ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സച്ചിനിലെ പുതിയ ഗാനം എത്തി. പോരാടുന്നേ പോരാടുന്നേ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് എത്തിയത്. ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും ഷാൻ റഹ്മാനാണ്. ബി.കെ. ഹരിനാരായണന്റെതാണു വരികൾ. 

ചിത്രത്തിലേതായി നേരത്തെ പുറത്തു വന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. അജുവർഗീസ്, മണിയന്‍ പിള്ള രാജു, മാല പാർവതി, രഞ്ജി പണിക്കർ, അപ്പാനി ശരത്. രമേഷ് പിഷാരടി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ഹാസ്യത്തിനു പ്രാധാന്യം നൽകുന്നതാണു ചിത്രം. സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാൻ എത്തുന്നത്. ക്രിക്കറ്റിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛൻ മകന് സച്ചിൻ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം വൈകാതെ തീയറ്ററുകളിലെത്തും.