പോൾ ഇന്ത്യ മുഴുവൻ പാടുകയാണ്. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ഹിറ്റ് ചാർട്ടുകളിൽ സഞ്ജിത്തിന്റെ പാട്ടുകൾ ഇടം നേടിയിട്ടുണ്ട്. 'പിട്ട കാതലു' എന്ന തെലുങ്ക് ആന്തോളജിയിലെ എക്സ് ലൈഫ് എന്ന ഭാഗത്തിൽ ശ്രുതി ഹാസനോടൊപ്പം സഞ്ജിത് അഭിനയിക്കുകയും ചെയ്തിരുന്നു. ബ്രഹ്മാസ്ത്ര, വിക്രാന്ത് റോണ, ഇമൈക്ക നൊടികൾ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ സഞ്ജിത് പാടിയിട്ടുണ്ട്. വൈറൽ സത്യഭാമയുടെ വിശേഷങ്ങൾ സഞ്ജിത് ഹെഗ്ഡെ മനോരമയുമായി പങ്കുവയ്ക്കുന്നു.

ADVERTISEMENT

വൈറൽ ‘സത്യഭാമേ’

ചെറിയ സംഗീത ശകലങ്ങൾ ഏതെങ്കിലും ചെയ്യാമെന്നു ചിന്തിച്ചപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സത്യഭാമേ എന്ന ഗാനം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ഒറിജിനൽ സത്യഭാമേ കർണാടകയിൽ വളരെ ഹിറ്റാണ്. അതിമനോഹരമായി ചെയ്തു വച്ചിരിക്കുന്ന ഒരു ഗാനം. അത് പാടുന്നത് അത്ര എളുപ്പമല്ലെങ്കിലും എന്റേതായ രീതിയിൽ ഞാൻ എപ്പോഴും പാടുമായിരുന്നു. രാജ്കുമാർ സാറിന്റെ എല്ലാ ഗാനങ്ങളും എനിക്ക് ഒത്തിരി ഇഷ്ടമാണ്‌. അങ്ങനെ പെട്ടെന്ന് 15 മിനിറ്റിൽ ചെയ്തെടുത്തതാണ് സത്യഭാമേ റീമിക്സ്. അത് വളരെ പെട്ടെന്നു വൈറലായി. ഇപ്പോൾ 'സത്യഭാമേ' എന്നത് യൂണിവേസഴ്സലായെന്നതും ഇന്ത്യയൊട്ടാകെ ഈ ഗാനം ആസ്വദിക്കുന്നു എന്നതും ഒരുപാട് സന്തോഷം നൽകുന്നു.

ADVERTISEMENT

മലയാളം ഇഷ്ടം

മലയാളം മ്യൂസിക് സ്പേസ് എനിക്ക് ഒരുപാട് പ്രചോദനമായിട്ടുണ്ട്. ഓരോ ഗാനവും ഒരു സംസ്കാരത്തിന്റെ പ്രതീകമാണ്. അതുപോലെ വിദ്യാസാഗർ സാറിന്റെയും ജോൺസൺ സാറിന്റെയും ജേക്സ് ബിജോയ്‌യുടെയും സുഷിൻ ശ്യാമിന്റെയുമൊക്കെ വർക്കുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവിയൽ ബാൻഡ്, ജോബ് കുര്യൻ, റെക്സ് ചേട്ടൻ പോലുള്ളവരുടെ പാട്ടുകള്‍ കേട്ടാണ് ഞാന്‍ വളർന്നത്. ഇപ്പോൾ വർക്ക് ചെയ്യുന്ന ആൽബത്തിലെ ഭൂരിഭാഗവും മലയാളികളാണ്. എൻജിനീയർ സുജിത്ത് ശ്രീധർ, ശങ്കു ചേട്ടൻ, ഗിറ്റാറിസ്റ്റ് സുനിൽ ചേട്ടൻ, കീബോർഡ് പ്ലെയർ ജോ ജോൺസൺ ഇവരോടൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നത് എന്റെ ഭാഗ്യമായി കരുതുന്നു. മലയാളം റീമിക്സ് ചെയ്യുമോയെന്നും ചിലർ ചോദിക്കാറുണ്ട്. ഉറപ്പായും ചെയ്യും. പക്ഷേ, അതിനേക്കാൾ ആഗ്രഹം പാട്ടുകൾ ചെയ്ത് മലയാള സംഗീതശാഖയുടെ ഭാഗമാകാനാണ്.

ADVERTISEMENT

റീമിക്സിന്റെ പൂർണരൂപം വരുമോ?

ഒരുപാട് പേർ കമന്റ് ബോക്സുകളിൽ ‘സത്യഭാമേ’ റീമിക്സിന്റെ പൂർണരൂപം ആവശ്യപ്പെട്ടിരുന്നു. ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഞാൻ എഴുതിയ എന്റെ ആൽബം പൂർത്തിയാക്കാനുള്ള ശ്രമമാണ് കഴിഞ്ഞ നാല് വർഷത്തോളമായി നടത്തുന്നത്. അവയൊക്കെ എന്റെ കോംപസിഷനിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.

English Summary: Singer Sanjith Hegde opens up about Sathyabhaame remix