ഹരിശ്രീ അശോകന്റെ സംവിധാനത്തിൽ എത്തുന്ന ‘ഏൻ ഇന്റർനാഷ്ണൽ ലോക്കൽ സ്റ്റോറി’യിലെ പുതിയ ഗാനം എത്തി. കളി കട്ട ലോക്കൽ ആണേ എന്ന ഗാനമാണ് എത്തിയത്. ദിനു മോഹന്റെ വരികൾക്ക് അരുൺ രാജ് ഈണം നൽകിയിരിക്കുന്നു. അൻവർ സാദത്തും ആന്റണി ദാസനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. വ്യത്യസ്തമായ താളത്തിൽ എത്തുന്ന ഗാനം കേൾക്കാൻ രസമുണ്ടെന്നാണ് പലരുടെയും കമന്റുകൾ. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. 

ഹരിശ്രീ അശോകൻ, നന്ദു, കലാഭൻ ഷാജോൺ, സലിം കുമാർ, ബൈജു, ധർമജൻ ബോൽഗാട്ടി, ദീപക്, മനോജ് കെ.ജയൻ, ബിജു കുട്ടൻ, രാഹുൽ മാധവ്, സുരേഷ് കൃഷ്ണ, ടിനി ടോം, കുഞ്ചന്‍, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍ തുടങ്ങി വൻതാരനിയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങിവരാണ് നായികമാർ.

എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്താണ് നിര്‍മാണം. രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്