ഏതോ ജന്മ കല്പനയിൽ ഏതോ ജന്മ വീഥികളിൽ ഇന്നും നീ വന്നു ഒരു നിമിഷം ഈയൊരു നിമിഷം വീണ്ടും നമ്മളൊന്നായ്... സ്വയമറിയാതെ ആത്മാവിൽ നിന്ന് ഒഴുകി വരുന്ന പ്രണയത്തെയും വിരഹത്തെയും അതേ പടി പാട്ടിന്റെ വരികളിലേക്കും ഈണത്തിലേക്കും ശബ്ദത്തിലേക്കുമൊക്കെ പകർത്തുക ഒരുപരിധി വരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. മലയാളത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതോ ജന്മ കല്പനയിൽ

ഏതോ ജന്മ വീഥികളിൽ

ADVERTISEMENT

ഇന്നും നീ വന്നു

ഒരു നിമിഷം ഈയൊരു നിമിഷം

വീണ്ടും നമ്മളൊന്നായ്...

ADVERTISEMENT

സ്വയമറിയാതെ ആത്മാവിൽ നിന്ന് ഒഴുകി വരുന്ന പ്രണയത്തെയും വിരഹത്തെയും അതേ പടി പാട്ടിന്റെ വരികളിലേക്കും ഈണത്തിലേക്കും ശബ്ദത്തിലേക്കുമൊക്കെ പകർത്തുക ഒരുപരിധി വരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. മലയാളത്തിൽ അങ്ങനെയൊരു പാട്ടോർക്കാൻ പറഞ്ഞാൽ തീർച്ചയായും പാളങ്ങളിലെ ഏതോ ‘ജന്മകല്പനിയിൽ’ ഓർക്കാത്തവർ കുറവായിരിക്കും. സുന്ദരമായ പ്രണയ കാലം പോലെ ഒഴുകിയെത്തുന്ന ആ പാട്ടിൽ ജീവിതത്തിലൊരിക്കലെങ്കിലും മുഴുകിയിരിക്കാത്ത മലയാളികൾ കുറവാണ്.

മലയാള സിനിമയുടെ ഒരു കാലത്തെയും സൗന്ദര്യത്തെയും അതിമനോഹരമായി ഓർമിപ്പിക്കാൻ കഴിവുള്ള പാട്ടാണിത്. പൂവച്ചൽ ഖാദറിന്റെ ഒരുപാട് അർഥതലങ്ങളുള്ള വരികൾക്കു ജോൺസൺ മാഷ് നൽകിയത് ഒറ്റ കേൾവിയിൽ തന്നെ ഉള്ളുലച്ചു കടന്ന് പോവുന്ന വേണമായിരുന്നു. വാണി ജയറാമിന്റെ സ്വപ്ന തുല്യമായ ശബ്ദവും ആലാപനവും ഭരതന്റെ കവിത പോലുള്ള ചിത്രീകരണവും സറീന വഹാബിന്റെ വശ്യമായ സാന്നിധ്യവുമൊക്കെ ആ പാട്ടിനെ നിത്യഹരിതമായ ഒരനുഭവമാക്കി മാറ്റി. ഒന്നിനൊന്നു മികച്ച രീതിയിൽ ഇതൊക്കെ ചേർന്ന് ആ പാട്ടിനെ അനശ്വരമാക്കിയെന്നു പറയാം.

ADVERTISEMENT

പ്രണയത്തിന്റെ സുന്ദര പ്രതീക്ഷകളും സ്വപ്നങ്ങളും വിരഹത്തിന്റെ കഠിന വിഷാദവും ഒരേ പോലെ പറഞ്ഞ പാട്ടായിരുന്നു ഏതോ ജന്മ കല്പനയിൽ. '‌നിൻ ഹൃദയത്തിൻ അതേ നാദം എന്നിൽ കേൾക്കുന്നു' എന്നു പ്രണയത്തോടെ പറയുന്ന നായികയേയും 'നിഴൽ തീർക്കുന്ന ദ്വീപിൽ ഒഴുകുന്ന' കഠിന വിഷാദം പേറുന്ന നായികയേയും ഈ പാട്ടിൽ കാണാം. റെയിൽവേ സ്റ്റേഷന്റെ പശ്ചാത്തലത്തിലാണ് പാളങ്ങൾ സിനിമയുടെ കഥ നടക്കുന്നത്. ഈ പാട്ടിലും മനോഹരമായി തമ്മിൽ ചേരാതെ പോകുന്ന പാളങ്ങൾ പലപ്പോഴായി കടന്നു വരുന്നു.

 ഈ പാട്ടിനു പിന്നിൽ പ്രവർത്തിച്ചവരും സംവിധായകൻ ഭരതനുമൊക്കെ നമ്മെ വിട്ടു പോയി. ഇനിയൊരിക്കലും അങ്ങനെയൊരു പാട്ട് ഉണ്ടാവാത്ത വിധം കാലം മുന്നോട്ട് നീങ്ങി. പക്ഷേ ഇപ്പോഴും ‘ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ’ എന്ന പാട്ട് കേൾക്കുന്നവരിൽ മഞ്ഞു പൊഴിയും പോലെ നനുത്ത കാറ്റ് പോലെ ആർദ്രമായി ഒഴുകിയെത്തും.

സംഗീതം: ജോൺസൺ

രചന: പൂവച്ചൽ ഖാദർ

ഗായിക: വാണി ജയറാം

സിനിമ: പാളങ്ങൾ

എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ

ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം

വീണ്ടും നമ്മൾ ഒന്നായ്‌

എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ

പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം നിന്നിൽ

പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം നിന്നിൽ

മോഹങ്ങൾ മഞ്ഞായ്‌ വീഴും നേരം കേൾക്കുന്നു നിൻ

ഹൃദയത്തിൻ അതേ നാദം എന്നിൽ

എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ

ഇന്നും നീ വന്നു ഒരു നിമിഷം ഈ ഒരു നിമിഷം

വീണ്ടും നമ്മൾ ഒന്നായ്‌

എതോ ജന്മകൽപ്പനയിൽ ഏതോ ജന്മവീഥികളിൽ

തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ

തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ

നിർത്താതെ പൊള്ളും  ഓരോ നോക്കും ഇടയുന്നു

നാമൊഴുകുന്നു