മൂളി നടക്കാൻ ഇതാ വീണ്ടുമൊരു കവർ സോങ് എത്തി കവർ സോങുകൾക്ക് പ്രിയം ഏറി വരികയാണ്. എല്ലാവരുടെയും ഉള്ളിൽ എത്ര കേട്ടാലും മതിവരാത്ത ചില ഗാനങ്ങളുണ്ട്. അവയ്ക്ക് കവർ ഒരുക്കി പുറത്തിറക്കുമ്പോൾ സംഗീതാസ്വാദകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ രണ്ട് ഗാനങ്ങളുടെ ചില ഭാഗങ്ങൾ കൂട്ടിയിണക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

കവർ സോങുകൾക്ക് പ്രിയം ഏറി വരികയാണ്. എല്ലാവരുടെയും ഉള്ളിൽ എത്ര കേട്ടാലും മതിവരാത്ത ചില ഗാനങ്ങളുണ്ട്. അവയ്ക്ക് കവർ ഒരുക്കി പുറത്തിറക്കുമ്പോൾ സംഗീതാസ്വാദകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ രണ്ട് ഗാനങ്ങളുടെ ചില ഭാഗങ്ങൾ കൂട്ടിയിണക്കി കവർ സോങ് പുറത്തിറക്കി ശ്രദ്ധ നേടുകയാണ് ഒരു കൂട്ടം യുവാക്കൾ. 

ADVERTISEMENT

2001–ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലെ ‘കാണുമ്പോൾ പറയാമോ......’ എന്ന ഗാനം പലപ്പോഴും നാം മൂളി നടക്കാറുണ്ട്. ഈ ഗാനത്തിലെ ‘തുമ്പിപ്പെണ്ണിൻ മോഹാവേശം കളിയാടി നിൽക്കുമ്പോൾ’ എന്ന ചരണവും തൻമാത്ര എന്ന ചിത്രത്തിലെ ‘ഇതളൂർന്ന് വീണ പനിനീർ ദളങ്ങൾ.....’ എന്ന് തുടങ്ങുന്ന ഗാനത്തിലെ ‘നനയുമിരുളിൻ കൈകളിൽ’ എന്ന അനുപല്ലവിയുമാണ് കവർ സോങ് ഒരുക്കാനായി ഇവർ തിരഞ്ഞെടുത്തത്. 

ADVERTISEMENT

രണ്ട് ഗാനങ്ങളുടെയും വരികൾ ചേർത്തിണക്കി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. റൂട്ട്സ് ഓഫ് മെമ്മറീസ് എന്ന പേരിൽ യൂട്യൂബിൽ റിലീസ് ചെയ്ത കവർ സോങിന് കെ.ആർ. മുകുന്ദ് ആണ് സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത്. മുകുന്ദിനൊപ്പം വിമോയും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് മോഹൻ സിത്താര ഈണം പകർന്ന ഗാനങ്ങളാണ് ഇവർ വ്യത്യസ്തമായ രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നത്. 

രാജീവ് രവിയാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ഷഫീഖ് ഖാനും ഗ്രാഫിക്സ് ചെയ്തിരിക്കുന്നത് പ്രമോദ് കെ.ടി.യുമാണ്. യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഗാനം ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. യുവാക്കളെ പ്രശംസിച്ചു കൊണ്ട് പലരും രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിരിക്കുന്ന ഈ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.