‘നീർ മിഴിപ്പീലിയിൽ നീർമണി തുളുമ്പി നീയെൻ അരികിൽ നിന്നു കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ നിന്നും ഞാനുമൊരന്യനെപ്പോൽ വെറുമന്യനെപ്പോൽ.....’ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനത്തിന് കവർ പതിപ്പ് ഒരുക്കി ഗായകൻ വിധു പ്രതാപ്. ആലാപനത്തിലും ചിത്രീകരണ മികവിലും മുന്നിട്ടു നിൽക്കുന്ന പാട്ട് ഇതിനോടകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി

നീയെൻ അരികിൽ നിന്നു

ADVERTISEMENT

കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ

നിന്നും ഞാനുമൊരന്യനെപ്പോൽ

ADVERTISEMENT

വെറുമന്യനെപ്പോൽ.....’

ADVERTISEMENT

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനത്തിന് കവർ പതിപ്പ് ഒരുക്കി ഗായകൻ വിധു പ്രതാപ്. ആലാപനത്തിലും ചിത്രീകരണ മികവിലും മുന്നിട്ടു നിൽക്കുന്ന പാട്ട് ഇതിനോടകം നിരവധി പേരാണ് കണ്ടത്. വിധു പ്രതാപിന്റെ ശബ്ദത്തെയും ആലാപനത്തെയും പ്രശംസിച്ച് ആരാധകർ കമന്റുകളിട്ടു. ശ്രീജിത്ത് ശിവാനന്ദൻ ആണ് പാട്ടിന്റെ സംവിധായകൻ. ക്രിയേറ്റീവ് ഡയറക്ടർ ദീപ്തി വിധു പ്രതാപ്. പ്രമോദ് അതിമനോഹരമായി ചിത്രീകരിച്ച ഗാനം വിഷ്ണു നാരായണൻ എഡിറ്റ് ചെയ്തിരിക്കുന്നു. രൂപേഷ് ജയനാരായണൻ ആണ് പാട്ടിന്റെ നിർമാണം. 

ലെനിൻ രാജേന്ദ്രൻ എഴുതി സംവിധാനം ചെയ്ത് 1990–ൽ പുറത്തിറങ്ങിയ ‘വചനം’ എന്ന ചിത്രത്തിലെ ഗാനമാണിത്. മഹാകവി ഒ.എൻ.വി.കുറുപ്പ് എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകർന്നു. യേശുദാസ് പാടി അനശ്വരമാക്കിയ പാട്ടിന് ഇന്നും ആരാധകർ ഏറെ. ജയറാം, സുരേഷ് ഗോപി, സിത്താര എന്നിവരാണ് സിനിമയിൽ ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. യഥാർഥ പാട്ടിന്റെ തനിമ ഒട്ടും ചോരാതെയാണ് കവർ പതിപ്പ് ഒരുക്കിയത്. വിധു പ്രതാപിനെക്കൂടാതെ അപർണ, റോഷൻ എന്നിവരും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നു. ഇരുവരുടെയും ചടുലമായ ചുവടുകൾ പാട്ടിന്റെ മനോഹാരിത വർധിപ്പിക്കുന്നു എന്നാണ് പ്രേക്ഷകപക്ഷം. 

ഇതിനു മുൻപും വിധു നിരവധി കവർ ഗാനങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. എ.ആർ റഹ്മാന്റെ പെട്ട റാപ്പ് എന്ന ഗാനത്തിന്റെ കവർ പതിപ്പിൽ ബീറ്റ് ബോക്സിങ്ങ് ഉൾപ്പെടുത്തിയത് ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു. കേരളത്തിന്റെ ലേഡി ബീറ്റ് ബോക്സർ ആർദ്ര സാജൻ ആണ് പാട്ടിനു വേണ്ടി ബീറ്റ് ബോക്സിങ്ങ് ചെയ്തത്. ആ ഗാനത്തിന്റെ പശ്ചാത്തലസംഗീതം മുഴുവൻ ബീറ്റ് ബോക്സിങ്ങിലൂടെയാണ് ഒരുക്കിയത്. ഇപ്പോൾ പുറത്തിറക്കിയ പാട്ടും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.