‘ഓമൽപെണ്ണേ’ എന്ന ഗാനത്തിന്റെ ലൂപ്പർ വേർഷൻ ശ്രദ്ധേയമാകുന്നു. പ്രഭൽ പി യാണ് ഈ പുതിയ രീതിയിൽ ഗാനം എത്തിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം 

എക്കോസ്റ്റിക് ഗിറ്റാറിലാണ് ഈ കവർ വേർഷൻ. ലൈവായാണ് ഇത് ചിട്ടപ്പെടുത്തിയതെന്ന് പ്രഭൽ പറയുന്നു. മികച്ച ദൃശ്യാവിഷ്കാരവും സംഗീതവും ഗാനത്തിനു മിഴിവേകുന്നു. രാജൻ ബത്തേരിയുടെതാണു വരികൾ. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം നിരവധി പേർ ഗാനം കാണുകയും പങ്കുവെക്കുകയും ചെയ്തു.