തരംഗ്-2020 ‘ആൻറിയ-സ്വരലയ’ പുരസ്കാരം ഗായകൻ ജി.വേണുഗോപാലിന്. സംഗീതമേഖലയിലെ 36 വർഷത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ആൻറിയ പ്രസിഡന്റ് നീന തോമസും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ സോഹൻ റോയിയും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. അങ്കമാലി എൻആർഐ അസോസിയേഷൻ (ANRIA- ആൻറിയ) അബുദാബിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തരംഗ്-2020 ‘ആൻറിയ-സ്വരലയ’ പുരസ്കാരം ഗായകൻ ജി.വേണുഗോപാലിന്. സംഗീതമേഖലയിലെ 36 വർഷത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ആൻറിയ പ്രസിഡന്റ് നീന തോമസും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ സോഹൻ റോയിയും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. അങ്കമാലി എൻആർഐ  അസോസിയേഷൻ (ANRIA- ആൻറിയ) അബുദാബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച  ക്രിസ്മസ്-പുതുവത്സരാഘോഷം തരംഗ്- 2020 ജനുവരി 31 വെള്ളിയാഴ്ച, അബുദാബി ഇന്ത്യ സോഷ്യൽ & കൾച്ചറൽ സെന്ററിലാണ് നടന്നത്.

ADVERTISEMENT

ആൻറിയ അബുദാബി  പ്രസിഡന്റ് നീന തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിന് ജനറൽ കൺവീനർ സ്വരാജ്  സ്വാഗതം ആശംസിക്കുകയും, സെക്രട്ടറി റോബിൻ  പ്രവർത്തനറിപ്പോർട്ട്  അവതരിപ്പിക്കുകയും ചെയ്തു. തരംഗ്- 2020യുടെ ഔദ്യോഗിക ഉദ്ഘാടനം ജി.വേണുഗോപാൽ നിർവഹിച്ചു. വ്യവസായപ്രമുഖനും സിനിമാ നിർമണ-സംവിധാന മേഖലയിലെ സജീവ സാന്നിധ്യവുമായ സോഹൻ റോയ്, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് നടരാജൻ, ആൻറിയ അബുദാബി ട്രഷറർ റെജി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

ADVERTISEMENT

ബിസിനസ്സ്- സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെയും പഠനരംഗത്ത് മികവ് തെളിയിച്ച അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു. ആൻറിയ അബുദാബിയുടെ കാരുണ്യപദ്ധതിയായ ‘പ്രതീക്ഷ സീസൺ 4’-ന്റെ ഔപചാരികമായ പ്രഖ്യാപനവും കുട്ടികളുടെ കയ്യെഴുത്തു മാസികയായ അക്ഷരക്കൂട്ടം ആറാം ലക്കത്തിന്റെ പ്രകാശനവും നടത്തി. 

ADVERTISEMENT

സ്ട്രിങ്സ്-ഈണം മ്യൂസിക് ബാൻഡ് അംഗങ്ങൾ അവതരിപ്പിച്ച ക്രിസ്മസ് കരോൾ വിരുന്നും ബാൻഡിലെ അംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും തരംഗ് 2020 വർണാഭമാക്കി. വൈസ് പ്രസിഡന്റ് എൽദോ നന്ദി പ്രകാശിപ്പിച്ചു.