ചുരുങ്ങിയ കാലം കൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ നടനാണ് സൗബിൻ ഷാഹിർ. ജീവിതഗന്ധിയായ കഥാപാത്രങ്ങളെ തനിമ ചോരാതെ പ്രേക്ഷകരിലെത്തിക്കാൻ സൗബിനു സാധിച്ചു. ഏറ്റവും ഒടുവിൽ എത്തിയ ‘അമ്പിളി’യും അങ്ങനെ തന്നെ. ചിത്രത്തിലെ നെഞ്ചകമേ നെഞ്ചകമേ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചുരുങ്ങിയ കാലം കൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ നടനാണ് സൗബിൻ ഷാഹിർ. ജീവിതഗന്ധിയായ കഥാപാത്രങ്ങളെ തനിമ ചോരാതെ  പ്രേക്ഷകരിലെത്തിക്കാൻ സൗബിനു സാധിച്ചു. ഏറ്റവും ഒടുവിൽ എത്തിയ ‘അമ്പിളി’യും അങ്ങനെ തന്നെ. ചിത്രത്തിലെ നെഞ്ചകമേ നെഞ്ചകമേ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ADVERTISEMENT

ശങ്കർ മഹാദേവനാണു ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു വിജയ്‌യുടെ സംഗീതം. അതിമനോഹരമായൊരു യാത്രാഗാനമായാണ് ‘നെഞ്ചകമേ’ എത്തുന്നത്. മനോഹരമായ ദൃശ്യാവിഷ്കാരമാണു ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. ‘തിയറ്റർ വിട്ടാലും അമ്പിളിയിലെ പാട്ടുകൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു’ എന്നാണ് ആസ്വാദകരുടെ പ്രതികരണം. ചിത്രത്തിലെ സൗബിന്റെ അഭിനയ മികവിനെ പുകഴ്ത്തുന്നവരും കുറവല്ല. അമ്പിളിയിലേതായി എത്തിയ ആരാധികേ എന്ന ഗാനം ഏറെ പ്രശംസ നേടിയിരുന്നു. 

ADVERTISEMENT

ഒരുനാടിന്റെ മുഴുവൻ പ്രിയപ്പെട്ടവനായ അമ്പിളി എന്ന കഥാപാത്രമായാണ് സൗബിൻ ഷാഹിർ എത്തുന്നത്. പുതുമുഖം തൻവി റാമാണ് ചിത്രത്തിലെ നായിക. ജോൺ പോൾ ജോർജാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. തിയറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘അമ്പിളി’.