വിശ്രമ വേളകൾ ആനന്ദമാക്കുക എന്നത് തൊഴിലിടങ്ങളിലെ പൊതുതത്വമാണ്. പാട്ടുപാടിയും ഡാൻസ് ചെയ്തും തങ്ങൾക്കിഷ്ടമുള്ള കാര്യങ്ങൾ  ചെയ്തും തൊഴിൽ സ്ഥലത്തെ ചെറിയ ഇടവേളകൾ ചിലർ ആനന്ദകരമാക്കും. അങ്ങനെ ആനന്ദകരമാക്കുകയാണ് ഇവിടെയൊരാൾ. തകർപ്പൻ ഡാൻസുമായാണ് കക്ഷി എത്തുന്നത്. 

മെട്രോയുടെ ജോലിക്കിടെയാണ് ആരെയും അമ്പരപ്പിക്കുന്ന പ്രകടനം. അസാധ്യമെയ്‌വഴക്കത്തോടെയുള്ള ഈ തൊഴിലാളിയുടെ പ്രകടനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്യുന്നത്. 

ഈ കലാകാരൻ ആരാണെന്ന് അറിയില്ല. അറിയുന്നവരാരെങ്കിലും ഉണ്ടെങ്കിലും ഏതെങ്കിലും വലിയ വേദികളിൽ അദ്ദേഹത്തെ എത്തിക്കണമെന്നാണ് വിഡിയോ കണ്ടവർ ഒന്നടങ്കം ആവശ്യപ്പെടുന്നത്. മൂൺവാക്ക് പോപ്പ് ഇതിഹാസം മൈക്കൽ ജാക്സനെ ഓർമിപ്പിച്ചെന്നും വിഡിയോ കണ്ടവർ പറയുന്നു. സംഗതി ഏതായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇനി ആളെ കണ്ടെത്തിയാൽ മതി.