കാലമെത്ര കഴിഞ്ഞാലും പി. ജയചന്ദ്രൻ എന്ന ഗായകന്റെ ശബ്ദം അത്രപെട്ടന്നൊന്നും മലയാളിയുടെ ഹൃദയത്തിൽ നിന്നും മായില്ല. ഹൃദയത്തോടു ചേർത്തുവെക്കുന്ന എത്രയെത്ര ഗാനങ്ങളാണ് അദ്ദേഹം നമുക്കു സമ്മാനിച്ചത്. ഏറ്റവും ഒടുവിൽ എത്തുന്ന ‘ഇളയരാജ’യിലെ ഗാനവും അങ്ങനെ തന്നെ‌.

എന്നാലും ജീവിതമാകെ സങ്കടമതിലധികം

എന്നാളും കാണും സ്വപ്നം, ഒരുനാൾ പൂത്തുലയും

വന്നല്ലോ പുഞ്ചിരിയായിത്, ഇതളുകൾ അതിയഴകിൽ

മായില്ല, മഴവില്ലിൻ നിറവും...

ജീവിതവും സ്വപ്നവും നിറയുന്ന വരികൾ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരന്റെതാണ്. രതീഷ് വേഗയുടെ സംഗീതം. അടുത്തവർഷം ഈ ഗാനത്തിന് അവാർഡു ലഭിക്കുമെന്നാണു ചിലരുടെ കമന്റ്. സന്തോഷ് വർമ, ഹരിനാരായണൻ, ജ്യോതിഷ് ടി. കാശി എന്നിവരും ചിത്രത്തനായി വരികൾ എഴുതിയിരിക്കുന്നു. ഗിന്നസ് പക്രു പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഇളയരാജ’.മാധവ് രാമദാസാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ചിത്രം അടുത്തു തന്നെ തീയറ്ററിലെത്തും.