മീ ടു ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുന്നതിനെ വിമർശിച്ച് ഗായിക ചിന്മയി ശ്രീപാദ. തുടർച്ചയായ പീഡനങ്ങൾക്കും വൈരമുത്തുവിന് ഡോക്ടറേറ്റ് നൽകണമെന്ന് ഗായിക സമൂഹമാധ്യമത്തിൽ കുറിച്ചു. ചെന്നൈയിലെ എസ്.ആർ.എം യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീ ടു ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുന്നതിനെ വിമർശിച്ച് ഗായിക ചിന്മയി ശ്രീപാദ. തുടർച്ചയായ പീഡനങ്ങൾക്കും വൈരമുത്തുവിന് ഡോക്ടറേറ്റ് നൽകണമെന്ന് ഗായിക സമൂഹമാധ്യമത്തിൽ കുറിച്ചു. ചെന്നൈയിലെ എസ്.ആർ.എം യൂണിവേഴ്സിറ്റിയിൽ നടക്കുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വൈരമുത്തുവിന് ഡോക്ടറേറ്റ് നൽകി ആദരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ചിന്മയിയുടെ വിമർശനം

ADVERTISEMENT

താനടക്കമുള്ള ഒൻപത് സ്ത്രീകൾ വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നിട്ടും പരാതി നൽകിയിട്ടും സർക്കാർ സംവിധാനങ്ങൾ കണ്ണടച്ചു നിൽക്കുകയാണെന്നും എന്നാൽ ഈ അവഗണന ആദരിക്കുന്നതിൽ വരെ എത്തി നിൽക്കുന്നുവെന്നും ചിന്മയി കുറ്റപ്പെടുത്തി. 

ADVERTISEMENT

‘ഒരു വർഷമായി ഞാൻ എന്റെ പരാതി ആവർത്തിക്കുന്നു. എന്നാൽ വൈരമുത്തുവിന് ഇതുവരെ ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നു മാത്രമല്ല ഇപ്പോഴും വലിയ താരങ്ങളുടെ സിനിമകളുടെ ഭാഗമാവുകയും ചെയ്യുന്നു. രാഷ്ട്രീയത്തിലെയും സിനിമയിലെയും പ്രമുഖർക്കൊപ്പം വേദി പങ്കിടുന്നു. വിദേശയാത്രകൾ നടത്തുന്നു. പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കാൻ ചെറിയൊരു നീക്കം പോലും ഉദ്യോഗസ്ഥർ നടത്തിയിട്ടില്ല. മനോഹരമായ രാജ്യം, മനോഹരമായ ജനത’–ചിന്മയി ട്വീറ്റ് ചെയ്തു.

ADVERTISEMENT

ലോകമെമ്പാടും പടർന്നു പിടിച്ച മീ ടു ക്യാംപെയിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് ചിന്മയി വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്.