പാർവതി തിരുവോത്തും ആസിഫ് അലിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ഉയരെ'യിലെ ഗാനത്തിന് ആരാധകരുടെ കയ്യടി. സിതാരയും വിജയ് യേശുദാസും പാടിയ 'നീ മുകിലോ' എന്ന ഗാനത്തിനാണ് സമൂഹമാധ്യമങ്ങളിൽ അഭിനപ്രവാഹം. പാർവതിയുടെ കടുത്ത വിമർശകരെപ്പോലും ഉള്ളലിയിക്കുന്ന ഗാനമാണ് ഇതെന്നാണ് ആരാധകരുടെ പക്ഷം. ഗോപി സുന്ദർ സംഗീതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർവതി തിരുവോത്തും ആസിഫ് അലിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ഉയരെ'യിലെ ഗാനത്തിന് ആരാധകരുടെ കയ്യടി. സിതാരയും വിജയ് യേശുദാസും പാടിയ 'നീ മുകിലോ' എന്ന ഗാനത്തിനാണ് സമൂഹമാധ്യമങ്ങളിൽ അഭിനപ്രവാഹം. പാർവതിയുടെ കടുത്ത വിമർശകരെപ്പോലും ഉള്ളലിയിക്കുന്ന ഗാനമാണ് ഇതെന്നാണ് ആരാധകരുടെ പക്ഷം. 

ഗോപി സുന്ദർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് റഫീക്ക് അഹമ്മദാണ്. ഗാനത്തിന്റെ ലിറിക്കൽ വിഡിയോ റിലീസ് ചെയ്തപ്പോൾ തന്നെ ഈ ഗാനം ആസ്വാദകർ ഏറ്റെടുത്തിരുന്നു. ട്രോളുകൾക്കും ഡിസ്ലൈക്കുകൾക്കും മുകളിലാണ് ഈ ഗാനമെന്നായിരുന്നു ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. അതു ശരി വയ്ക്കുന്നതിനാണ് പുതിയ വിഡിയോക്കു ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യത. നേരത്തെ പാർവതിയെ വിമർശിച്ചവർ പോലും പുതിയ ഗാനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. ഈ പാട്ടു വെറുക്കണമെങ്കിൽ ഒരുപാടു തവണ കേൾക്കേണ്ടി വരുമെന്ന് അവർ പറയുന്നു. ഫാനിസം തലയ്ക്കു പിടിച്ച് നടത്തിയ വ്യക്തിഹത്യയിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ടും നിരവധി പേർ രംഗത്തെത്തി. ഇനി കാര്യങ്ങൾ അങ്ങനെയല്ലെന്നും ഈ ചിത്രം ഉയരെ പറക്കട്ടെയെന്നും ആരാധകർ അഭിപ്രായപ്പെട്ടു. 

ADVERTISEMENT

ഗാനരംഗത്തിലെ പാർവതിയുടെയും ആസിഫ് അലിയുടെയും അഭിനയത്തിനും നൂറു മാർക്കാണെന്ന് ആരാധകർ പറയുന്നു. മലയാളത്തിലെ മികച്ച റൊമാന്റിക് ഗാനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഗാനമാണ് ഉയരെയിലെ പുതിയ ഗാനം. തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മികച്ച അഭിനയത്തിലൂടെ മറുപടി നൽകുന്ന പാർവതിക്ക് ശക്തമായ പിന്തുണയും ആരാധകർ അറിയിക്കുന്നു. ഒന്നിൽക്കൂടുതൽ തവണ ഈ ഗാനം കണ്ടുപോകുമെന്നും ആരാധകർ കൂട്ടിച്ചേർത്തു   

മനു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിക്കുന്നത്. യുവതാരങ്ങളായ ആസിഫ് അലി, ടൊവീനോ തോമസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. ഏപ്രിൽ അവസാന വാരം ചിത്രം പ്രദർശനത്തിനെത്തും.