ഇന്നത്തെ ഗാനം: നവാഗതനായ സ്വപ്നേഷ് കെ നായർ അണിയിച്ചൊരുക്കിയ എടക്കാട് ബെറ്റാലിയൻ 06 ലെ ‘നീ ഹിമ മഴയായ് വരൂ...ഹൃദയം അണിവിരലാൽ തൊടൂ....’ എന്ന ഗാനമാണ് സോങ് ഓഫ് ദ ഡെ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ഹരിനാരായണൻ രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് കൈലാസ് മേനോൻ ആണ്. ഹരിശങ്കറും നിത്യമാമ്മനും ചേർന്നാണ് ഗാനം ആലിച്ചിരിക്കുന്നത്. റിലീസ് ചെയ്ത അന്നു മുതൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. 

മത്സരാർഥികൾ ചെയ്യേണ്ടത് ഇത്രമാത്രം: മേൽ പറഞ്ഞിരിക്കുന്ന ഗാനം ഷെയർ ചാറ്റ് ക്യാമറ ഉപയോഗിച്ച് പാടി റെക്കോർഡ് ചെയ്യുക. അതിനുശേഷം മനോരമ സോങ്ങ് ഓഫ് ദ ഡെ ടാഗ് ഉപയോഗിച്ച് ഷെയർ ചാറ്റിൽ അപ്‌ലോഡ് ചെയ്യണം. ഏറ്റവും കൂടുതൽ ലൈക്കുകളും കമന്റുകളും ലഭിക്കുന്ന വിഡിയോയ്ക്ക് ആയിരിക്കും സമ്മാനം. 

എല്ലാ തിങ്കളാഴ്ചയും ഓരോ വിജയിയെ കണ്ടെത്തും തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ മനോരമ ഓൺലൈനിൽ ഫീച്ചർ ചെയ്യുന്നതാണ്. വിഡിയോ മനോരമ ഓൺലൈനിന്റെ ഔദ്യോഗിക ഷെയർ ചാറ്റ് പേജിൽ പങ്കുവയ്ക്കുകയും ചെയ്യും.