പാട്ട് ചിലപ്പോൾ അങ്ങനെയാണ്. കേട്ടിരിക്കുന്നവരെ ആസ്വാദനത്തിന്റെ അമൂർത്തതലത്തിലേക്ക് എത്തിക്കും. അത്തരത്തിൽ ഒരു അനുഭവം പങ്കുവെക്കുകയാണ് കർണാടക സംഗീതജ്ഞ ബോംബെ ജയശ്രീ. ജയശ്രീയുടെ കച്ചേരിക്കിടെ സദസ്സിൽ നൃത്തം ചെയ്യുകയാണ് ഒരു അമ്മൂമ്മ. ഈ വിഡിയോയാണ് ജയശ്രീ പങ്കുവച്ചത്. ജയശ്രീയുടെ കുറിപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാട്ട് ചിലപ്പോൾ അങ്ങനെയാണ്. കേട്ടിരിക്കുന്നവരെ ആസ്വാദനത്തിന്റെ അമൂർത്തതലത്തിലേക്ക് എത്തിക്കും. അത്തരത്തിൽ ഒരു അനുഭവം പങ്കുവെക്കുകയാണ് കർണാടക സംഗീതജ്ഞ  ബോംബെ ജയശ്രീ. ജയശ്രീയുടെ കച്ചേരിക്കിടെ സദസ്സിൽ നൃത്തം ചെയ്യുകയാണ് ഒരു അമ്മൂമ്മ. ഈ വിഡിയോയാണ് ജയശ്രീ പങ്കുവച്ചത്. 

ADVERTISEMENT

ജയശ്രീയുടെ കുറിപ്പ് ഇങ്ങനെ

ADVERTISEMENT

‘സംഗീതത്തെ കുറിച്ച് വെറും ചെറിയ ഓർമകളല്ല എനിക്കുള്ളത്, സംഗീതം മറ്റുള്ളവരുടെ ഓർമകളെ എങ്ങനെ ഉണർത്തുന്നു എന്നതിലും എനിക്ക് അനുഭവമുണ്ട്. ഒരിക്കൽ ഒരു കച്ചേരിക്കിടെ സദസ്സിൽ നിന്നും എഴുന്നേറ്റു വന്ന് എന്നോട് ഞാൻ പാടുന്നതിന് അവർ നൃത്തം ചെയ്തോട്ടെ എന്നു ചോദിച്ചു. ‘കൃഷ്ണാ നീ ബേഗനേ’ പാടട്ടെ നൃത്തം ചെയ്യാമോ എന്നായിരുന്നു എന്റെ മറുചോദ്യം. എന്നാൽ അവരുടെ ഉത്തരം ഇങ്ങനെയായിരുന്നു. എനിക്കു വേണ്ടത് കുട്ടിക്കാലത്തെ പറ്റിയുള്ള പാട്ടല്ല. ശൃംഗാരം നിറയുന്ന ഒരു ഗാനം ആലപിക്കൂ. അതുകേൾക്കുമ്പോൾ എനിക്കെന്റെ ഭർത്താവിനെ ഓർമവരും. നന്നായി നൃത്തം ചെയ്യാൻ സാധിക്കും. ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. അമ്മ പറഞ്ഞ കന്നടഗാനം എനിക്കറിയില്ല. ഞാൻ സാധാരണ പാടാറുള്ള ഒരുഭാഗം പാടിയപ്പോൾ പ്രതിഭാമ്മ പെട്ടന്ന് ചാടിയെഴുന്നേറ്റ് നൃത്തം ചെയ്തു. പിന്നീട് എന്റെ കച്ചേരി കഴിയുംവരെ അവർ നൃത്തം തുടർന്നു. കഴിഞ്ഞപ്പോൾ അവർ സദസ്സിനോട് ഇങ്ങനെ പറഞ്ഞു. ഞാൻ ഒരു തികഞ്ഞ നർത്തകിയൊന്നുമല്ല, പക്ഷേ എനിക്കിപ്പോൾ അങ്ങനെ ചെയ്യണമെന്നു തോന്നി ചെയ്തു. ഈ സംഗീതവും അന്തരീക്ഷവും എന്നെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചു. എൺപതുവയസ്സുള്ള വ്യക്തിയാണ് ഞാൻ. ഈ നിമിഷം ഇക്കാര്യം ചെയ്യാതെ ഈ ലോകത്തിൽ നിന്നും വിട്ടുപോകണ്ടതില്ലെന്നു എനിക്കു തോന്നുന്നു. അവർ പറഞ്ഞു.’

ADVERTISEMENT

നിരവധിപേർ സോഷ്യൽ മീഡിയയിലൂടെ ഈ വിഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തു. ബോംബെ ജയശ്രീയുടെ പാട്ടിന്റെ ശക്തിയും ആ അമ്മയുടെ അർപ്പണ മനോഭാവവും അഭിനനന്ദനാർഹമാണെന്നാണ് ആസ്വാദകരുടെ പ്രതികരണം.