യുവനടൻ നീരജ് മാധവ് നായകനായെത്തുന്ന പുതിയ ചിത്രം ഗൗതമന്റെ രഥത്തിലെ ആദ്യ ഗാനം ഏറ്റെടുത്ത് സംഗീതപ്രേമികൾ. അങ്കിത് മേനോന്റെ ഈണത്തിൽ സിദ്ദ് ശ്രീറാം പാടിയ 'ഉയിരേ' എന്ന ഗാനം യുട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലെത്തി. നീരജ് മാധവും പുണ്യ എലിസബത്തും ഒന്നിക്കുന്ന റൊമാന്റിക് ട്രാക്കാണ് 'ഉയിരേ'. സിദ്ദ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുവനടൻ നീരജ് മാധവ് നായകനായെത്തുന്ന പുതിയ ചിത്രം ഗൗതമന്റെ രഥത്തിലെ ആദ്യ ഗാനം ഏറ്റെടുത്ത് സംഗീതപ്രേമികൾ. അങ്കിത് മേനോന്റെ ഈണത്തിൽ സിദ്ദ് ശ്രീറാം പാടിയ 'ഉയിരേ' എന്ന ഗാനം യുട്യൂബ് ട്രെൻഡിങ്ങിൽ മുന്നിലെത്തി. നീരജ് മാധവും പുണ്യ എലിസബത്തും ഒന്നിക്കുന്ന റൊമാന്റിക് ട്രാക്കാണ് 'ഉയിരേ'. 

ADVERTISEMENT

സിദ്ദ് ശ്രീറാമിന്റെ ശബ്ദം തന്നെയാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. പോയ വർഷം മലയാളികൾ ഏറെ ഇഷ്ടപ്പെട്ട ഇഷ്കിലെ 'പറയുവാൻ ഇതാദ്യമായി' എന്ന ഗാനത്തിനു ശേഷം സിദ്ദ് ശ്രീറാം പാടുന്ന മലയാള സിനിമയാണ് ഗൗതമിന്റെ രഥം. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിൽ സിദ്ദ് പാടിയ 'മധു പോലെ' എന്ന ഗാനവും കഴിഞ്ഞ വർഷം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. ഈ രണ്ടു ഗാനങ്ങൾ പോലെ ഗൗതമന്റെ രഥത്തിലെ ഗാനവും സംഗീതപ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. 

നല്ല മഴ പോലെ പെയ്യുകയാണ് സിദ്ദ് ശ്രീറാമിന്റെ ശബ്ദമെന്നാണ് ആരാധകരുടെ കമന്റ്. 'ഒന്നിലധികം തവണ കേൾക്കാൻ തോന്നിപ്പിക്കുന്ന പാട്ട്', 'ആ വോയ്സ് കേൾക്കുമ്പോൾ തന്നെ എന്ത് ഫീലാണ്', അത് അങ്ങനെ ഒരു ജിന്ന്', എന്നിങ്ങനെയാണ് സംഗീതപ്രേമികളുടെ പ്രതികരണങ്ങൾ. 

ADVERTISEMENT

നവാഗതനായ അങ്കിത് മേനോനാണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികൾ. അതിമനോഹരമായ ദൃശ്യങ്ങളാണ് പാട്ടിന്റെ മറ്റൊരു ആകർഷണം. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ക്യാമറ. യുവസംവിധായകനായ ആനന്ദ് മേനോന്റെ ആദ്യ ചിത്രമാണ് ഗൗതമന്റെ രഥം. രഞ്ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.  

ADVERTISEMENT