ഡിസ്‌ലൈക്കുകളുടെ പെരുമഴയുമായി എത്തിയ ഗാനമായിരുന്നു ഒരു അഡാറ് ലൗവിലെ ഫ്രീക്ക് പെണ്ണേ. വലിയ വിമർശനവും ഗാനത്തിനു നേരിടേണ്ടി വന്നു. എന്നാൽ ഫ്രീക്ക് പെണ്ണേ എന്ന ഗാനം ഇപ്പോൾ തെലുങ്കിൽ എത്തിയിരിക്കുകയാണ്. മലയാളത്തിൽ ഡിസ്‌‌ലൈക്കുകൾ കൊണ്ടാണു ഗാനം ശ്രദ്ധനേടിയതെങ്കിൽ തെലുങ്കിൽ എത്തിയപ്പോൾ കഥമാറി. ലൈക്കുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസ്‌ലൈക്കുകളുടെ പെരുമഴയുമായി എത്തിയ ഗാനമായിരുന്നു ഒരു അഡാറ് ലൗവിലെ ഫ്രീക്ക് പെണ്ണേ. വലിയ വിമർശനവും ഗാനത്തിനു നേരിടേണ്ടി വന്നു. എന്നാൽ ഫ്രീക്ക് പെണ്ണേ എന്ന ഗാനം ഇപ്പോൾ തെലുങ്കിൽ എത്തിയിരിക്കുകയാണ്. മലയാളത്തിൽ ഡിസ്‌‌ലൈക്കുകൾ കൊണ്ടാണു ഗാനം ശ്രദ്ധനേടിയതെങ്കിൽ തെലുങ്കിൽ എത്തിയപ്പോൾ കഥമാറി. ലൈക്കുകൾ കൊണ്ടാണു ഗാനം ശ്രദ്ധനേടുന്നത്. റിലീസ് ചെയ്തു നാൽപ്പത്തിയെട്ടു മണിക്കൂറുകൾക്കകം അഞ്ചുലക്ഷത്തോളം ആളുകൾ ഗാനം യൂട്യൂബിൽ കണ്ടുകഴിഞ്ഞു. 

പ്രിയ പ്രകാശ് വാര്യർ, റോഷൻ അബ്ദുൾ റൗഫ്, നൂറിൻ ഷരീഫ് എന്നിവരാണു ഗാനരംഗത്തിൽ എത്തുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗവിന്റെ തെലുങ്കു പതിപ്പായ ലൗവേഴ്സ് ഡേയിലേതാണു ഗാനം. ഇംഗ്ലീഷ് റാപ്പ് ഗാനത്തിന്റെ താളത്തിൽ മലയാളം വരികൾ ചേർന്നു പോകാത്തതിനാലായിരിക്കും ഗാനം ഇഷ്ടപ്പെടാതെ പോയതെന്നാണെന്നാണു വിലയിരുത്തൽ. എന്നാൽ, തെലുങ്കിൽ അത്തരം അരസികതയില്ലെന്നാണ് അഭിപ്രായം. തെലുങ്കിൽ പാട്ടുകേൾക്കാൻ രസമുണ്ടെന്നും ആസ്വാദകർ പറയുന്നു. 

ADVERTISEMENT

തെലുങ്ക് വരികൾ എഴുതിയിരിക്കുന്നത് ശ്രീജോയാണ്. മലയാളത്തിൽ വരികൾ എഴുതിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും നവാഗതനായ സത്യജിത്താണ്. ഗാനത്തിനു ലഭിച്ച ഡിസ്‌ലൈക്കുകളെല്ലാം ലൈക്കുകളായി കാണാനാണു തനിക്കിഷ്ടമെന്നായിരുന്നു സത്യജിത്തിന്റെ പ്രതികരണം. ഷാൻ റഹ്മാന്റെതാണു സംഗീതം. നേരത്തെ ചിത്രത്തിലെ 'മാണിക്യ മലരായ പൂവി' എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പും എത്തിയിരുന്നു. ഈ ഗാനത്തിനും മികച്ച പ്രതികരണമാണു സമൂഹമാധ്യമങ്ങളിൽ ലഭിച്ച്. നിലവിൽ യൂട്യൂബ് ട്രന്റിങ്ങിൽ പതിനഞ്ചാമതാണ് 'ഫ്രീക്ക് പിള്ള' എന്ന ഗാനം.