ആഗോളതലത്തിൽ തന്നെ വാർത്തയിൽ ഇടം നേടുന്ന വിഷയമാണ് മുംബൈ നഗരത്തിലെ ചേരിജീവിതം. ‘സ്‌ലംഡോഗ് മില്ലനയർ’എന്ന ചിത്രത്തിലൂടെ ലോകം മുഴുവൻ ആ ജീവിതം കണ്ടതാണ്. ഇപ്പോൾ ആ ചേരിയില്‍ നിന്നും എത്തുന്ന നർത്തകരെ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ലോകം. എൻബിസിയുടെ ‘അമേരിക്കാസ് ഗോട്ട് ടാലന്റ് ’എന്ന ലോക പ്രശസ്തമായ ഡാൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഗോളതലത്തിൽ തന്നെ വാർത്തയിൽ ഇടം നേടുന്ന വിഷയമാണ് മുംബൈ നഗരത്തിലെ ചേരിജീവിതം. ‘സ്‌ലംഡോഗ് മില്ലനയർ’എന്ന ചിത്രത്തിലൂടെ ലോകം മുഴുവൻ ആ ജീവിതം കണ്ടതാണ്. ഇപ്പോൾ ആ ചേരിയില്‍ നിന്നും എത്തുന്ന നർത്തകരെ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ് ലോകം. 

ADVERTISEMENT

എൻബിസിയുടെ ‘അമേരിക്കാസ് ഗോട്ട് ടാലന്റ് ’എന്ന ലോക പ്രശസ്തമായ ഡാൻസ് ഷോയിലാണ് മുംബൈയിലെ ചേരിയിൽ നിന്നുള്ള നർത്തകരുടെ അതിഗംഭീര ഡാൻസ്. ശ്വാസം അടക്കി പിടിച്ചാണ് ലോകം ഇവരുടെ പ്രകടനം കണ്ടത്. വിധികര്‍ത്താക്കൾ അടക്കമുള്ളവർ ഇവരുടെ ചുവടുകൾ കണ്ട് അമ്പരന്നു. 

ADVERTISEMENT

മുംബൈയിലെ ചേരിജീവിതത്തെ കുറിച്ച് അമേരിക്കാസ് ഗോട്ട് ടാലന്റ് വേദിയിൽ ഈ നർത്തകർ പറഞ്ഞത് ഇങ്ങനെ: ‘മുംബൈയിലെ ചേരി ജീവിതം വളരെ പ്രയാസം നിറഞ്ഞതാണ്. കുടിക്കാൻ ശുദ്ധജലം പോലും ലഭിക്കാൻ പ്രയാസം. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ് മുംബൈ നഗരത്തിലെ ചേരികൾ. എട്ടോ പത്തോപേരാണ് ഇവിടെ ഒരുമുറിയിൽ കിടന്നുറങ്ങുന്നത്. ഓരോദിവസവും ഞങ്ങൾ നല്ലജീവിതം സ്വപ്നം കാണും. പക്ഷേ, ഈ ചേരികളിൽ ജീവിക്കുന്ന ഞങ്ങൾക്ക് അവസരങ്ങൾ അപ്രപ്യമാണ്. ഞങ്ങളുടെ ജീവിത ദുഃഖങ്ങളെല്ലാം മറക്കുന്നത് ഡാൻസിലൂടെയാണ്. ഡാൻസിനോടുള്ള അമിതമായ അഭിനിവേശം മറ്റെല്ലാം ദുഃഖങ്ങളും മറക്കാൻ സഹായിക്കുന്നു. പന്ത്രണ്ടു മുതൽ 27 വയസ്സുവരെ പ്രായമുള്ളവരാണ് ഈ ഡാൻസ് ഗ്രൂപ്പിലുള്ളത്. ഞങ്ങളുടെ ജീവിതം മാറ്റി മറിക്കാനുള്ള ഒന്നായാണ് ഈ വേദിയെ കാണുന്നത്.’ 

ADVERTISEMENT

ഇവരുടെ ഡാൻസ് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ കാണുകയും പങ്കുവെക്കുകയും ചെയ്തത്. ചൊവ്വാഴ്ചയാണ് പരിപാടിയുടെ പൂർണരൂപം സംപ്രേഷണം ചെയ്യുക.