പാട്ടുകൾക്കിടയിൽ സംഭാഷണങ്ങൾ ഉള്‍പ്പെടുത്തുന്നതിനെതിരെ ഗായകൻ പി. ജയചന്ദ്രൻ. ഇപ്പോൾ ഇറങ്ങുന്ന പലപാട്ടുകളിലും നാലുവരി ഉൾപ്പെടുത്തിയ ശേഷം പിന്നീട് സംഭാഷണങ്ങൾ കുത്തിനിറയ്ക്കുന്ന പതിവുണ്ട്. ഇത് കേൾവി സുഖം നഷ്ടപ്പെടുത്തുമെന്നും പി. ജയചന്ദ്രൻ പറഞ്ഞു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചില ന്യൂജെൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാട്ടുകൾക്കിടയിൽ സംഭാഷണങ്ങൾ ഉള്‍പ്പെടുത്തുന്നതിനെതിരെ ഗായകൻ പി. ജയചന്ദ്രൻ. ഇപ്പോൾ ഇറങ്ങുന്ന പലപാട്ടുകളിലും നാലുവരി ഉൾപ്പെടുത്തിയ ശേഷം പിന്നീട് സംഭാഷണങ്ങൾ കുത്തിനിറയ്ക്കുന്ന പതിവുണ്ട്. ഇത് കേൾവി സുഖം നഷ്ടപ്പെടുത്തുമെന്നും പി. ജയചന്ദ്രൻ പറഞ്ഞു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചില ന്യൂജെൻ നാട്ടുവിശേഷങ്ങളുടെ ഓഡിയോലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ADVERTISEMENT

ഒരിടവേളയ്ക്ക് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍'. കലൂര്‍ ഐ.എം.എ ഹാളില്‍ നടന്ന ചടങ്ങില്‍ ജനപ്രിയ നടന്‍ ദിലീപ് ഓഡിയോ-ട്രെയിലര്‍ പ്രകാശനം നിര്‍വഹിച്ചു. തുടർന്ന് ജയചന്ദ്രൻ ആലപിച്ച 'ഞാനൊരു മലയാളി' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ 'ലൈവ് സാന്‍ഡ് ആര്‍ട്ട്' പുതുമയാർന്ന അനുഭവമായി. 

ദിലീപിനൊപ്പം സംവിധായകന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്‍, ഗായകന്‍ പി.ജയചന്ദ്രന്‍, സംഗീത സംവിധയകന്‍ എം.ജയചന്ദ്രന്‍, ഗാനരചയിതാവ് സന്തോഷ് വര്‍മ, ഹരീഷ് കണാരന്‍, നായികാ നയികന്മാരായ അഖില്‍ പ്രഭാകര്‍, ശിവകാമി, സോനു, ക്യാമറാമന്‍ അനില്‍ തുടങ്ങിയവര്‍ ചേർന്ന് ഭദ്രദീപം തെളിയിച്ചു. നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 

ADVERTISEMENT

'പുതിയ കലാകാരന്മാരെ കണ്ടുപിടിക്കുന്നതില്‍ ഒരു അത്ഭുതമാണ് വിജയേട്ടന്‍. ഈ സിനിമയിലും പുതുമുഖ നായികമാരും നായകനുമുണ്ട്. എല്ലാവര്‍ക്കും ഗംഭീര തുടക്കമാകട്ടെ, മലയാള സിനിമാ കുടുംബത്തിലേക്ക് അവരെ സ്വാഗതം ചെയ്യുന്നു.’– ദിലീപ് പറഞ്ഞു. ഈസ്റ്റ് കോസ്റ്റിന്റെ ഓർമയ്ക്കായ് എന്ന ആൽബത്തിന് സംഗീതമൊരുക്കിയതിനു ശേഷം തനിക്ക് വലിയ അവസരങ്ങൾ ലഭിച്ചെന്നും എം. ജയചന്ദ്രൻ പറഞ്ഞു. ജൂലൈയിൽ ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ തീയറ്ററിലെത്തും.

ADVERTISEMENT