പൗരത്വ നിയമ ഭേദഗതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ‘ഹലാല്‍ ലവ് സ്റ്റോറി’ ടീം. സിനിമയുടെ പിന്നണി പ്രവർത്തകർ പോരാട്ട ഗാനമാലപിച്ചാണ് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചത്. മലപ്പുറം വാഴക്കാട് ആയിരുന്നു പ്രതിഷേധം. സിനിമയുടെ സംവിധായകൻ സക്കരിയ മുഹമ്മദിന്റെ നേതൃത്വത്തിൽ മുഹ്സിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൗരത്വ നിയമഭേദഗതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ‘ഹലാല്‍ ലവ് സ്റ്റോറി’ ടീം. സിനിമയുടെ അണിയറപ്രവർത്തകർ പോരാട്ട ഗാനമാലപിച്ചാണ് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചത്. മലപ്പുറം വാഴക്കാട് ആയിരുന്നു പ്രതിഷേധം. സിനിമയുടെ സംവിധായകൻ സക്കരിയ മുഹമ്മദിന്റെ നേതൃത്വത്തിൽ മുഹ്സിൻ പരാരി, ആഷിഖ് അബു, ഷഹബാസ് അമൻ, ഗ്രേസ് ആന്റണി തുടങ്ങിയവർ പ്ലക്കാർഡുകളുമേന്തിയാണ് പ്രതിഷേധിച്ചത്. സിനിമയുടെ ചിത്രീകരണം അവസാനിപ്പിക്കുന്നതിനോട് അനുബന്ധിച്ചായിരുന്നു പ്രതിഷേധം.

ADVERTISEMENT

പപ്പായ ഫിലിംസിന്റെ ബാനറിൽ ആഷിഖ് അബു, ഹർഷാദ് അലി, ജസ്ന അഷീം എന്നിവർ ചേർന്നാണ് ഹലാല്‍ ലവ് സ്റ്റോറിയുടെ നിർമാണം. ബിജിബാലും ഷഹബാസ് അമനും ചേർന്നാണ് ചിത്രത്തിനു സംഗീതം ഒരുക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. 

ADVERTISEMENT

പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് സക്കരിയയുടെ നേതൃത്വത്തിലുള്ള ‘സുഡാനി ഫ്രം നൈജീരിയ’യുടെ അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരമാണ് ‘സുഡാനി ഫ്രം നൈജീരിയ’യ്ക്കു ലഭിച്ചത്. 

ADVERTISEMENT