വടക്കുന്നാഥൻ എന്ന ചിത്രത്തിൽ ഗാനഗന്ധർവൻ യേശുദാസ് ശ്രുതിശുദ്ധമായി 'ഗംഗേ....' എന്നു പാടുമ്പോൾ അതു കേട്ട് അദ്ഭുതപ്പെടാത്ത സംഗീതപ്രേമികളുണ്ടായിരിക്കില്ല. 'ദാസേട്ടന്റെ ശബ്ദത്തിന് എന്താ ഒരു റെയ്ഞ്ച്' എന്നാകും ആസ്വാദകർ മനസിൽ കരുതുക. എന്നാൽ, ഉയർന്ന ശ്രുതിയിൽ ശബ്ദം മുറിയാതെ പാടാൻ കഴിയുക എന്നത് ഭൂരിപക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടക്കുന്നാഥൻ എന്ന ചിത്രത്തിൽ ഗാനഗന്ധർവൻ യേശുദാസ് ശ്രുതിശുദ്ധമായി 'ഗംഗേ....' എന്നു പാടുമ്പോൾ അതു കേട്ട് അദ്ഭുതപ്പെടാത്ത സംഗീതപ്രേമികളുണ്ടായിരിക്കില്ല. 'ദാസേട്ടന്റെ ശബ്ദത്തിന് എന്താ ഒരു റെയ്ഞ്ച്' എന്നാകും ആസ്വാദകർ മനസിൽ കരുതുക. എന്നാൽ, ഉയർന്ന ശ്രുതിയിൽ ശബ്ദം മുറിയാതെ പാടാൻ കഴിയുക എന്നത് ഭൂരിപക്ഷം ഗായകരും നേരിടുന്ന വെല്ലുവിളിയാണ്. അതു പരിഹരിക്കാനുള്ള മാർഗം നിർദേശിക്കുകയാണ് പ്രമുഖ ശാസ്ത്രീയ സംഗീതജ്ഞ സുധ രഞ്ജിത്. 

കർണാടക സംഗീത ശാഖയിൽ ഇതു പരിഹരിക്കുന്നതിന് ചില വഴികൾ നിർദേശിച്ചിട്ടുണ്ട്. അതിനുള്ള വരിശകളാണ് 'മേൽസ്ഥായി വരിശകൾ

ADVERTISEMENT

ശബ്ദത്തിന്റെ റെയ്ഞ്ച് എങ്ങനെ മെച്ചപ്പെടുത്താം?

ശബ്ദം നല്ലതാണെങ്കിലും ഉയർന്ന ശ്രുതിയിൽ പാടാൻ കഴിയാതിരിക്കുന്നത് പല ഗായകരും നേരിടുന്ന പ്രശ്നമാണ്, സുധ രഞ്ജിത് പറയുന്നു. "കർണാടക സംഗീത ശാഖയിൽ ഇതു പരിഹരിക്കുന്നതിന് ചില വഴികൾ നിർദേശിച്ചിട്ടുണ്ട്. അതിനുള്ള വരിശകളാണ് 'മേൽസ്ഥായി വരിശകൾ'. ഇവയെ 'താരസ്ഥായി വരിശ'കളെന്നും വിളിക്കാറുണ്ട്. ഇത് എല്ലാ ദിവസവും പാടുകയാണെങ്കിൽ ഉയർന്ന ശ്രുതിയിൽ പാടാൻ കഴിയുന്നില്ലെന്ന പ്രശ്നം പരിഹരിക്കാൻ സാധിക്കും. അതിന്, ആദ്യമായി പാടുന്ന വ്യക്തിക്ക് സാധ്യമായ ഒരു ശ്രുതി തിരഞ്ഞെടുക്കണം. ആ ശ്രുതിയിൽ താരസ്ഥായി വരിശകൾ പാടി പ്രാക്ടീസ് ചെയ്യണം. ഏകദേശം ഒരു മാസത്തോളം ഇതു തുടരുക. ഇതിലൂടെ ശബ്ദത്തിന്റെ റെയ്ഞ്ച് അൽപമൊന്നു കൂട്ടിക്കിട്ടും. അതിനുശേഷം നേരത്തെ പാടി പഠിച്ച ആ ശ്രുതിയിൽ നിന്നും അൽപം ഉയർന്ന ശ്രുതിയിൽ പ്രാക്ടീസ് ചെയ്യാൻ തുടങ്ങുക. ഇതും ഒരു മാസം തുടരുക. ഇങ്ങനെ തുടർച്ചയായി ചെയ്താൽ തീർച്ചയായും ഉയർന്ന റെയ്ഞ്ചിൽ പാടാൻ കഴിയും," സുധ രഞ്ജിത് വ്യക്തമാക്കി. 

ADVERTISEMENT

പെട്ടെന്ന് സംഭവിക്കില്ല

ADVERTISEMENT

ശബ്ദത്തിന്റെ റെയ്ഞ്ച് വർധിക്കുന്ന പ്രക്രിയ ഒരു രാത്രി കൊണ്ട് നടക്കുന്ന മാജിക് അല്ല. അതിനു പിന്നിൽ മാസങ്ങളോളം നീണ്ടു നിൽക്കുന്ന പരിശ്രമമുണ്ട്. അതിന് ഗായകരെ സ‍ജ്ജരാക്കുന്നതിനാണ് മേൽസ്ഥായി വരിശകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എല്ലാ ദിവസവും ഏറ്റവും കുറഞ്ഞതു പത്തു മിനിറ്റോ അരമണിക്കൂറോ ഇതിനായി നീക്കി വയ്ക്കണം. സ്ഥിരമായി ഇങ്ങനെ ചെയ്യാൻ സാധിച്ചാൽ തീർച്ചയായും ശബ്ദത്തിന്റെ റെയ്ഞ്ചിൽ മാറ്റമുണ്ടാകും, സുധ രഞ്ജിത് ഓർമ്മപ്പെടുത്തി. 

താരസ്ഥായി വരിശകൾ പാടുന്നത് എങ്ങനെ? വിഡിയോ കാണാം.