ആസിഫ് അലി, ബിജു മേനോൻ, ബൈജു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന മേരാ നാം ഷാജിയിലെ മർഹബഎന്ന ഗാനം ശ്രദ്ധേയമാകുന്നു. ജാവേദ് അലിയാണു ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വർമയാണ് ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത്. ഉറുദു വരികൾ മുന്ന ഷൗക്കത്ത് അലിയുടെതാണ്. എമിൽ മുഹമ്മദിന്റെതാണു സംഗീതം. 

ഹിന്ദുസ്ഥാനി സംഗീതത്തിന്റെ താളത്തിലുള്ള ആനന്ദവും വിഷാദവും ഒരുപോലെ അലിയിച്ചാണ് എത്തുന്നത്. സമദ്, താജുദ്ദീൻ വടകര എന്നിവരും ഗാനരംഗത്തിൽ എത്തുന്നു. നിഖില വിമലാണു ചിത്രത്തിലെ നായിക. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം രണ്ടുലക്ഷത്തോളം ആളുകളാണു ഗാനം യൂട്യൂബിൽ കണ്ടത്. 

അന്നും ഇന്നും മലയാളികൾ ആരാധിക്കുന്ന താരങ്ങളാണ് മൂവരുമെന്നാണ് ആരാധകരുടെ പ്രതികരണം. ‘ആസിഫ് അലി ഉയിർ, ബിജു മേനോൻ ഖല്‍ബ്, ബൈജു മുത്ത്’ എന്നാണ് ചിലരുടെ കമന്റുകൾ. നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തീയറ്ററിലെത്തും.