സ്വന്തമാവുന്നതിനു തൊട്ടുമുൻപ് എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിന്റെ വേദനയറിഞ്ഞിട്ടുണ്ടോ? ചതിയുടെ നോവും വേവും ആറാതെ വർഷങ്ങളോളം കാത്തിരുന്നിട്ടുണ്ടോ? പ്രണയമെന്ന വികാരത്തോട് ഹൃദയമെത്ര ബാലിശമായാണ് പെരുമാറുന്നതെന്ന് എപ്പോഴെങ്കിലുമൊക്കെ തോന്നിയിട്ടുണ്ടോ? പ്രണയം തലയ്ക്കുപിടിച്ചാൽ എന്തൊക്കെ മടയത്തരമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വന്തമാവുന്നതിനു തൊട്ടുമുൻപ് എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതിന്റെ വേദനയറിഞ്ഞിട്ടുണ്ടോ? ചതിയുടെ നോവും വേവും ആറാതെ വർഷങ്ങളോളം കാത്തിരുന്നിട്ടുണ്ടോ? പ്രണയമെന്ന വികാരത്തോട് ഹൃദയമെത്ര ബാലിശമായാണ് പെരുമാറുന്നതെന്ന് എപ്പോഴെങ്കിലുമൊക്കെ തോന്നിയിട്ടുണ്ടോ? പ്രണയം തലയ്ക്കുപിടിച്ചാൽ എന്തൊക്കെ മടയത്തരമാണ് ഹൃദയം കാട്ടിക്കൂട്ടുകയെന്നതിനെക്കുറിച്ചുള്ള ഗാനം ഒരു ആൺ സ്വരത്തിൽ വർഷങ്ങൾക്കു മുൻപ് നമ്മൾ കണ്ണുമടച്ചിരുന്നു കേട്ടിട്ടുണ്ടാകും. മൊണ്ടാ റെ എന്ന പ്രണയഗാനം പേർത്തും പേർത്തും കേട്ട്, വരുണിന്റെയും പാക്കിയുടെയും പ്രണയത്തെക്കുറിച്ചോർത്ത് ഒരുപാട് രാവുറക്കം കളഞ്ഞിട്ടുമുണ്ടാകും. മുൻപിൻ ചിന്തിക്കാതെ എടുത്തു ചാടി പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന ആ ഗാനം ഒരു പെൺസ്വരത്തിൽ ഒരിക്കൽക്കൂടി കേട്ടാലോ? 2013 ൽ പുറത്തിറങ്ങിയ ലൂട്ടേര എന്ന ചിത്രത്തിലെ മൊണ്ടാ റെ എന്ന ബംഗാളി ഗാനത്തിന്റെ കവർ സോങ്ങിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

ADVERTISEMENT

പ്രണയകാലത്തിലേക്കു മടങ്ങിപ്പോകാൻ, അതിൽ ഒരിക്കൽക്കൂടിയൊന്നു മുങ്ങിനിവരാൻ കൊതിപ്പിക്കുന്ന മൊണ്ടാ റെയുടെ കവർ വേർഷൻ ആലപിച്ചിരിക്കുന്നത് നടിയും മോഡലുമായ ഋതുമന്ത്രയാണ്. ലൂട്ടേര എന്ന ചിത്രത്തിലെ, അമിത് ത്രിവേദിയുടെ സംഗീതത്തിൽ ശ്രദ്ധേയമായ മൊണ്ടാ റെ എന്ന ഈ ഗാനം കവർ വേർഷനിൽ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നത് നോയിസ് ഗേറ്റ് മീഡിയയാണ്. ഡെൻസൻ ഡൊമിനിക് ഈ മ്യൂസിക് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നു. റഹീം ഇബ്ന് റഷീദാണ് ഛായാഗ്രഹണം. പ്രമോദാണ് എഡിറ്റർ. വിഷ്ണു പി വി അസ്സോസിയേറ്റ് ക്യാമറമാനും സൽമാൻ. എസ് അസിസ്റ്റന്റ് ഡയറക്ടറും പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് സനീഷ് എം എസും റെക്കോർഡിസ്റ്റ് ദിനേശ് ഡിയുമാണ്.

ADVERTISEMENT

ഒരിക്കൽ താൻ ചതിച്ച പെൺകുട്ടിയുടെ വിശ്വാസം വീണ്ടും നേടാനായി, രോഗബാധിതയായി മരണത്തിന്റെ വക്കിലെത്തിയ അവളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനായി തന്റെ മാസ്റ്റർപീസ് കൊണ്ട് വിസ്മയം സൃഷ്ടിച്ച ഒരു കാമുകന്റെയും ഒരിക്കലും തനിക്കരികിലേക്ക് അയാൾക്ക് തിരികെയെത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ പ്രണയിനിയുടെയും കഥ പറഞ്ഞ ചിത്രമാണ് 2013 ൽ പുറത്തിറങ്ങിയ ലൂട്ടേര. സൊനാക്ഷി സിൻഹയും രൺവീർ സിങ്ങും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് വിക്രമാദിത്യ മൊഡ്‌വാനിയാണ്. വിഖ്യാത അമേരിക്കൻ കഥാകാരൻ ഒ. ഹെൻറിയുടെ പ്രശസ്തമായ ചെറുകഥ ‘ലാസ്റ്റ് ലീഫി’ൽനിന്നു പ്രചോദനമുൾക്കൊണ്ടൊരുക്കിയ ലുട്ടേര അതിമനോഹരമായ ഒരു പ്രണയകഥയും പറയുന്നുണ്ട്. 

ADVERTISEMENT

ആരെയും മോഹിപ്പിക്കുന്ന പ്രണയസംഗീതവും ഈ ചിത്രത്തിലുണ്ട്. അതിലൊന്നാണ് മൊണ്ടാ റെ എന്ന ഗാനം. നൂലുപൊട്ടിയ പട്ടംപോലെ ചിന്താശേഷി നഷ്ടപ്പെട്ട മനസ്സ് പ്രത്യാഘ്യാതങ്ങളെക്കുറിച്ച് തെല്ലും ചിന്തിക്കാതെ പ്രണയത്തിനു പിന്നാലെ വിഡ്ഢിയെപ്പോലെ ചുറ്റിത്തിരിയുന്നതിനെക്കുറിച്ചുള്ള ഗാനം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആ ബംഗാളി ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്. സംഗീതം നൽകിയിരിക്കുന്നത് അമിത് ത്രിവേദിയും ഗാനം ആലപിച്ചിരിക്കുന്നത് സ്വാനന്ദ് കിർകിറേയും അമിതാബ് ഭട്ടാചാര്യയുമാണ്.