2010ൽ പുറത്തിറങ്ങിയ ‘പോക്കിരി രാജ’യുടെ രണ്ടാം പതിപ്പായി മമ്മൂട്ടി ചിത്രം ‘മധുര രാജ’ എത്തുന്നു എന്ന വാർത്ത വന്നപ്പോൾ തന്നെ ആരാധകർ ആദ്യം തിരഞ്ഞത് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നുണ്ടോ എന്നായിരുന്നു. പൃഥ്വി ഇല്ല എന്ന വാർത്ത ചെറിയ തോതിലൊന്നുമല്ല ആരാധകരെ നിരാശപ്പെടുത്തിയത്. എങ്കിലും ചിത്രം ഇരുകയ്യും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2010ൽ പുറത്തിറങ്ങിയ ‘പോക്കിരി രാജ’യുടെ രണ്ടാം പതിപ്പായി മമ്മൂട്ടി ചിത്രം ‘മധുര രാജ’ എത്തുന്നു എന്ന വാർത്ത വന്നപ്പോൾ തന്നെ ആരാധകർ ആദ്യം തിരഞ്ഞത് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നുണ്ടോ എന്നായിരുന്നു. പൃഥ്വി ഇല്ല എന്ന വാർത്ത ചെറിയ തോതിലൊന്നുമല്ല ആരാധകരെ നിരാശപ്പെടുത്തിയത്. എങ്കിലും ചിത്രം ഇരുകയ്യും നീട്ടി സ്വികരിച്ചു ആരാധകർ. ‘മധുര രാജ’യിലേതായി പുറത്തിറങ്ങിയ പാട്ടുകളും അങ്ങനെ തന്നെ. 

ADVERTISEMENT

ഇപ്പോൾ ഏറ്റവും ഒടുവിലായി എത്തുകയാണു ‘മധുര രാജ’യിലെ ‘കണ്ടില്ലേ...കണ്ടില്ലേ’ എന്ന ഗാനം. വിവാഹ ആഘോഷമാണു പശ്ചാത്തലം. ഗോപി സുന്ദറിന്റെതാണു സംഗീതം. അൻവർ സാദത്തും ദിവ്യ എസ്. മേനോനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. മുരുകൻ കാട്ടാക്കടയുടെതാണു വരികൾ. മമ്മൂട്ടി, നെടുമുടി വേണു, സലീം കുമാർ, വിജയ രാഘവൻ, വിനയ പ്രസാദ്, അനുശ്രീ എന്നിവരാണു ഗാനരംഗത്തിൽ എത്തുന്നത്. 

ADVERTISEMENT

‘പോക്കിരി രാജ’യിലെ ‘കേട്ടില്ലേ കേട്ടില്ലേ’ എന്ന ഗാനമാണ് ഈ ഗാനം കേൾക്കുമ്പോൾ ആദ്യം തന്നെ ഓർമവരിക. അന്ന് മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ എന്നിവരുടെ തകർപ്പൻ പ്രകടനത്തിൽ ഏറെ ശ്രദ്ധനേടിയിരുന്നു ഗാനം. വിജയ് യേശുദാസും അൻവർ സാദത്തും ചേർന്ന് ആലപിച്ച ഗാനത്തിനു സംഗീതം പകർന്നത് ജാസി ഗിഫ്റ്റായിരുന്നു. വർഷങ്ങൾക്കിപ്പുറം അന്നത്തെ പാട്ടുപോലെയുള്ള പാട്ടുമായി മമ്മൂട്ടി വീണ്ടും രാജയായി എത്തുമ്പോൾ പൃഥ്വിരാജിനെ മിസ് ചെയ്യുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. 

ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. രണ്ടുലക്ഷത്തി എഴുപതിനായിരം പേരാണ് ഇതിനോടകം ഗാനം യൂട്യൂബിൽ കണ്ടത്. ട്രന്‍ഡിങ്ങിൽ മൂന്നാമതാണു ഗാനം. വൈശാഖ് സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.