ആരാധകർക്ക് എന്നും ദൈവതുല്യമാണ് താരങ്ങൾ. അവർക്കായി ആരാധനാലയങ്ങൾ പണിയുകവരെ ചെയ്യും. കേരളത്തിനു പുറത്ത് ഇത്തരം കാഴ്ചകൾ സർവ സാധാരണമാണ്. എന്നാൽ ചില സിനിമകൾ കാണുമ്പോൾ ആർക്കും ആരാധനവരും. അത്തരം ഒരു സിനിമയാണ് ‘ലൂസിഫർ’. മോഹൻലാൽ എന്ന താരത്തോടുള്ള ആരാധന വാനോളം ഉയര്‍ത്തി. നല്ല അഭിനേതാവ് മാത്രമല്ല, നല്ലൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരാധകർക്ക് എന്നും ദൈവതുല്യമാണ് താരങ്ങൾ. അവർക്കായി ആരാധനാലയങ്ങൾ പണിയുകവരെ ചെയ്യും. കേരളത്തിനു പുറത്ത് ഇത്തരം കാഴ്ചകൾ സർവ സാധാരണമാണ്. എന്നാൽ ചില സിനിമകൾ കാണുമ്പോൾ ആർക്കും ആരാധനവരും. അത്തരം ഒരു സിനിമയാണ് ‘ലൂസിഫർ’. മോഹൻലാൽ എന്ന താരത്തോടുള്ള ആരാധന വാനോളം ഉയര്‍ത്തി. നല്ല അഭിനേതാവ് മാത്രമല്ല, നല്ലൊരു സംവിധായകൻ കൂടിയാണെന്നു തെളിയിക്കുകയായിരുന്നു പൃഥ്വിരാജ് ചിത്രത്തിലൂടെ. ചിത്രത്തിലെ കടവുൾ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോയാണ് ഏറ്റവും ഒടുവിൽ യൂട്യൂബിൽ തരംഗമായിരിക്കുന്നത്. 

ADVERTISEMENT

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ട്രന്റിങ്ങിൽ ഒന്നാമതെത്തിയിരിക്കുകയാണ് ഗാനം. ആറരലക്ഷത്തോളം ആളുകൾ ഗാനം യൂട്യൂബിൽ കണ്ടു. കാർത്തികിന്റെതാണ് ആലാപനം. ലോഗന്റെ വരികള്‍. ദീപക് ദേവിന്റെ സംഗീതം. മോഹൻലാൽ ആരാധകരുടെ ആവേശം വാനോളം ഉയർത്തുന്നതാണ് ഗാനം. ‘താരആരാധനയുടെ അങ്ങേയറ്റം’  എന്നാണ് ലൂസിഫറിനെ വിലയിരുത്തുന്നത്. ഒപ്പം പൃഥ്വിരാജ് എന്ന സംവിധായകന്റെ മിടുക്കും ലൂസിഫറിനെ മികച്ച ചിത്രങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുന്നു. 

ADVERTISEMENT

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. പുലിമുരുകനെക്കാൾ വലിയ ഇന്റസ്ട്രിയൽ ഹിറ്റായിരിക്കും ചിത്രമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ‘കടുവുളെ പോലെയല്ല, നീങ്ക താൻ കടവുൾ, ലാലേട്ടാ തീയറ്റർ തൂത്തുവാരാൻ നിങ്ങളെ കൊണ്ടേ സാധിക്കൂ. പൃഥ്വിരാജ് എന്തൊരു മെയ്ക്കിങ്ങാണ്’ എന്നിങ്ങനെയാണ് ഗാനത്തിനുള്ള കമന്റുകൾ. 

ADVERTISEMENT

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.  ഇന്ദ്രജിത്ത്, ടൊവീനോ എന്നിങ്ങനെ വൻതാരനിര തന്നെ ചിത്രത്തിൽ‌ എത്തുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം.