പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുകയാണ്. ശക്തമായ പ്രചരണത്തിലേക്ക് നീങ്ങുകയാണ് മുന്നണികള്‍. ഇതിനിടെയാണ് സിനിമാ–കായിക രംഗത്തുള്ളവരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുണ അഭ്യർഥിച്ചത്. സംഗീത രംഗത്ത് ലതാ മങ്കേഷ്കറിനോടും എ.ആർ. റഹ്മാനോടുമാണ് പ്രധാനമന്ത്രി പിന്തുണ തേടിയത്. 

ട്വിറ്ററിലൂടെ വോട്ടെടുപ്പിനെ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാനായിരുന്നു മോദിയുടെ അഭ്യർഥന. രാജ്യത്തെ ജനങ്ങള്‍ക്ക് വോട്ടു ചെയ്യാൻ നിങ്ങൾ പ്രചോദനം നൽകണമെന്നായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഇതിന് എ.ആർ. റഹ്മാൻ മറുപടിയും നല്‍കി. 

‘ജീ...തീർച്ചയായും ഞങ്ങൾ അതു ചെയ്തിരിക്കും നന്ദി’ എന്നായിരുന്നു റഹ്മാന്റെ മറപടി. നരേന്ദ്ര മോദിയുടെ ട്വീറ്റ് പങ്കുവച്ചു കൊണ്ടാണ് റഹ്മാൻ ഇങ്ങനെ കുറിച്ചത്. അമിതാഭ് ബച്ചൻ, മോഹൻലാൽ, സച്ചിൻ, വിരാട് കോഹ്‌ലി., ഷാരൂഖ് ഖാൻ എന്നിവരോടും റഹ്മാ‍ൻ അഭ്യർഥിച്ചു.