സിനിമയുടെ പേര് തണ്ണീർമത്തൻ ദിനങ്ങളെന്നാണ്, പക്ഷേ ആളുകളെല്ലാം ഒരു ജാതിക്കാത്തോട്ടത്തിൽ‌ മയങ്ങിയിരിക്കുകയാണ്. താരബാഹുല്യമില്ലെങ്കിലും ‍ഇൗ സിനിമയ്ക്കായി ആളുകൾ കാത്തിരുന്നതും ഇതേ ജാതിക്കാത്തോട്ടം കൊണ്ടു തന്നെ. തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ സിനിമ പ്രദർശനം തുടരുമ്പോൾ അതിലെ പാട്ടുകൾ ഒരുക്കിയ ജസ്റ്റിൻ വർഗീസ്

സിനിമയുടെ പേര് തണ്ണീർമത്തൻ ദിനങ്ങളെന്നാണ്, പക്ഷേ ആളുകളെല്ലാം ഒരു ജാതിക്കാത്തോട്ടത്തിൽ‌ മയങ്ങിയിരിക്കുകയാണ്. താരബാഹുല്യമില്ലെങ്കിലും ‍ഇൗ സിനിമയ്ക്കായി ആളുകൾ കാത്തിരുന്നതും ഇതേ ജാതിക്കാത്തോട്ടം കൊണ്ടു തന്നെ. തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ സിനിമ പ്രദർശനം തുടരുമ്പോൾ അതിലെ പാട്ടുകൾ ഒരുക്കിയ ജസ്റ്റിൻ വർഗീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയുടെ പേര് തണ്ണീർമത്തൻ ദിനങ്ങളെന്നാണ്, പക്ഷേ ആളുകളെല്ലാം ഒരു ജാതിക്കാത്തോട്ടത്തിൽ‌ മയങ്ങിയിരിക്കുകയാണ്. താരബാഹുല്യമില്ലെങ്കിലും ‍ഇൗ സിനിമയ്ക്കായി ആളുകൾ കാത്തിരുന്നതും ഇതേ ജാതിക്കാത്തോട്ടം കൊണ്ടു തന്നെ. തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ സിനിമ പ്രദർശനം തുടരുമ്പോൾ അതിലെ പാട്ടുകൾ ഒരുക്കിയ ജസ്റ്റിൻ വർഗീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയുടെ പേര് തണ്ണീർമത്തൻ ദിനങ്ങളെന്നാണ്, പക്ഷേ ആളുകളെല്ലാം ഒരു ജാതിക്കാത്തോട്ടത്തിൽ‌ മയങ്ങിയിരിക്കുകയാണ്. താരബാഹുല്യമില്ലെങ്കിലും ‍ഇൗ സിനിമയ്ക്കായി ആളുകൾ കാത്തിരുന്നതും ഇതേ ജാതിക്കാത്തോട്ടം കൊണ്ടു തന്നെ. തീയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ സിനിമ പ്രദർശനം തുടരുമ്പോൾ അതിലെ പാട്ടുകൾ ഒരുക്കിയ ജസ്റ്റിൻ വർഗീസ് തന്റെ ‘ചങ്കായി’ കൂടെ നിന്നവരെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പുകൾ ശ്രദ്ദേയമാകുകയാണ്. 

 

ADVERTISEMENT

‘ശ്യാമവർണരൂപിണി’ എന്ന പാട്ടിന് കുപ്പിയും പാട്ടയും കസേരയും മുതൽ തന്റെ നെഞ്ചുപയോഗിച്ച് വരെ പശ്ചാത്തലം ഒരുക്കിയ സന്ദീപ് എൻ. വെങ്കിടേശിനെക്കുറിച്ച് ജസ്റ്റിൻ പറയുന്നത് ഇങ്ങനെയാണ്. 

 

"ശ്യാമവർണരൂപിണി" പാട്ട്, ഞാൻ ചെയ്തത് പോര, കൂടുതൽ  പശ്ചാത്തല വാദ്യങ്ങൾ വേണം എന്നും പറഞ്ഞോണ്ട് കയ്യിൽ കിട്ടിയ കുപ്പി, പാട്ട, കസേര, എന്നു വേണ്ട സ്വന്തം നെഞ്ചത്തും കവിളത്തും ഒക്കെ അടിച്ചു മർദ്ദിച്ചു ശബ്ദം ഉണ്ടാക്കി പുളകം കൊണ്ട വേറെ ലെവൽ മനുഷ്യൻ ആണ് ഈ സന്ദീപേട്ടൻ 😁😁 

(മിക്സ് ചെയ്തപ്പോ നെഞ്ചത്തു അടിച്ചതിന്റെ ശബ്ദം കുറഞ്ഞു പോയതിൽ പരാതിയുണ്ടെന്നു സൗണ്ട് എഞ്ചിനിയറെ അറിയിക്കാൻ പറഞ്ഞിട്ടുണ്ട് 😜)

ADVERTISEMENT

തണ്ണീർമത്തനിൽ കേട്ട എല്ലാ തട്ടും മുട്ടും കൊട്ടും അടിയും ഇടിയും എല്ലാം സന്ദീപേട്ടൻ വക ആണ്. കസേര,മേശ,കുപ്പി കൂടാതെ, തബല,തവിൽ, ഖഞ്ചിറ, ചിന്ത്.. അങ്ങനെ തുടങ്ങി എല്ലാം അദ്ദേഹം ഈ സിനിമക്ക് വേണ്ടി വായിച്ചിട്ടുണ്ട്. ഇതിലെ പാട്ടുകൾ പാടിയ എല്ലാ കുട്ടികളെയും പരിചയപ്പെടുത്തി തന്നതും സന്ദീപേട്ടൻ ആണ്. മുത്താണ്, മുത്തു മണിയാണ്. എന്തിനും ഏതിനും സന്ദീപേട്ടൻ ‌

 

തണ്ണീർ മത്തന്റെ മ്യൂസിക്ക് പ്രൊഡ്യൂസർ ശരത് ചന്ദ്രൻ സ്വന്തമായി സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നിട്ടും മിനക്കെട്ട് ഇൗ ചിത്രത്തിനായി ഒപ്പം നിന്നെന്ന് ജസ്റ്റിൻ പറയുന്നതിങ്ങനെ. 

 

ADVERTISEMENT

‘‘ഇതാണ് നുമ്മടെ ശരത്തേട്ടൻ. MUSIC PRODUCER OF #THANNEERMATHAN. ഇങ്ങനെ ഒരു കയ്യിൽ ഫോണും മറു കയ്യിൽ കീബോർഡും എടുത്തു അമ്മാനമാടാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ശീലമായിപ്പോയി. സൂപ്പർ എക്സ്പ്രെസ് മ്യൂസിക്ക് പ്രൊഡ്യൂസർ ഓഫ് ദി ഇൻഡസ്ട്രി ആണ്. ടെൻഷൻ അടിച്ചു ഒരു ദിവസം ശരത്തേട്ടനെ വിളിച്ചപ്പോ, അദ്ദേഹം സ്വതന്ത്രമായി സംഗീത സംവിധായകൻ ആകുന്ന പടത്തിന്റെ തിരക്കിലായിരുന്നിട്ടും എന്നെ സഹായിക്കാമെന്ന് പറഞ്ഞു. സഹായിക്കേം ചെയ്തു, ചത്താലും മറക്കില്ല. വലിയ മനസ്സാ. ഉമ്മ ❤️ 😁😁’’

 

ചിത്രത്തിന്റെ മറ്റൊരു മ്യൂസിക്ക് പ്രൊഡ്യൂസർ ബിബിനെക്കുറിച്ചും സരസമായി വാക്കുകളിലാണ് ജസ്റ്റിൻ എഴുതിയിരിക്കുന്നത്. 

 

മിസ്റ്റർ ബിബിൻ അശോക് അഥവാ സഖാവ് ബിബിൻ ബടേര, മ്യൂസിക്ക് പ്രൊഡ്യൂസർ ഒാഫ് "തണ്ണീർമത്തൻ ദിനങ്ങൾ". കലാപ്രവർത്തനത്തോടൊപ്പം രാഷ്ട്രീയവും സജീവമായി കൊണ്ടു പോകുന്ന ഒരു വടകരക്കാരൻ. കീബോർഡ്, പിയാനോ, തബല, ഫ്ലൂട്ട് എന്നു വേണ്ട, ഏതു ഉപകരണവും ഇങ്ങോര് ഒരു കൈ നോക്കും. ചായ കുടിക്കാൻ പോകുമ്പോ പോളോ GT യിൽ ആംബുലൻസിൽ യാത്ര ചെയ്യുന്ന ഒരു സുഖം തരുന്നത് ഒഴിച്ചാൽ ഈ മനുഷ്യൻ തണ്ണീർ മത്തൻ പോലെ Sweet ആണ്..,😂 സഹിച്ചതിനു നന്ദി , തുടർന്നും സഹിക്കേണ്ടി വരും 😜😜 വിടില്ല ഞാൻ.

 

‘മാടത്തക്കിളി മാടത്തക്കിളി...’ എന്ന പാട്ടു പാടി മലയാളികളുടെ ഹൃദയത്തിലിടം നേടിയ വൈശാഖ് ബിജോയ് എന്ന കീബോർഡ് പ്രോഗ്രാമറെക്കുറിച്ചും ജസ്റ്റിൻ ഒരു ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. അതിലും സരസത കൈ വിട്ടിട്ടില്ല അദ്ദേഹം. 

 

മിഷ്ട്ടർ Vysakh Bejoy. ഇവനെപ്പറ്റി രണ്ടു പറഞ്ഞില്ലേൽ ശെരിയാവില്ല, ഈ ഫോട്ടോയിൽ കാണുന്ന കാര്യത്തിൽ മാത്രം ആത്മാർത്ഥത ഉള്ള ഒരുത്തനായി ഇവനെ തെറ്റിദ്ധരിക്കരുത്. ഈ തെണ്ടി ഇല്ലെങ്കി പടത്തിന്റെ work തീർക്കാൻ പറ്റാതെ ഞാൻ തെണ്ടി പോയേനെ. "മാടത്തക്കിളി" എന്ന ഗാനം ആലപിച്ചു, പിഞ്ചുകുഞ്ഞായിരുന്നപ്പഴേ സെലിബ്രിറ്റി ആവാൻ ഉള്ള ഭാഗ്യം കിട്ടിയ ആളാണ്. ഇപ്പൊ, One of the best Keyboard Programmers in the Industry.

അധികം താമസിയാതെ തന്നെ ഇവിടെ ഒരു കിടിലൻ മ്യൂസിക് ഡയറക്ടർ ആയിട്ടു വന്നു ഒരു പൊളിയും ഇവൻ പൊളിക്കും. പിന്നെ... കട്ടക്ക് കൂടെ നിന്നതിനും ഉറക്കമൊഴിച്ചു പണി എടുത്തിനും ഒക്കെ ഞാൻ ഇവനോട് കടപ്പെട്ടിരിക്കുന്നു. ഒരു പോസ്റ്റ് ഇട്ടു ഒരു Treat ഒഴിവാക്കാൻ പറ്റിയാലോ. അതോണ്ട് ഇട്ടതാ.

സിനിമയ്ക്കും പാട്ടുകൾക്കുമൊപ്പം സംഗീത സംവിധായകന്റെ സരസമായ ഇൗ പങ്കു വയ്ക്കലുകളും സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. പാട്ടിനെക്കുറിച്ചും പശ്ചാത്തലസംഗീതത്തെക്കുറിച്ചും ആളുകൾ‌ പുകഴ്ത്തുമ്പോൾ അതു തന്റെ മാത്രം മികവല്ലെന്നും ഒരു കൂട്ടം ആളുകളുടെ പരിശ്രമമാണെന്നും പറയാതെ പറയുകയാണ് ഇദ്ദേഹം.