ബോളിവുഡ് സിനിമകളിലൂടെയും കവർ ഗാനങ്ങളിലൂടെയും ശ്രദ്ധേയയായ മലയാളി ഗായിക സന മൊയ്തൂട്ടി മലയാളത്തിൽ പിന്നണി പാടാനൊരുങ്ങുന്നു നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയൻ’ എന്ന ചിത്രത്തിലൂടെയാണ് ഗായിക മലയാളത്തിലേക്കെത്തുന്നത്. മോഹൻലാൽ, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്കു വേണ്ടി സംഗീതമൊരുക്കിയ പ്രകാശ് അലക്സ് ആണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡ് സിനിമകളിലൂടെയും കവർ ഗാനങ്ങളിലൂടെയും ശ്രദ്ധേയയായ മലയാളി ഗായിക സന മൊയ്തൂട്ടി മലയാളത്തിൽ പിന്നണി പാടാനൊരുങ്ങുന്നു. നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയൻ’ എന്ന ചിത്രത്തിലൂടെയാണ് ഗായിക മലയാളത്തിലേക്കെത്തുന്നത്. മോഹൻലാൽ, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്കു വേണ്ടി സംഗീതമൊരുക്കിയ പ്രകാശ് അലക്സ് ആണ് വരയൻ എന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. 

ADVERTISEMENT

മുംബെയിൽ ജനിച്ചു വളർന്ന സന ഹിന്ദി, ഇംഗ്ലിഷ്, മറാഠി, തമിഴ്, തെലുങ്ക്, കന്നട, പഞ്ചാബി, ബംഗാളി എന്നീ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങൾക്ക് ഗായിക കവർ പതിപ്പുകൾ ഒരുക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ പിന്നണി ഗാനരംഗത്തേയ്ക്കുള്ള സനയുടെ കടന്നു വരവ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സംഗീതാസ്വാദകർ. 

ADVERTISEMENT

സിജു വിൽസൺ നായകനായെത്തുന്ന ചിത്രമാണ് വരയൻ. ജൂഡ് ആന്റണി, ജോയ് മാത്യു, വിജയരാഘവൻ, മണിയൻ പിള്ള രാജു, ജയശങ്കർ, അരിസ്റ്റോ സുരേഷ്, ഡാവിഞ്ചി, ഏഴുപുന്ന ബൈജു, അന്തിനാട് ശശി, ദീപക് കാക്കനാട് എന്നിവരാണ് മറ്റു താരങ്ങൾ. ഡാനി കപ്പൂച്ചിന്റേതാണ് തിരക്കഥ.