റിലീസാകുന്നതിനു മുൻപുതന്നെ മാസായ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാന മികവ്, മോഹൻലാലിന്റെ മാസ് ചിത്രം എന്നിങ്ങനെ വിശേഷണങ്ങളേറെ നേടി തീയറ്ററുകള്‍ ഇളക്കി മറിച്ചു മുന്നേറുകയാണു ചിത്രം. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ഏറ്റവും ഒടുവിലായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലീസാകുന്നതിനു മുൻപുതന്നെ മാസായ ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജിന്റെ സംവിധാന മികവ്, മോഹൻലാലിന്റെ മാസ് ചിത്രം എന്നിങ്ങനെ വിശേഷണങ്ങളേറെ നേടി തീയറ്ററുകള്‍ ഇളക്കി മറിച്ചു മുന്നേറുകയാണു ചിത്രം. ചിത്രത്തിലേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയഎമ്പുരാനെ എന്ന ഗാനത്തിന്റെ മേക്കിങ് വിഡിയോ ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോൾ ഗാനത്തിന്റെ വിഡിയോ എത്തിയിരിക്കുകയാണ്. 

ADVERTISEMENT

ചിത്രത്തിലെ മാസ് ഡയലോഗുകൾ ഉൾപ്പെടുത്തിയാണു ഗാനം എത്തുന്നത്. മോഹൻലാൽ, ഇന്ദ്രജിത്ത്, ടൊവീനോ എന്നിവരാണു ഗാനരംഗത്തിൽ എത്തുന്നത്. ഇത്രയും മാസ്സുള്ള വിഡിയോ സോങ് ആദ്യമായാണു കാണുന്നതെന്നാണു മോഹൻലാൽ ആരാധകരുടെപക്ഷം. ദീപക് ദേവിന്റെതാണു സംഗീതം. മുരളി ഗോപിയുടെതാണു വരികൾ. ഉഷ ഉതുപ്പാണു ഗാനം ആലപിച്ചിരിക്കുന്നത്. 

ADVERTISEMENT

ഇന്നലെ റിലീസ് ചെയ്ത ഗാനം ഇതിനോടകം കണ്ടത് ഏഴുലക്ഷത്തോളംപേർ. മികച്ചപ്രതികരണം നേടിമുന്നേറുകയാണു ഗാനം. ഗാനത്തെ പറ്റി പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ: ‘എമ്പുരാനെ എന്ന ഗാനം ഈ സിനിമയുടെ എന്റ് ക്രഡിറ്റ്സിലാണു വരുന്നത്. എന്റ് ക്രെ‍ഡിറ്റ്സ് എന്നു പറയുന്നത് കാസ്റ്റിന്റെയും ക്രൂവിന്റെയും പേരു വരുന്നതു മാത്രമല്ല. ക്രെഡിറ്റ്സിൽ ഒരു കോൺസെപ്റ്റ് വിഡിയോ വേണെന്നു തോന്നി. അങ്ങനെ ഗ്രാഫിക്കലി ക്രിയേറ്റ് ചെയ്ത വിഡിയോ കൂടി ഇതിനൊപ്പമുണ്ട്. ഈ തീം മുഴുവൻ ഉൾപ്പെടുന്ന പാട്ടായിരിക്കണം എന്റ് ക്രഡിറ്റ്സിൽ വരേണ്ടതെന്ന ഒരു തോന്നല്‍ മുരളിയ്ക്കും എനിക്കും ഉണ്ടായിരുന്നു. ഞാൻ ഒട്ടു ചിന്തിക്കാതെ തന്നെ ഇതിന്റെ വരികൾ മുരളി എഴുതുമെന്നു ദീപക്കിനോടു പറഞ്ഞു. കാരണം അതിന്റെ ഫുൾ പ്ലോട്ട് അറിയാവുന്ന ഒരാള്‍ വേണം ഈ ഗാനം എഴുതാനെന്നു തോന്നി. അങ്ങനെ നോക്കുമ്പോൾ ഏറ്റവും ഉചിതം മുരളി തന്നെയാണെന്ന് തോന്നി. മറ്റൊരു ഗാനരചയിതാവാണെങ്കിൽ ഒരു പക്ഷേ, എത്ര നമ്മൾ പറഞ്ഞു മനസ്സിലാക്കിയാലും സിനിമ കാണിച്ചാലും ചിലപ്പോൾ അവർ ഈ തീം മനസ്സിലാക്കുന്നതിനു പരിമിതിയുണ്ടാകും, മുരളിക്ക് ഈ സിനിമ അറിയാവുന്നതുപോലെ മറ്റാർക്കും ഈ സിനിമ അറിയില്ലല്ലോ. ഉഷാ ദീദിയെ വിളിച്ചപ്പോൾ വളരെ തിരക്കിലായിരുന്നു. പക്ഷേ, മറ്റു കമിറ്റ്മെന്റ്സ് മാറ്റിവച്ച് ഉഷാ ദീദി വന്നു പാടി. പാടിക്കഴിഞ്ഞപ്പോൾ ഈ ശബ്ദത്തിലല്ലാതെ മറ്റൊരു ശബ്ദത്തില്‍ അതു കേൾക്കാനാകില്ലെന്നു ബോധ്യമായി.’

ADVERTISEMENT

ഇരുട്ടിന്റെ രാജാവിനെ കുറിച്ചു പറയുന്ന ഗാനമാണിതെന്നു മുരളി ഗോപിയും പറഞ്ഞു. പത്തു മിനുട്ടിൽ ഒരു മാജിക്കു പോലെ കിട്ടിയ ട്യൂണാണ് ഗാനത്തിന്റെതെന്ന് ദീപക് ദേവും കൂട്ടിച്ചേർത്തു.