അനാർക്കലിക്കു ശേഷം സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജേക്സ് ബിജോയ് ഈണം പകർന്ന ഗാനം നഞ്ചമ്മ ആലപിച്ചിരിക്കുന്നു. വരികളും നഞ്ചമ്മയുടേതു തന്നെ. നാടൻ ശീലുള്ള പാട്ടിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആലാപനത്തിൽ ഏറെ വ്യത്യസ്തത പുലർത്തുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനാർക്കലിക്കു ശേഷം സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജേക്സ് ബിജോയ് ഈണം പകർന്ന ഗാനം നഞ്ചമ്മ ആലപിച്ചിരിക്കുന്നു. വരികളും നഞ്ചമ്മയുടേതു തന്നെ. നാടൻ ശീലുള്ള പാട്ടിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആലാപനത്തിൽ ഏറെ വ്യത്യസ്തത പുലർത്തുന്നു എന്നാണ് പ്രേക്ഷക പക്ഷം. 

ADVERTISEMENT

അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജും എത്തുന്നു. രഞ്ജിത്ത് ആണ് പൃഥ്വിയുടെ അച്ഛന്റെ വേഷത്തിൽ എത്തുന്നത്. അന്ന രേഷ്മ രാജൻ, സാബുമോൻ എന്നിവരാണ് മറ്റ് താരങ്ങൾ.

ADVERTISEMENT

സംവിധായകൻ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നിർമാണ വിതരണ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിർമാണം. പാലക്കാടും അട്ടപ്പാടിയിലുമാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചത്. സുദീപ് ഇളമൺ ആണ് ക്യാമറ. പതിനെട്ടാം പടി, ഫൈനൽസ് എന്നീ ചിത്രങ്ങൾക്കു ശേഷം സുദീപ് ക്യാമറ ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. ഫെബ്രുവരി 7ന് സിനിമ തിയറ്ററുകളിലെത്തും.