തങ്ങളുടെ ഇഷ്ടപ്പെട്ട ബോളിവുഡ് ഗാനങ്ങള്‍ പാടി യുഎസ് എംബസിയിലെ ഉദ്യോഗസ്ഥര്‍. എംബസിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ബോളിവുഡ് ഗാനം പാടുന്നതിന്റെ വിഡിയോ പങ്കുവെച്ചത്. അമിതാഭ് ബച്ചന്‍ നായകനായി 1975-ല്‍ പുറത്തിറങ്ങിയ ഷോലെ എന്ന സിനിമയിലെ 'യെ ദോസ്തി ഹം നഹി തോഡെംഗേ.....'

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് ഗാനങ്ങൾക്ക് യു എസിലും പ്രിയമേറുന്നു. യു എസ് എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പുറത്തുവന്ന വിഡിയോയിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടത്. എംബസിയിലെ അഞ്ച് ഉദ്യോഗസ്ഥർ ചേർന്ന് ബോളിവുഡ് ഗാനങ്ങൾ ആലപിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 1975–ൽ അമിതാഭ് ബച്ചൻ നായകനായെത്തിയ ഷോലെ എന്ന ചിത്രത്തിലെ ‘യേ ദോസ്തി ഹം നഹി തോഡെംഗെ....’ എന്ന ഗാനമാണ് സംഘം ആദ്യം ആലപിച്ചത്. എക്കാലത്തെയും സൂപ്പർഹിറ്റുകളിൽ ഒന്നായ ഈ ഗാനം റിലീസ് ചെയ്ത് പതിറ്റാണ്ടുകൾക്കിപ്പുറവും ആരാധകരുടെ മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല. ഇപ്പോൾ യു എസിൽ നിന്ന് ഇത്തരമൊരു വിഡിയോ കൂടി പ്രചരിച്ചതോടെ സംഗീതാസ്വാദകർക്ക് വേറിട്ടൊരു അനുഭവവും ലഭിക്കുകയാണ്.  

ഷോലെയിലെ ഗാനത്തോടെയാണ് സംഘം ആലാപനം ആരംഭിക്കുന്നതെങ്കിലും പിന്നീട് മറ്റ് പല ഗാനങ്ങളും മാറി മാറി പാടുന്നുണ്ട്. 2013-ല്‍ പുറത്തിറങ്ങിയ ‘യെ ജവാനി ഹായ് ദിവാനി’ എന്ന ചിത്രത്തിലെ 'ബത്തമീസ് ദില്‍...’,  എന്ന ഗാനം ഒരു ഉദ്യോഗസ്ഥൻ തനിച്ച് ആലപിക്കുന്നതും വിഡിയോയിൽ കാണാം. 1960-ല്‍ പുറത്തിറങ്ങിയ ദില്‍ അപ്ന ഓര്‍ പ്രീത് പരായ് എന്ന ചിത്രത്തിലെ 'അജീബ് ദസ്താന്‍ ഹായ് യെ....' എന്ന ഗാനം പാടിയാണ് സംഘം വിഡിയോ അവസാനിപ്പിച്ചത്. 

ADVERTISEMENT

കഴിഞ്ഞ വർഷം ക്രിസ്മസിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് എംബസി ഉദ്യോഗസ്ഥര്‍ നൃത്തം ചെയ്യുന്നതിന്റെ വിഡിയോയും പുറത്ത് വന്നിരുന്നു. 1 മിനിറ്റ് 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ വൈറലാവുകയും ചെയ്തു. അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ഇന്ത്യയിൽ ആയിരിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ് ക്രിസ്മസ് ആശംസകളും പങ്കു വെച്ചുകൊണ്ടാണ് അവര്‍ അന്ന് വിഡിയോ പുറത്തിറക്കിയത്.