ഒരു പുരസ്കാര നിശയിൽ 96ലെ 'കാതലേ കാതലെ' എന്ന ഗാനം ചിൻമയിയെ പോലെ പ്രഗത്ഭയായ ഗായിക തുറന്ന വേദിയിൽ പാടിയപ്പോൾ നമ്മൾ അത്ഭുതപ്പെട്ടു. പാടാൻ വിഷമമുള്ള ഗാനം തുറന്ന വേദിയിൽ അനായാസേന പാടാൻ കഴിയുന്നത് എങ്ങനെയാണെന്നായിരുന്നു ആസ്വാദകരുടെ സംശയം. എന്നാൽ സാധിക്കും. സംഗീതം അത്രത്തോളം ഹൃദിസ്ഥമായവർക്കു മാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പുരസ്കാര നിശയിൽ 96ലെ 'കാതലേ കാതലെ' എന്ന ഗാനം ചിൻമയിയെ പോലെ പ്രഗത്ഭയായ ഗായിക തുറന്ന വേദിയിൽ പാടിയപ്പോൾ നമ്മൾ അത്ഭുതപ്പെട്ടു. പാടാൻ വിഷമമുള്ള ഗാനം തുറന്ന വേദിയിൽ അനായാസേന പാടാൻ കഴിയുന്നത് എങ്ങനെയാണെന്നായിരുന്നു ആസ്വാദകരുടെ സംശയം. എന്നാൽ സാധിക്കും. സംഗീതം അത്രത്തോളം ഹൃദിസ്ഥമായവർക്കു മാത്രം സാധ്യമാകുന്ന ഒന്നാണ് അത്. ഇവിടെ ഇതാ അങ്ങനെയൊരു ഗായിക. കാലം കവിത എഴുതിയ, കഥകളുറങ്ങുന്ന സിഎംഎസ് കോളജിന്റെ പടിക്കെട്ടിലിരുന്ന് ആ പാട്ടുപാടുകയാണ്.

ADVERTISEMENT

'കാതലേ...കാതലേ..തനിപെരും തുണയേ

കൂടവാ, കൂടവാ പോതും പോതും

കാതലേ, കാതവേ വഴ്‌വിൻ നീളം

പോകലാം...പോകവാ...നീ.....'

ADVERTISEMENT

അയനയുടെ ആത്മാവിൽ അലിഞ്ഞു ചേർന്നിരിക്കുകയാണു സംഗീതം. പത്രപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും പാട്ടിലങ്ങനെ അലിയാൻ കൊതിക്കുകയാണ് മൂവാറ്റുപുഴ വാഴക്കുളം സ്വദേശി അയന വേണു ഗോപാൽ. സ്കൂൾകാലം മുതൽ സംഗീത രംഗത്തു തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് അയന.സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ സജീവ സാന്നിധ്യമായിരുന്നു. 'അരികെ' എന്ന ചിത്രത്തിൽ നിത്യശ്രീ മഹാദേവനൊപ്പം പാട്ടുപാടിയാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള ചുവടുവെപ്പ്. ഔസേപ്പച്ചനായിരുന്നു സംഗീതം. പന്നീട് ഓംശാന്തി ഓശാന എന്ന ചിത്രത്തിൽ ഷാൻ റഹ്മാന്റെ ഈണത്തിൽ ഷാനിനും ജോബ് കുര്യനുമൊപ്പം ആലപിച്ചു. 

ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവം എന്തെന്നു ചോദിച്ചാല്‍ അയന പറയും. 'കാതലേ, കാതലേ എന്ന ഗാനം പാടിയപ്പോൾ വിജയ് സേതുപതി അഭിനന്ദിച്ചത്'. സംഭവം ഇങ്ങനെയായിരുന്നു. 'സ്വന്തമായി പാടിയ കാതലേയുടെ വേർഷൻ ഞാൻ സുഹൃത്തിന് അയച്ചു. വിജയ് സേതുപതിയുമായി നേരിട്ടു പരിചയമുള്ള വ്യക്തിയാണ് സുഹൃത്ത് അഖില. അവർ വിജയ് സേതുപതിയെ ഈ വേർഷൻ കേൾപ്പിച്ചു. അദ്ദേഹം തന്റെ അഭിനന്ദനങ്ങൾ അയനയെ അറിയിക്കാൻ അഖിലയോടു പറഞ്ഞു.'- അയന പറയുന്നു. 

ADVERTISEMENT

നിലവിൽ ആകാശവാണിയിൽ റേഡിയോ ജോക്കിയും ലളിതഗാന വിഭാഗം ഗ്രേഡ് ആർട്ടിസ്റ്റും കൂടിയാണ്  അയന. അച്ഛൻ വേണുഗോപാൽ ഗായകനാണ്. അമ്മ ഗായത്രി. ഭർത്താവ് കോഴിക്കോട് സ്വദേശി ഷിജിത്ത്. 

ഈ വർഷത്തെ മനോരമ സെലിബ്രിറ്റി കലണ്ടറില്‍ ജനുവരി മാസം തിളങ്ങിയത് വിജയ് സേതുപതിയായിരുന്നു. ഫെബ്രുവരിയിൽ മംമ്തയും. കലണ്ടര്‍ ഫോട്ടോഷൂട്ടില്‍ സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമായി. (മനോരമ കലണ്ടർ മൊബൈൽ ആപ് 2019: ഡൗൺലോഡ് ചെയ്യാം) ആൻഡ്രോയിഡ്, ഐഫോണ്‍ എന്നിവയിൽ കലണ്ടർ ആപ് ഡൗൺലോഡ് ചെയ്യാം. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ് 

For more videos from Soul Covers subscribe this channel