റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികള്‍ക്ക് സുപരിചിതനായ ഗായകനാണ് ഹിഷാം അബ്ദുൾ വഹാബ്. പിന്നീട് സംഗീതസംവിധായകനായും തിളങ്ങിയ ഹിഷാം ഇപ്പോൾ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിനു വേണ്ടി പാട്ടൊരുക്കുന്നു. ഷാൻ റഹ്മാൻ ആണ് ‘ഹൃദയത്തിന് ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് എന്ന് പലരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികള്‍ക്ക് സുപരിചിതനായ ഗായകനാണ് ഹിഷാം അബ്ദുൾ വഹാബ്. പിന്നീട് സംഗീതസംവിധായകനായും തിളങ്ങിയ ഹിഷാം ഇപ്പോൾ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിനു വേണ്ടി പാട്ടൊരുക്കുന്നു. ഷാൻ റഹ്മാൻ ആണ് ‘ഹൃദയ’ത്തിന് ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് എന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഷാൻ റഹ്മാൻ ആ സംശയങ്ങള്‍ ദുരീകരിച്ചിരുന്നു. പുതിയ ചിത്രത്തിനു സംഗീതമൊരുക്കാൻ അവസരം നൽകിയ വിനീത് ശ്രീനിവാസനും തന്റെ സംഗീതജീവിതത്തെ തിരിച്ചറിഞ്ഞ ഷാൻ റഹ്മാനും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ നന്ദി പറഞ്ഞിരിക്കുകയാണ് ഹിഷാം. 

ADVERTISEMENT

ഹിഷാം അബ്ദുൾ വഹാബിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ADVERTISEMENT

‘എവിടെ നിന്നു തുടങ്ങണം എന്നെനിക്കറിയില്ല.... കുറേ മാസങ്ങളായി എന്റെ ഹൃദയത്തിൽ മാത്രം സൂക്ഷിച്ചു വെച്ച, എന്റെ 10 വർഷത്തെ സംഗീത ജീവിതത്തെ തിരിച്ചറിഞ്ഞ് നൽകിയ ആ സമ്മാനം ഇന്നിവിടെ എന്റെ പ്രിയപ്പെട്ട ഷാനിക്ക നിങ്ങൾക്ക് തുറന്നു കാട്ടി. നന്ദി ഇക്ക, വാക്കുകളിൽ ഒതുങ്ങുന്നതല്ല ഇക്കയുടെ ഈ മനസ്സിന്റെ വലുപ്പം.

ADVERTISEMENT

ഞാൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന, നമ്മളെ എല്ലാവരേയും ഒരേപോലെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രതിഭാസം ശ്രീ വിനീതേട്ടൻ, തന്റെ അടുത്ത സിനിമയുടെ സംഗീത സംവിധാനം ഹിഷാമാണ് നിർവഹിക്കുന്നതെന്ന് ഒട്ടും പതറാതെ വളരെ വ്യക്തമായി എന്നോട് പറഞ്ഞപ്പോൾ, എന്റെ ഹൃദയത്തിന് അത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. അൽപനേരം ഞാൻ എന്റെ മുഖം രണ്ടു കൈ കൊണ്ടു മറച്ചു വച്ചു. കരഞ്ഞതെന്തിനെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. മുഖം കഴുകിവന്ന് വിനീതേട്ടനോട് നമ്മൾ ചെയ്യുന്ന സിനിമയുടെ പേര് ചോദിച്ചു. “ഹൃദയം” എന്ന് പറഞ്ഞു. നന്ദി വിനീതേട്ട എന്നെയും കൂടി ഒപ്പം കൂട്ടിയതിന്.

എല്ലാവരുടേയും പ്രാർത്ഥനയോടു കൂടി എന്റെ സംഗീത ജീവിതത്തിന്റെ പുതിയ അദ്ധ്യായം ഇവിടെ തുടങ്ങുന്നു. കൂടെ ഉണ്ടാവണം.

ഹിഷാം അബ്ദുൽ വഹാബ്’.