‘ഓൾ ലവ് നോ ഹേറ്റ്’ എന്ന പേരിൽ സംഗീതപരിപാടിയുമായി സിദ്ദ് ശ്രീരാം അടുത്ത മാസം കൊച്ചിയിലേക്കെത്തുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് സിദ്ദ് കൊച്ചിയിലെത്തുന്നത്. ഏറ്റവും ശക്തവും സുന്ദരവുമായ വികാരം സ്നേഹമാണെന്നും അതുകൊണ്ടാണ് പരിപാടിക്ക് അത്തരമൊരു പേര് നൽകിയതെന്നും അദ്ദേഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഓൾ ലവ് നോ ഹേറ്റ്’ എന്ന പേരിൽ സംഗീതപരിപാടിയുമായി സിദ്ദ് ശ്രീറാം അടുത്ത മാസം കൊച്ചിയിലേക്കെത്തുന്നു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് സിദ്ദ് കൊച്ചിയിലെത്തുന്നത്. ഏറ്റവും ശക്തവും സുന്ദരവുമായ വികാരം സ്നേഹമാണെന്നും അതുകൊണ്ടാണ് പരിപാടിക്ക് അത്തരമൊരു പേര് നൽകിയതെന്നും അദ്ദേഹം പറയുന്നു. മനോരമ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിദ്ദ് തന്റെ പുതിയ സംഗീത പരിപാടിയെക്കുറിച്ച് മനസു തുറന്നത്. 

ADVERTISEMENT

എല്ലാവർക്കും പോസിറ്റീവ് അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി അവതരിപ്പിക്കുന്നതെന്നും ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യവുമായി പരിപാടിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

തനിക്ക് മലയാളം ഗാനങ്ങള്‍ ഏറെ ഇഷ്ടമാണെന്നും അവ ആസ്വദിക്കാറുണ്ടെന്നും സിദ്ദ് പറയുന്നു. മലയാളസംഗീതസംവിധായകരെ ഏറെ ഇഷ്ടമാണെന്നു പറഞ്ഞ സിദ്ദ്, ഗോപി സുന്ദറിനും ജേക്സ് ബിജോയ്ക്കും വേണ്ടി താൻ ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെന്നും അതിൽ സന്തോഷിക്കുന്നു എന്നും പറഞ്ഞു. മലയാള ഭാഷയും മലയാള ഗാനങ്ങളും മാത്രമല്ല തനിക്ക് കേരളവും ഒരുപാട് ഇഷ്ടമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

പോയ വർഷം ‘ഇഷ്ക്’ എന്ന ചിത്രത്തിൽ ജേക്സ് ബിജോയുടെ ഈണത്തിൽ സിദ്ദ് പാടിയ ‘പറയുവാനിതാദ്യമായ്...’ എന്ന ഗാനം ശ്രോതാക്കളുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ടിരുന്നു. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിൽ സിദ്ദ് പാടിയ 'മധു പോലെ' എന്ന ഗാനവും കഴിഞ്ഞ വർഷം ഹിറ്റ് ചാർട്ടിൽ ഇടം നേടി. ഇപ്പോൾ നീരജ് മാധവ് നായകനായെത്തുന്ന ‘ഗൗതമന്റെ രഥം’ എന്ന ചിത്രത്തിൽ സിദ്ദ് പാടിയ ‘ഉയിരേ...’ എന്ന ഗാനം യൂട്യൂബ് ട്രെൻഡിങിൽ മുന്നിലെത്തി.