ഒരു കണ്ണിറുക്കൽ കൊണ്ട് ആഗോളതലത്തിൽ തന്നെ ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യർ. ഇപ്പോഴിതാ പാട്ടുപാടിയും പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് പ്രിയ. നരേഷ് അയ്യർക്കൊപ്പം ‘ഫൈനൽസ്’ എന്ന ചിത്രത്തിലെ ‘നീ മഴവില്ലു പോലെൻ’ എന്നു തുടങ്ങുന്ന ഗാനം പാടിയാണ് താരം പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. കൈലാസ് മേനോനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കണ്ണിറുക്കൽ കൊണ്ട് ആഗോളതലത്തിൽ തന്നെ ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യർ. ഇപ്പോഴിതാ പാട്ടുപാടിയും പ്രേക്ഷകരെ കയ്യിലെടുക്കുകയാണ് പ്രിയ. നരേഷ് അയ്യർക്കൊപ്പം ‘ഫൈനൽസ്’ എന്ന ചിത്രത്തിലെ ‘നീ മഴവില്ലു പോലെൻ’ എന്നു തുടങ്ങുന്ന ഗാനം പാടിയാണ് താരം പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്നത്. കൈലാസ് മേനോനാണ് സംഗീതം. 

ADVERTISEMENT

പ്രിയ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. പ്രിയയുടെ വാക്കുകൾ ഇങ്ങനെ: ‘പ്ലേബാക്ക് സിങ്ങിങ് ആദ്യമായി ഞാ‍ൻ ട്രൈ ചെയ്തിരിക്കുകയാണ്. ഡ്യൂവറ്റ് ആണ്. നരേഷ് അയ്യരാണ് ഇതിന്റെ മെയിൽ വോയ്സ് ചെയ്തിട്ടുള്ളത്. നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമായ ജീവാംശമായ് എന്ന ഗാനത്തിന്റെ മ്യൂസിക് ഡയറക്ടർ കൈലാസ് മേനോനാണ് ഈ ഗാനത്തിനും സംഗീതം ഒരുക്കിയിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.’ ഗാനത്തിന്റെ പ്രൊമോ വിഡിയോയാണ് പ്രിയ പങ്കുവെക്കുന്നത്. 

ADVERTISEMENT

ഒമർ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാറ് ലവ്വി’ലെ ‘മാണിക്യമലരായ പൂവി’ എന്ന ഗാനത്തിലെ കണ്ണിറുക്കലിലൂടെ പ്രിയ വാര്യർ ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയിരുന്നു. തുടർന്ന് ബോളിവുഡിൽ നിന്നും പ്രിയയെ തേടി അവസരങ്ങൾ എത്തി. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം. 

ADVERTISEMENT

ഒളിമ്പിക്സിനു തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രമായി രജിഷ വിജയൻ എത്തുന്ന ചിത്രമാണ് ഫൈനൽസ്. ഒരു സമ്പൂർണ സ്പോർട്സ് ചിത്രമാണ് ഫൈനൽസ്. പി.ആർ. അരുണാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.