ആൻഡ്രോ‍യിഡ് കുഞ്ഞപ്പൻ വേർഷൻ 2.5 എന്ന ചിത്രത്തിൽ റോബോട്ടിന്റെ വേഷമണിഞ്ഞ സൂരജ് തേലക്കാട് സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുകയാണ്. പ്രണയഗാനത്തിനൊപ്പം സൂരജ് ചുവടു വയ്ക്കുന്നതിന്റെ വിഡിയോയും ഇപ്പോൾ വൈറലാവുകയാണ്. ‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ ‘ഞാനും വരട്ടെ...’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പമാണ് സൂരജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആൻഡ്രോ‍യിഡ് കുഞ്ഞപ്പൻ വേർഷൻ 2.5 എന്ന ചിത്രത്തിൽ റോബോട്ടിന്റെ വേഷമണിഞ്ഞ സൂരജ് തേലക്കാട് സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുകയാണ്. പ്രണയഗാനത്തിനൊപ്പം സൂരജ് ചുവടു വയ്ക്കുന്നതിന്റെ വിഡിയോയും ഇപ്പോൾ വൈറലാവുകയാണ്. ‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ ‘ഞാനും വരട്ടെ...’ എന്ന സൂപ്പർഹിറ്റ് ഗാനത്തിനൊപ്പമാണ് സൂരജ് ചുവടു വച്ചത്. 

ADVERTISEMENT

സിനിമയിൽ ജയസൂര്യക്കൊപ്പം നവ്യ നായരും ഭാവനയുമാണ് മത്സരിച്ചു ചുവടു വച്ചതെങ്കിൽ സൂരജിനൊപ്പം നഴ്സുമാരുടെ വേഷം ധരിച്ചെത്തിയ മൂന്ന് യുവതികളാണുള്ളത്. കോട്ടും സ്യൂട്ടും ധരിച്ച് കൂളിങ് ഗ്ലാസും വച്ചാണ് താരത്തിന്റെ പ്രകടനം. മൂന്ന് പേർക്കുമൊപ്പം മാറി മാറി ചുവടു വച്ച സൂരജ് പ്രേക്ഷകരെ വിസമയിപ്പിച്ചിരിക്കുകയാണ്. മണിക്കൂറുകൾക്കം നിരവധി പേരാണ് വിഡിയോ കണ്ടത്. 

ADVERTISEMENT

ചാർളി മുതൽ അമ്പിളി വരെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച സൂരജ് ആണ് ആൻഡ്രോയിഡ് കുഞ്ഞപ്പനിലെ റോബോട്ടിന്റെ വേഷം കൈകാര്യം ചെയ്തതെന്ന് സിനിമയുടെ അണിയറക്കാർ മനോരമ ഓൺലൈനിലൂടെ തുറന്നു പറഞ്ഞിരുന്നു. സിനിമ കണ്ടവരെല്ലാം അതിലെ ‘റോബോ കുഞ്ഞപ്പനെ’ കണ്ട് അമ്പരന്നവരാണ്. ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് സൂരജ് തേലക്കാട്.