കട്ടപ്പന ∙ മന്ത്രി എം.എം.മണിയെ പുകഴ്ത്തി കുടുംബശ്രീ പ്രവർത്തകർ പാടിയ പാരഡി ഗാനം വരികൾ തെറ്റിയതോടെ ട്രാജഡിയായി. ഗായികയ്ക്കു നാക്കു പിഴച്ചപ്പോൾ മണി അന്തം വിട്ടിരുന്നു. വണ്ടൻമേട് 33 കെവി സബ് സ്‌റ്റേഷന്റെ ഉദ്ഘാടന വേദിയിലാണ് സംഭവം. ഉദ്ഘാടന സമ്മേളനത്തിനായി എം.എം.മണി വേദിയിൽ എത്തിയതോടെ മന്ത്രിയെ പുകഴ്ത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കട്ടപ്പന ∙ മന്ത്രി എം.എം.മണിയെ പുകഴ്ത്തി കുടുംബശ്രീ പ്രവർത്തകർ പാടിയ പാരഡി ഗാനം വരികൾ തെറ്റിയതോടെ ട്രാജഡിയായി. ഗായികയ്ക്കു നാക്കു പിഴച്ചപ്പോൾ മണി അന്തം വിട്ടിരുന്നു. വണ്ടൻമേട് 33 കെവി സബ് സ്‌റ്റേഷന്റെ ഉദ്ഘാടന വേദിയിലാണ് സംഭവം. ഉദ്ഘാടന സമ്മേളനത്തിനായി എം.എം.മണി വേദിയിൽ എത്തിയതോടെ മന്ത്രിയെ പുകഴ്ത്തി പാടാൻ 4 കുടുംബശ്രീ പ്രവർത്തകർ കടന്നുവന്നു. 

ADVERTISEMENT

‘കഥ പറയുമ്പോൾ’ എന്ന സിനിമയിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ...’ എന്നു തുടങ്ങുന്ന ഗാനമാണ് പാരഡിയാക്കിയത്.

ഗാനം ഇങ്ങനെ തുടങ്ങുന്നു:

ADVERTISEMENT

‘വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയെ...സത്യത്തിൽ നമ്മൾ തിരിച്ചറിഞ്ഞല്ലോ...’

പാരഡി കേട്ടതോടെ താളമിട്ട് തലയിൽ കൈവച്ച് ചിരിച്ച് മന്ത്രി മണി വേദിയിൽ ഇരുന്നു. പാട്ട് തകർത്ത് മുന്നേറുന്നതിനിടെ ഒരു ഗായികയുടെ നാവിൽ പാരഡി മാറി യഥാർഥ പാട്ടിന്റെ ഭാഗം കടന്നുവന്ന‌ു. 

ADVERTISEMENT

‘വിശ്വസ്തനാമൊരു ബാർബറാം ബാലനേ...’

ഗായിക ഒരുവിധം പാടിയൊപ്പിച്ചു വേദി വിടുന്നതിനു മുൻപ് തടികേടാകാതിരിക്കാനുള്ള ‘പണി’യും ചെയ്തു. ബഹുമാനപ്പെട്ട മന്ത്രി ക്ഷമിക്കണം. ‘എനിക്ക് പാട്ടിന്റെ വരികൾ തെറ്റിപ്പോയി’ എന്നു പറഞ്ഞ് കൈകൾ കൂപ്പി വണങ്ങി. പൊയ്‌ക്കൊള്ളാൻ കൈകൊണ്ട് ആംഗ്യഭാഷയിൽ മന്ത്രി കാണിച്ചതോടെ സമാധാനത്തോടെ ഗായിക വേദി വിട്ടു.