കർണാടക സംഗീതത്തിലെ മുഖ്യരാഗങ്ങളിൽ ക്രിസ്തീയ കൃതികളും ഇസ്‌ലാമിക കൃതികളും ചിട്ടപ്പെടുത്തി അവതരിപ്പിച്ച് പുതിയൊരു സംഗീത ശൈലിക്കു തുടക്കം കുറിക്കുകയാണ് വാഴമുട്ടം ബി.ചന്ദ്രബാബു. എല്ലാ മതങ്ങളുടെയും ആത്മസത്ത ഒന്നായി അലിയുന്നതിന്റെ ആത്മീയാനുഭൂതി പകരുന്ന സംഗീത അരങ്ങുകൾക്കാണ് ഈ സംഗീതജ്ഞൻ സാക്ഷാത്കാരം

കർണാടക സംഗീതത്തിലെ മുഖ്യരാഗങ്ങളിൽ ക്രിസ്തീയ കൃതികളും ഇസ്‌ലാമിക കൃതികളും ചിട്ടപ്പെടുത്തി അവതരിപ്പിച്ച് പുതിയൊരു സംഗീത ശൈലിക്കു തുടക്കം കുറിക്കുകയാണ് വാഴമുട്ടം ബി.ചന്ദ്രബാബു. എല്ലാ മതങ്ങളുടെയും ആത്മസത്ത ഒന്നായി അലിയുന്നതിന്റെ ആത്മീയാനുഭൂതി പകരുന്ന സംഗീത അരങ്ങുകൾക്കാണ് ഈ സംഗീതജ്ഞൻ സാക്ഷാത്കാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണാടക സംഗീതത്തിലെ മുഖ്യരാഗങ്ങളിൽ ക്രിസ്തീയ കൃതികളും ഇസ്‌ലാമിക കൃതികളും ചിട്ടപ്പെടുത്തി അവതരിപ്പിച്ച് പുതിയൊരു സംഗീത ശൈലിക്കു തുടക്കം കുറിക്കുകയാണ് വാഴമുട്ടം ബി.ചന്ദ്രബാബു. എല്ലാ മതങ്ങളുടെയും ആത്മസത്ത ഒന്നായി അലിയുന്നതിന്റെ ആത്മീയാനുഭൂതി പകരുന്ന സംഗീത അരങ്ങുകൾക്കാണ് ഈ സംഗീതജ്ഞൻ സാക്ഷാത്കാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണാടക സംഗീതത്തിലെ മുഖ്യരാഗങ്ങളിൽ ക്രിസ്തീയ കൃതികളും ഇസ്‌ലാമിക കൃതികളും ചിട്ടപ്പെടുത്തി അവതരിപ്പിച്ച് പുതിയൊരു സംഗീത ശൈലിക്കു തുടക്കം കുറിക്കുകയാണ് വാഴമുട്ടം ബി.ചന്ദ്രബാബു. എല്ലാ മതങ്ങളുടെയും ആത്മസത്ത ഒന്നായി അലിയുന്നതിന്റെ ആത്മീയാനുഭൂതി പകരുന്ന സംഗീത അരങ്ങുകൾക്കാണ് ഈ സംഗീതജ്ഞൻ സാക്ഷാത്കാരം നൽകിയത്. കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഈ മഹായജ്ഞത്തിൽ ഏർപ്പെട്ടിരിക്കുന്ന അദ്ദേഹം 25 വർഷമായി ആറ്റുകാൽ ദേവീക്ഷേത്രത്തിൽ സംഗീത സദസ്സുകൾ നടത്തുന്നുണ്ട്. 15 മണിക്കൂർ നീണ്ടു നിന്ന മതമൈത്രി കച്ചേരിയിലൂടെ റെക്കോർഡ് നേടിയിട്ടുണ്ട് ചന്ദ്രബാബു. ചലച്ചിത്ര പിന്നണിഗായകരായ ജാസി ഗിഫ്റ്റ്, ഇഷാൻ ദേവ്, അൻവർ സാദത്ത്, ദീക്ഷിത്ത്, ജീവൻ പത്മകുമാർ തുടങ്ങിയവരടങ്ങിയ ഒരു വലിയ ശിഷ്യഗണവുമുണ്ട് അദ്ദേഹത്തിന്. നിലവിൽ ആകാശവാണി ബി.ഹൈ മ്യൂസിക് ഡയറക്ടറായി പ്രവർത്തിക്കുകയാണ് ചന്ദ്രബാബു. തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിൽ സംഗീതാധ്യാപകനായിരുന്ന കാലത്ത്, നാനാജാതി മതത്തിൽപ്പെട്ട കുട്ടികൾക്ക് കർണാടക സംഗീതം ആസ്വദിക്കാൻ കഴിയണം എന്ന ഉദ്ദേശ്യത്തോടെയാണ് മതമൈത്രി സംഗീതം എന്ന ആശയത്തിലേക്ക് എത്തിയതെന്നു ചന്ദ്രബാബു പറയുന്നു. സംഗീതവിശേഷങ്ങളുമായി അദ്ദേഹം മനോരമ ഓൺലൈനിനൊപ്പം.

 

ADVERTISEMENT

കച്ചേരികളിലെ സർവമത ഹൃദയച്ചേർച്ച

 

ബാല്യത്തിൽ തന്നെ ഞാൻ മൂന്നു മതങ്ങളിലെയും ദേവസ്തുതികൾ കേട്ടാണു വളർന്നത്. സ്കൂൾ പഠനകാലത്ത് വിവിധ മതങ്ങളിൽപ്പെട്ട കുട്ടികളുമായുമായുള്ള സൗഹൃദം മറ്റു മതങ്ങളുമായുള്ള ഹൃദയച്ചേർച്ച ഉറപ്പിച്ചു. തിരുവനന്തപുരത്തെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഗീത അധ്യാപകനായി പ്രവർത്തിച്ചപ്പോഴാണ് മതം സംഗീതത്തിൽ പോലും സ്വാധീനം ചെലുത്തുന്നുണ്ട് എന്നു മനസ്സിലായത്. അവിടുത്തെ കുട്ടികൾക്കു വേണ്ടി ഞാൻ ക്രിസ്തീയ ഭക്തിഗാനങ്ങൾ കർണാട്ടിക്കിൽ ചിട്ടപ്പെടുത്തി. സംഗീത ക്ലാസുകൾ അവിടുത്തെ പുരോഹിതന്മാരും അധ്യാപകരും കുട്ടികളും ആസ്വദിക്കാൻ തുടങ്ങി. അങ്ങനെയാണ് എല്ലാവർക്കും വേണ്ടി ഒരു പുതിയ സംഗീതധാരയ്ക്കായി പ്രവർത്തിക്കണമെന്നു തോന്നിയത്. ക്രിസ്തീയ കൃതികൾ കോർത്തിണക്കി 2014ൽ തിരുവനന്തപുരത്തെ സെന്റ് നിക്കോളാസ് പള്ളിയിൽ ആദ്യ കച്ചേരി അവതരിപ്പിച്ചു. തുടർന്നുള്ള വർഷങ്ങളിലും കച്ചേരി തുടർന്നു.

 

ADVERTISEMENT

മതമൈത്രി കച്ചേരിയുടെ തുടക്കം

 

ക്രിസ്ത്യൻ സംഗീതക്കച്ചേരി എല്ലാവരും ആസ്വദിച്ചു തുടങ്ങിയപ്പോഴാണ് ഇസ്‌ലാം വിശ്വാസികൾക്കു വേണ്ടിയും സംഗീതം ചെയ്യണം എന്ന ആഗ്രഹം വന്നത്. അങ്ങനെ ഇസ്‌ലാമിക കൃതികളിൽ നിന്നുകൂടി പാട്ടുകൾ ചിട്ടപ്പെടുത്താൻ തുടങ്ങി. 2009ൽ ഗാന്ധി ജയന്തി ദിനത്തിൽ പിആർഡി വകുപ്പിന്റെ മേൽനോട്ടത്തിൽ ആദ്യമായി മതമൈത്രി സംഗീതക്കച്ചേരി സംഘടിപ്പിച്ചു. പിആർഡിയിലെ ബാഹുലേയൻ സാറിന്റെ നേതൃത്വത്തിലാണ് അത് നടന്നത്. രാവിലെ ആറു മുതൽ രാത്രി ഒൻപതുവരെ നീണ്ട മതസൗഹാർദ സംഗീതയജ്ഞമായിരുന്നു അത്. അദ്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് മതമൈത്രി കച്ചേരിക്കു ലഭിച്ചത്. കേരളത്തിൽ മാത്രമല്ല വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ പോലും എന്റെ ഫോൺ നമ്പർ കണ്ടെത്തി വിളിച്ച് പ്രതികരണങ്ങൾ അറിയിച്ചത് വലിയ സന്തോഷം പകർന്നു.

 

ADVERTISEMENT

മതവിശ്വാസികളുടെ വികാരങ്ങളെ മാനിച്ചുകൊണ്ടുള്ള സംഗീതം ചിട്ടപ്പെടുത്തൽ വെല്ലുവിളി

 

ഞാൻ ബൈബിളും ഖുർആനുമൊക്കെ പലയാവർത്തി വായിച്ചു മനസ്സിലാക്കിയിട്ടുണ്ട്. എനിക്ക് മനസ്സിലാക്കാൻ കഴിയാത്തവ പണ്ഡിതൻമാരോടു ചോദിച്ചു മനസ്സിലാക്കും. ക്രിസ്ത്യൻ, ഇസ്‌ലാം, ഹൈന്ദവദർശനങ്ങൾ എല്ലാം ചേർത്തുപിടിച്ചുകൊണ്ടുള്ള സംഗീതയാത്ര വലിയ സംതൃപ്തിയാണു തരുന്നത്. പൂവച്ചൽ ഖാദർ, കൈതപ്രം ദാമോദരൻ നമ്പൂതിരി, കെ.ജയകുമാർ, ബി.കെ.ഹരിനാരായണൻ, കണിയാപുരം ബദറുദീൻ മൗലവി തുടങ്ങിയ പ്രശസ്തരുടെ രചനകൾ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുപോലും ക്രിസ്തീയ കീർത്തനങ്ങൾ പഠിക്കുവാൻ പലരും വന്നിരുന്നു. അതുപോലെ നൂറിൽപ്പരം കുട്ടികൾ ഇസ്‌ലാം കൃതികൾ പഠിക്കാനായി എത്തിയിട്ടുണ്ട്. നേരിട്ട് പഠിക്കാൻ ബുദ്ധിമുട്ടുള്ളവർ ഓൺലൈൻ പഠനമാണു നടത്തുന്നത്. 

 

ഗുരുനാഥൻ പകർന്നു തന്നത് ശിഷ്യർക്കു നൽകുന്നു

 

എന്റെ ഗുരുനാഥൻ പ്രശസ്ത സംഗീതജ്ഞൻ നെയ്യാറ്റിൻകര വാസുദേവൻ സാറാണ്. ഗുരുമുഖത്തുനിന്നു ഞാൻ പഠിച്ചതു മുഴുവൻ എന്റെ ശിഷ്യർക്കു പകർന്നു കൊടുക്കുമ്പോള്‍ വലിയ സംതൃപ്തി തോന്നുന്നു. കോവളത്തെ വാഴമുട്ടം എന്ന സ്ഥലത്തുനിന്ന് എത്തിയ സാധാരണക്കാരനായ സംഗീത വിദ്യാർഥിയായിരുന്നു ഞാൻ. എന്നെ വാഴമുട്ടം ചന്ദ്രബാബു ആക്കി മാറ്റിയത് എന്റെ ഗുരുവാണ്. സംഗീത ലോകത്തെ പ്രഗത്ഭരെയെല്ലാം അദ്ദേഹം വഴി എനിക്കു പരിചയപ്പെടാൻ സാധിച്ചു.

 

വിശുദ്ധ രാവുകളെ ധന്യമാക്കുന്ന സംഗീതോപാസന 

 

പരിശുദ്ധ റമസാനിൽ വിശുദ്ധ രാവുകളെ ധന്യമാക്കാനായുള്ള സംഗീതോപാസനയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. റമസാൻ മാസത്തിലെ മുപ്പതു ദിവസവും നീണ്ടു നിൽക്കുന്ന സംഗീതാർച്ചനയുടെ ആദ്യ 15 ദിനങ്ങളിൽ ഞാൻ രചിച്ച് ചിട്ടപ്പെടുത്തിയ കീർത്തനങ്ങളിലൂടെയായിരുന്നു കച്ചേരി നടത്തിയിരുന്നത്. തുടർന്നുള്ള 15 ദിവസങ്ങളിൽ സംഗീതരംഗത്തെ പ്രമുഖരുടെ രചനകൾക്ക് ഈണം പകർന്നു പാടി. രാവിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തി പാടി വൈകുന്നേരം നോമ്പുതുറ നടക്കുന്ന സമയത്ത് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന തരത്തിലാണ് ചെയ്യുന്നത്. റമസാൻ സംഗീതാർച്ചനയ്ക്കു സംഗീത മേഖലയിൽ നിന്നടക്കം വലിയ സ്വീകാര്യതയാണു ലഭിച്ചത്.

 

സംഗീതത്തിന്റെ വേറിട്ട വഴി

 

സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ ലഹരിക്കെതിരെ അവബോധ സദസ്സ് നടത്തിയിരുന്നു. ലഹരി പാടില്ല എന്ന് സംഗീതത്തിലൂടെ ബോധം പകർന്നു കൊടുക്കാനാണ് അത് ചെയ്തത്. ഇരുനൂറോളം കീർത്തനങ്ങൾ ലഹരിക്കെതിരായി ചിട്ടപ്പെടുത്തി ആലപിച്ചിരുന്നു. വളരെ വലിയ പ്രതികരണങ്ങളാണ് അതിനു ലഭിച്ചത്. സംഗീതം കാലത്തിനനുസരിച്ചു മാറണം എന്നാണ് എന്റെ അഭിപ്രായം. സമൂഹത്തിൽ സംഭവിക്കുന്നതൊക്കെ കീർത്തനങ്ങളായി ചിട്ടപ്പെടുത്തി സമൂഹത്തിലേക്ക് എത്തിക്കണം. ഇന്നത്തെ സാമൂഹിക ചുറ്റുപാടുകൾക്കനുസരിച്ചു സംഗീതം ചിട്ടപ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. ‌അതിനു വേണ്ടി എനിക്കു പറ്റുന്നതെല്ലാം ഞാൻ ചെയ്യാറുണ്ട്. ഒരു മതത്തിൽ മാത്രം ഒതുങ്ങാതെ എല്ലാ മതത്തിലുള്ളവർക്കും രസിക്കാൻ കഴിയുന്ന കീർത്തനങ്ങൾ ചെയ്യുന്നത് അതുകൊണ്ടാണ്. അൻവർ സാദത്ത് സംഗീതം പഠിക്കാൻ വന്നപ്പോൾ ആനന്ദ ഭൈരവി രാഗത്തിൽ ‘കരുണാമയനാം അല്ലാഹുവേ കരുണ ചൊരിയൂ’ എന്ന ഗാനം ചിട്ടപ്പെടുത്തി കൊടുത്തത് അദ്ദേഹത്തിനു വലിയ സന്തോഷമായി. അത് ഭംഗിയായി പഠിച്ച് അദ്ദേഹം പാടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹം നല്ല അഭിപ്രായം പറഞ്ഞപ്പോൾ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷമായിരുന്നു എനിക്ക്. 

 

ശിഷ്യരാണ് ബലം

 

പരീക്ഷണാടിസ്ഥാനത്തിൽ കീർത്തനങ്ങൾ രചിക്കാൻ എനിക്കു പ്രചോദനം തന്നത് ശിഷ്യന്മാരും സുഹൃത്തുക്കളും ആരാധകരുമാണ്. അൻവർ സാദത്തിനെ പോലെ ഇഷാൻ ദേവ് എന്റെ അടുത്തു നിന്നു സംഗീതം പഠിച്ചിട്ടുണ്ട്. ജാസി ഗിഫ്റ്റും ശിഷ്യനാണ്. ഞാൻ ഇത്തരത്തിൽ പാട്ടു ചെയ്യുന്നത് വളരെ വലിയ കാര്യമാണെന്നു ജാസി ഗിഫ്റ്റ് പറയാറുണ്ട്. മനസ്സിൽ കാണുന്ന നന്മ മനസ്സിലാക്കുന്ന ശിഷ്യന്മാരുള്ളത് വലിയ ഭാഗ്യമാണ്. അവരാണ് എന്റെ ബലം. അവരുടെ സന്തോഷമാണ് എനിക്ക് ഊർജം.

 

English Summary: Vazhamuttam Chandrababu musical journey