ഡിസ്‌ലൈക്കുകൾ കൊണ്ട് ഏറെ ശ്രദ്ധ നേടിയ ചരിത്രമുണ്ട് 'ഒരു അഡാർ ലൗ' എന്ന ചിത്രത്തിന്. ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനത്തിനായിരുന്നു അത്. എന്നാൽ ഇപ്പോൾ എത്തിയ ഗാനത്തിന് ഡിസ്‌ലൈക്ക് അടിക്കാൻ മലയാളികളുടെ മനസ്സ് അനുവദിക്കില്ലെന്ന് ഉറപ്പാണ്. കലാഭവൻ മണിയുടെ ഗാനങ്ങൾ കോർത്തിണക്കിയ മാഷ്അപ്പ് ആണ് ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിസ്‌ലൈക്കുകൾ കൊണ്ട് ഏറെ ശ്രദ്ധ നേടിയ ചരിത്രമുണ്ട് 'ഒരു അഡാർ ലൗ' എന്ന ചിത്രത്തിന്. ചിത്രത്തിലെ 'ഫ്രീക്ക് പെണ്ണേ' എന്ന ഗാനത്തിനായിരുന്നു അത്. എന്നാൽ ഇപ്പോൾ എത്തിയ ഗാനത്തിന് ഡിസ്‌ലൈക്ക് അടിക്കാൻ മലയാളികളുടെ മനസ്സ് അനുവദിക്കില്ലെന്ന് ഉറപ്പാണ്. കലാഭവൻ മണിയുടെ ഗാനങ്ങൾ കോർത്തിണക്കിയ മാഷ്അപ്പ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

കലാഭവൻ മണിയുടെ പ്രിയപ്പെട്ട ഗാനങ്ങളെല്ലാം ഇതിൽ കോർത്തിണക്കിയിട്ടുണ്ട്. ഷാൻ റഹ്മാൻ ആണ് ഗാനങ്ങൾ പുനരാവിഷ്കരിച്ചത്. സച്ചിൻ രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ മാഷ്അപ്പിനു ലഭിക്കുന്നത്. കലാഭവൻ മണിയോടുള്ള ആരാധന മലയാളിയുടെ മനസ്സിൽ എന്നും നിലനിൽക്കുന്നു എന്നതാണു ഗാനത്തിത്തിനു വരുന്ന ഓരോ കമന്റും സൂചിപ്പിത്തുന്നത്. 'മരിക്കില്ല മണിനാദം, ഇതിനു ഞങ്ങൾ മലയാളികൾ ഒരിക്കലും ഡിസ്‌ലൈക്ക് ചെയ്യില്ല,കാരണം ഇതു ഞങ്ങളുടെ മണിച്ചേട്ടന്റെ പാട്ടാണ്' എന്നിങ്ങനെയാണു പലരുടെയും കമന്റുകൾ. ഇതുവരെയുള്ള ഡിസ്‌ലൈക്കുകളെല്ലാം മാറ്റാൻ ഈ ഒരു ഗാനം മതിയെന്ന് അഭിപ്രായം പറയുന്നവരും ഉണ്ട്. 

ADVERTISEMENT

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം രണ്ടുലക്ഷത്തോളം ആളുകളാണ് ഗാനം യൂട്യുബിൽ കണ്ടത്. ചിത്രം ഏറെ വിമര്‍ശനം നേരിടുമ്പോഴും ഗാനങ്ങൾക്കു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. മാണിക്യ മലരായ പൂവി എന്ന ഗാനം യൂട്യൂബിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള രണ്ടാമത്തെ മലയാളം ഗാനമാണ്. ഒമർലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയ പ്രകാശ് വാര്യർ, നൂറിൻ ഷരീഫ്, റോഷൻ അബ്ദുൾ റൗഫ് എന്നിവര്‍ പ്രധാന വേഷത്തിൽ എത്തുന്നു.