രാജമൗലി ഒരുക്കുന്ന രൗദ്രം രണം രുദിരം (ആര്‍ആര്‍ആര്‍) എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പാട്ടും നൃത്തവും ആരാധകർക്കിടയിൽ തരംഗമാകുന്നു. പുറത്തിറങ്ങിയതു മുതൽ ട്രെൻഡിങ്ങിൽ തുടരുന്ന പാട്ട് പ്രേക്ഷകരെ താളം പിടിപ്പിക്കുകയാണ്. അഞ്ച് ഭാഷകളിലായാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ആർആർആറിലെ പാട്ടിന്റെ മലയാളം പതിപ്പിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജമൗലി ഒരുക്കുന്ന രൗദ്രം രണം രുദിരം (ആര്‍ആര്‍ആര്‍) എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ പാട്ടും നൃത്തവും ആരാധകർക്കിടയിൽ തരംഗമാകുന്നു. പുറത്തിറങ്ങിയതു മുതൽ ട്രെൻഡിങ്ങിൽ തുടരുന്ന പാട്ട് പ്രേക്ഷകരെ താളം പിടിപ്പിക്കുകയാണ്. അഞ്ച് ഭാഷകളിലായാണ് ഗാനം ഒരുക്കിയിരിക്കുന്നത്. 

ADVERTISEMENT

ആർആർആറിലെ പാട്ടിന്റെ മലയാളം പതിപ്പിനു വരികൾ കുറിച്ചത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. യാസിൻ നിസാറും കെ.എസ്.ഹരിശങ്കറും ചേർന്നു ഗാനം ആലപിച്ചു. രാംചരണും ജൂനിയര്‍ എൻ.ടി.ആറും മൽസരിച്ചു ചുവടുവയ്ക്കുന്നതിന്റെ രംഗങ്ങളാണ് പാട്ടിൽ. ഇതിനോടകം ദശലക്ഷക്കണക്കിന് ആസ്വാദകരെയും പാട്ട് സ്വന്തമാക്കിക്കഴിഞ്ഞു. 

ADVERTISEMENT

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എൻ.ടി.ആറും ആണ് പ്രധാന വേഷത്തിലെത്തുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്കു നേതൃത്വം കൊടുത്തവരാണ് കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവർ.

ADVERTISEMENT

ചിത്രത്തിൽ അജയ് ദേവ്ഗൺ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ‌രാം ചരണിന്റെ നായികയായി ആലിയ ഭട്ട് ആണ് എത്തുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.