ജയസൂര്യ നായകനായെത്തുന്ന ‘അന്വേഷണം’ എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. അച്ഛനും മക്കളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ആഴം വിവരിച്ചു തരും വിധമാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ‘ഇളം പൂവേ....’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മലയാള ചലച്ചിത്ര മേഖലയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള ചലച്ചിത്ര മേഖലയിലെ താരങ്ങളുടെയും അവരുടെ മക്കളുടെയും അപൂർവ ചിത്രങ്ങൾ കോർത്തിണക്കി ‘അന്വേഷണം’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. താരങ്ങളുടെയും താരപുത്രന്‍മാരുടെയും പഴയകാല ചിത്രങ്ങൾ തന്നെയാണ് പാട്ടിന്റെ ഹൈലൈറ്റ്. ഇരുപത്തി രണ്ട് താരങ്ങളുടെ ചിത്രങ്ങളാണ് പാട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ADVERTISEMENT

കുഞ്ഞു ദുൽഖറിനെ തോളിലിരുത്തിയ മമ്മൂട്ടി, പ്രണവിന് മുത്തം നൽകുന്ന മോഹൻലാൽ, സുകുമാരന്റെ മടിയിലിരിക്കുന്ന ഇന്ദ്രജിത്ത്, ഗോകുലിനെ ചുംബിക്കുന്ന സുരേഷ് ഗോപി, കാളിദാസിനെ മടിയിലിരുത്തിയിരിക്കുന്ന ജയറാം തുടങ്ങിയവരെല്ലാം ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു. 

ADVERTISEMENT

മക്കൾക്കു സ്നേഹചുംബനം നൽകുന്ന ദുല്‍ഖർ സൽമാനും പൃഥ്വിരാജും ഇന്ദ്രജിത്തും ടൊവിനോയും ദിലീപും ബിജു മേനോനും വിഡിയോയിൽ ഉണ്ട്. അച്ഛനും മക്കളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ പ്രതിഫലനമാണ് ഈ പാട്ട്. ‘ഇളം പൂവേ....’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. 

ADVERTISEMENT

ജോ പോൾ ആണ് പാട്ടിന് സ്നേഹാർദ്രമായ വരികൾ എഴുതിയിരിക്കുന്നത്. ജേക്സ് ബിജോയ് ഈണം പകർന്ന ഗാനം സൂരജ് സന്തോഷ് ആലപിച്ചിരിക്കുന്നു. ജയസൂര്യയെ നായകനാക്കി പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്വേഷണം. വിജയ് ബാബു, ലെന, ശ്രുതി രാമചന്ദ്രൻ, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. നവാഗതനായ ഫ്രാൻസിസ് തോമസിന്റേതാണ് തിരക്കഥ.