ഗായിക അഭയ ഹിരൺമയിയുടെ പുഞ്ചിരിക്കുന്ന ചിത്രം പങ്കുവച്ച് സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ വനിതാ ദിന ആശംസ. ‘എന്റെ എല്ലാ സംഗീതത്തിനു പിന്നിലെയും സ്ത്രീ’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദർ ചിത്രം പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഗോപി സുന്ദർ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

‘ഏതൊരാളുടെയും വിജയത്തിനു പിന്നിൽ എപ്പോഴും ഒരു സ്ത്രീയുണ്ടാകും. നമ്മളെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ. താങ്കളുടെ ജീവിതത്തില്‍ ഇവർ ഒരു വിളക്കാകട്ടെ. എപ്പോഴും സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് ചിത്രത്തിന് ആരാധകരുടെ കമന്റുകൾ. നേരത്തെയും ഹിരൺമയിക്കൊപ്പമുള്ള ചിത്രങ്ങൾ ഗോപി സുന്ദർ‍ പങ്കുവച്ചിരുന്നു. 

പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ചെത്താറുണ്ട്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ ഹിരൺമയി ആലപിച്ച ‘ഖൽബില് തേനൊഴുകണ കോഴിക്കോട്’ എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.