മലയാളികളുടെ നെഞ്ചിലേക്ക് മഴയായ് പെയ്തിറങ്ങിയതാണ് അമ്പിളിയിലെ ‘ആരാധികേ’ എന്ന ഗാനം. അമ്പിളിയിലെ നായിക തൻവി റാമിനെ നേരിട്ട് കണ്ടപ്പോൾ പ്രിയ ഗായിക സിത്താര കൃഷ്ണകുമാറിന് ആ ഗാനം പാടാതിരിക്കാൻ കഴിഞ്ഞില്ല. തൻവി രാം ആ ഗാനത്തിലൂടെ മലയാളികളുടെ ആരാധികയായി മാറി കഴിഞ്ഞിരിക്കുന്നു. 'മിഴിനീര് പെയ്ത മാരിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ നെഞ്ചിലേക്ക് മഴയായ് പെയ്തിറങ്ങിയതാണ് അമ്പിളിയിലെ ‘ആരാധികേ’ എന്ന ഗാനം. അമ്പിളിയിലെ നായിക തൻവി റാമിനെ നേരിട്ട് കണ്ടപ്പോൾ പ്രിയ ഗായിക സിത്താര കൃഷ്ണകുമാറിന്  ആ ഗാനം പാടാതിരിക്കാൻ കഴിഞ്ഞില്ല.  തൻവി റാം ആ ഗാനത്തിലൂടെ  മലയാളികളുടെ ആരാധികയായി മാറി കഴിഞ്ഞിരിക്കുന്നു. 

ADVERTISEMENT

'മിഴിനീര്  പെയ്ത മാരിയിൽ കെടാതെ കാത്ത പുഞ്ചിരി..നീയില്ല എങ്കിലെന്നിലെ പ്രകാശമില്ലിനി .. ആരാധികേ...' എന്ന് തൻവിയെ നോക്കി സിത്താര പാടുന്ന  വിഡിയോ ഗായിക തന്നെയാണ് ഇൻസ്റ്റയിൽ പങ്കു വച്ചത്. 'ഞാൻ അവളെ കണ്ടു മുട്ടിയപ്പോൾ, തൻവി റാം, ആരാധികേ'.. എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. 

Aaradhike Video Song | Soubin Shahir | E4 Entertainment | Johnpaul George

ADVERTISEMENT

സിത്താരയുടെ ഗാനം കേട്ട് ആസ്വദിക്കുന്ന തൻവിയെയും വിഡിയോയിൽ കാണാം.  സിത്താര ഈ ഗാനം ആലപിക്കുന്നത് ഏറ്റെടുത്ത് നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിയത്. സിത്താരയോട് തൻവിയുടെ വിശേഷങ്ങളും ആരാധകർ ചോദിക്കുന്നുണ്ട്. ഗായികയോട് ഈ ഗാനം മുഴുവനായി പാടുമോ മറ്റൊരാൾ ചോദിച്ചു. 

ADVERTISEMENT

രണ്ടു ദിവസം മുൻപ് പങ്കുവച്ച  വിഡിയോ ഇതുവരെ  അരലക്ഷത്തോളം ആളുകൾ  കണ്ടു.  ഒരു ആക്‌സിമികമായ കൂടിക്കാഴ്ചയായിരുന്നു ഇതെന്ന് സിത്താര പറഞ്ഞു. ബെംഗലൂരിൽ ഒരു പരിപാടിയ്ക്ക് എത്തിയപ്പോൾ തൻവി അവിടെ ഉണ്ടായിരുന്നു. അവിടെ വച്ചാണ് എന്റെ സുഹൃത്ത് സംഗീത് റാമിന്റെ സഹോദരിയാണെന്ന് അറിയുന്നത്. തൻവി അഭിനയിച്ച ആ പാട്ട്  എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആദ്യമായി പരിചയപ്പെട്ടപ്പോൾ ആ സന്തോഷത്തിലാണ് അമ്പിളിയിലെ പാട്ട് പാടിയത്.–സിത്താര പറഞ്ഞു.